kz´wteJI³
ചൈനയില്‍ നിന്നും ബ്രിട്ടനിലേക്ക് കള്ളവണ്ടി കയറിയ 39 മനുഷ്യര്‍ ദാരുണമായി മരവിച്ചു മരിച്ച സംഭവത്തില്‍ ഓരോ മണിക്കൂറിലും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇപ്പോഴിതാ, മനുഷ്യകടത്തു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുകയാണ്. ലണ്ടന്‍ വാല്ത്തോംസ്റ്റോയിലെ കാസ്ട്രിജോട് അഹ്മതി എന്ന മനുഷ്യകടത്തുകാരന് വ്യക്തമാക്കിയ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ആളുകളെ യുകെയിലേക്ക് കടത്തിയാണ് താന്‍ പണമുണ്ടാക്കുന്നതെന്ന് ഇയാള്‍ വ്യക്തമാക്കി കഴിഞ്ഞു. അല്‍ബേനിയക്കാരനായ ഇയാള്‍ ലോറിയുടെ പുറകിയില് കയറി നിയമവിരുദ്ധമായി തന്നെയാണ് യുകെയിലേക്ക് എത്തിയത്. വ്യാജമായ പേപ്പറുകള്‍ ഉപയോഗിച്ച് ടിറാന, അല്‍ബേനിയ എന്നിവിടങ്ങളില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തിലെത്തുവാന് 17000 പൗണ്ടാണ് ഈടാക്കുന്നതെന്നാണ് ഇയാള്‍ നല്കിയ വിവരം.
39 പേര് ദാരുണമായി മരിച്ച സംഭവത്തില്‍ ഇത് അവരുടെ ദുര്‍വിധിയാണെന്നും ഇത്തരം മനുഷ്യകടത്തലുകള് ഒരു ഭാഗ്യപരീക്ഷണമാണെന്നും കാസ്ട്രിജോട് അഹ്മതി ചിരിച്ചുകൊണ്ട് പറയുന്നു. അതേസമയം, 39 പേര് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറായ 25കാരനായ മൗറീസ് റോബിന്സണിനെതിരെ ഇന്നലെ 39 നരഹത്യ, മനുഷ്യകടത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഡെയിലി മെയില്‍ റിപ്പോര്‍ട്ടര്‍മാര്‍ നടക്കിയ അന്വേഷണത്തില്‍ യുകെ ആസ്ഥാനമായുള്ള 'കേസ് കെയ്സ്' എന്ന കള്ളപ്പേരിലുള്ള അല്‍ബേനിയന്‍ സംഘമാണ് മനുഷ്യകടത്ത് നടത്തുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസ്ട്രിജോട് അഹ്മതി എന്ന മനുഷ്യകടത്ത് സംഘാംഗത്തെ ഒളിക്യാമറയില്‍ കുടുക്കി സംസാരിച്ചത്. കാസ്ട്രിജോട് അഹ്മതിയുടെ ഫേസ്ബുക്കില്‍ മനുഷ്യകടത്തു സംബന്ധിച്ച പരസ്യവും നല്‍കിയിട്ടുണ്ട്. 'അല്‍ബേനിയന്‍സ് ഇന്‍ ലണ്ടന്‍' എന്ന പേരിലായിരുന്നു പരസ്യം. ഇതിന് ഏതാണ്ട് 16,000ത്തിലധികം ഫോളോവേഴ്സും ഉണ്ട്.
സാധാരണയായി അയര്‍ലണ്ടില്‍ നിന്നും ബിസ്കറ്റുകളും കൂണും കൊണ്ട് വരാന്‍ ഉപയോഗിക്കുന്ന റഫ്രജറേറ്റഡ് ലോറിയിലാണ് 39 പേര് ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്. നീണ്ട 15 മണിക്കൂറുകള്‍ ഇവര്‍ ലോറിയിലെ തണുപ്പില്‍ മരവിച്ച് ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോറി തുറന്ന് നോക്കിയ ഡ്രൈവര്‍ റോബിന്സന് മൃതദേഹങ്ങള്‍ കണ്ട് ഞെട്ടുകയും 999ല്‍ ആംബുലന്‍സ് സര്‍വീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. മൈനസ് 25 ഡിഗ്രി തണുപ്പില്‍ മണിക്കൂറുകളോളം നിലകൊണ്ടതിനെ തുടര്‍ന്നാണ് ലോറിക്കുള്ളിലുള്ളവരെല്ലാം മരിച്ചത്. 2005 ജൂലൈ ഏഴിന് ലണ്ടനിലുണ്ടായ ബോംബാക്രമണത്തെ തുടര്ന്നുണ്ടായതിന് ശേഷം ഏറ്റവും വലിയ കൊലപാതക അന്വേഷണമാണ് ബുധനാഴ്ചത്തെ സംഭവത്തെ തുടര്‍ന്ന് പോലീസ് ആരംഭിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam