1 GBP = 92.20 INR                       

BREAKING NEWS

ലോകകപ്പ് നിലനിര്‍ത്താനെ ത്തിയ ന്യൂസിലാന്‍ഡിന് ഇംഗ്ലണ്ടിന്റെ ഷോക്ക് ട്രീറ്റ്മെന്റ്; യോക്കഹാമയിലെ സെമിയില്‍ ഓള്‍ ബ്ലാക്സിനെ ത്രീ ലയണ്‍സ് വീഴ്ത്തിയത് 19-7ന്; 2007ന് ശേഷം റഗ്ബി ലോകകപ്പില്‍ കീവികള്‍ തോല്‍ക്കുന്നത് ആദ്യമായി; ഫൈനലില്‍ എതിരാളികള്‍ വെയില്‍സ് സൗത്താഫ്രിക്ക മത്സരത്തിലെ വിജയികള്‍

Britishmalayali
kz´wteJI³

യോക്കഹാമ: വീണ്ടും ന്യൂസിലാന്‍ഡ് ആരാധകരെ കരയിച്ച് ഇംഗ്ലണ്ട്. ഇത്തവണ സംഭവം ക്രിക്കറ്റ് ലോകകപ്പില്‍ അല്ല മറിച്ച് ന്യൂസിലാന്‍ഡുകാര്‍ക്ക് ക്രിക്കറ്റിനെക്കാള്‍ പ്രിയമുള്ള റഗ്ബിയിലാണ്. ജപ്പാനില്‍ നടക്കുന്ന ലോകകപ്പില്‍ അപ്രതീക്ഷിതമായിരുന്നു ഓള്‍ ബ്ലാക്ക്സ് (റഗ്ബിയില്‍ ന്യൂസിലാന്‍ഡ് ടീമിന്റെ വിളിപ്പേര്) സെമിയില്‍ തോറ്റ് മടങ്ങുന്നത്. സ്‌കോര്‍ 19-7. കിരീടം നിലനിര്‍ത്താനെത്തിയ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ടുകാര്‍ മറികടക്കുമ്പോള്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. രണ്ടാം സെമിയില്‍ വെയില്‍സ് സൗത്താഫ്രിക്ക മത്സരത്തിലെ വിജയികളെ ഇംഗ്ലണ്ട് കലാശപ്പോരില്‍ നേരിടും.

എഡ്ഡി ജോണ്‍ പരിശീലിപ്പിക്കുന്ന ടീം സെമിയില്‍ എത്തിയത് ആഘോഷിക്കാന്‍ തന്നെ വിൃലിയ ആള്‍ക്കൂട്ടം സ്റ്റേഡിയത്തിലെത്തിയിരുന്നു. കപ്പ് നിലനിര്‍ത്താന്‍ സാധ്യതയുള്ള ന്യൂസിലാന്‍ഡിനെ വീഴ്ത്താന്‍ ആരാധക പിന്തുണ അത്യാവശ്യമായിരുന്നു ഇംഗ്ലണ്ടിന്. ഓവന്‍ ഫാറല്‍ നയിക്കുന്ന ടീം ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പാതി സമയത്ത് 10-0 എന്ന സ്‌കോര്‍ കണ്ട് തന്നെ ന്യൂസിലാന്‍ഡ് ആരാധകര്‍ ഞെട്ടി. 2007ലെ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആണ് അവസാനമായി റഗ്ബി ലോകകപ്പില്‍ ന്യൂസിലാന്‍ഡ് തോറ്റ മത്സരം.

രണ്ടാം പകുതിയില്‍ തിരിച്ചടിച്ചായിരുന്നു ന്യൂസിലാന്‍ഡിന്റെ തുടക്കം. എന്നാല്‍ വീണ്ടും തിരിച്ചടിച്ച് ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് മുന്നേറുകയായിരുന്നു. തുടക്കം മുതല്‍ തന്നെ വലിയ മുന്നേറ്റം തന്നെയാണ് ഇംഗ്ലീഷുകാര്‍ നടത്തിയത്. ലോക ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡിനെ വീഴ്ത്തി ടീം ഫൈനലില്‍ കടന്നതിന്റെ ആഘോഷത്തിലാണ് യോക്കഹാമയിലെത്തിയ ആരാധകരും ഒപ്പം തന്നെ നാട്ടിലെ ഇംഗ്ലീഷുകാരും. ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുകയും കഴിഞ്ഞ വര്‍ഷം ഫുട്ബോള്‍ ലോകകപ്പില്‍ സെമി വരെ എത്തുകയും ചെയ്ത ടീം റഗ്ബി ലോകകപ്പ് വിജയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category