1 GBP = 94.20 INR                       

BREAKING NEWS

ചുകപ്പണിഞ്ഞു പ്രിയപ്പെട്ടവര്‍ അന്ത്യയാത്ര നല്‍കാനെത്തി; എര്‍ഡിങ്ടണ്‍ മലയാളികളുടെ മേരിച്ചേച്ചി നാടിന്റെ സ്നേഹം ഏറ്റുവാങ്ങി ജന്മനാട്ടിലേക്ക്; നെടുമ്പാശ്ശേരിയിലെ പെട്ടക്കാട് വീടിനു ബിര്‍മിങ്ങാമില്‍ തനിപ്പകര്‍പ്പ് തീര്‍ത്ത വീട്ടമ്മ ഓര്‍ മ്മയിലേക്ക്; സംസ്‌ക്കാരം വ്യാഴാഴ്ച

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: എര്‍ഡിങ്ങ്ടണ്‍ സെന്റ് തോമസ് ആന്റ് സെന്റ് എഡ്മണ്ട് പള്ളിയും പരിസരവും പൊടുന്നനെ ചുകപ്പ് രാശിയില്‍ മുങ്ങിയ പോലെ. ദുഃഖം കനത്ത മുഖവുമായി വന്നവര്‍ ആണെങ്കിലും തങ്ങള്‍ യാത്ര പറയാന്‍ എത്തിയ പ്രിയപെട്ടവളുടെ ഇഷ്ട നിറം തന്നെ ഒരിക്കല്‍ കൂടി അണിയാം എന്ന് തീരുമാനിച്ചപ്പോള്‍ അതിനു വര്ണക്കാഴ്ചയുടെ രൂപമല്ലായിരുന്നു, ശോകം ചുകപ്പെടുത്തണിയുക ആയിരുന്നു. കഴിഞ്ഞ ആഴ്ച ബിര്‍മിന്‍ഹാമിലെ എഡിങ്ങ്ടണില്‍ ക്യാന്‍സര്‍ മരണത്തിനു കീഴടങ്ങിയ മേരിക്ക് ചുകപ്പിനെ അത്രമേല്‍ ഇഷ്ടമായിരുന്നു. എവിടെ ചുകപ്പ് വസ്ത്രം കണ്ടാലും ഒന്നു തൊട്ട് നോക്കാതിരിക്കാന്‍ ആ വീട്ടമ്മക്ക് കഴിയുമായിരുന്നില്ല.

അവരുടെ വസ്ത്ര ശേഖരത്തിലും ചുകപ്പിനോടുള്ള ഈ ഇഷ്ടം നിറഞ്ഞിരുന്നു. സ്‌നേഹത്തിന്റെ നിറമായതിനാല്‍ ആയിരിക്കാം ചുകപ്പിനെ ഇഷ്ടപ്പെട്ടിരുന്ന മേരി സര്‍വരെയും അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്നു എന്നത് കൂടിയാണ് സത്യം. എപ്പോള്‍ കണ്ടാലും ചിരിക്കുന്ന മുഖം സൂക്ഷിക്കുന്ന ആഢ്യത്തമുള്ള പെരുമാറ്റം. ഈ ഒരൊറ്റ വാചകത്തില്‍ പരിചയക്കാര്‍ മേരിയെ കുറിച്ചുള്ള തങ്ങളുടെ അനുഭവം വിവരിക്കും. 

പൗരാണിക ശില്‍പ ഭംഗി തുടിക്കുന്ന പള്ളിയില്‍ ആയിരത്തിലേറെപ്പേരുടെ സ്‌നേഹാദരം ഏറ്റുവാങ്ങി പിറന്ന മണ്ണിന്റെ നനവ് തേടി മേരി യാത്രയാകുമ്പോള്‍ രണ്ടു പതിറ്റാണ്ടിന്റെ സ്‌നേഹം കൂടിയാണ് പലരും ഓര്‍മ്മയില്‍ നിന്നും പുറത്തെടുത്തത്. ചുകന്ന പനിനീര്‍ പൂക്കള്‍ അലങ്കാരമിട്ട ശവമഞ്ചത്തില്‍ ചുകപ്പ് പട്ടുസാരിയണിഞ്ഞു ഉറക്കത്തില്‍ എന്ന വിധം ശാന്തയായി കാണപ്പെട്ട മേരിക്ക് ഭര്‍ത്താവ് ഇഗ്‌നേഷ്യസും മക്കളായ ജസ്റ്റിനും ജൂബിനും മറ്റു ഉറ്റവരായ പുരുഷന്മാരും ചുകന്ന ടൈ ധരിച്ചാണ് മേരിയുടെ ഇഷ്ടത്തിനൊപ്പം അവസാനമായി കൂടെ നിന്നത്.

സ്ത്രീകള്‍ ചുകന്ന ജാക്കറ്റും ഷാളും ഒക്കെ അണിഞ്ഞു പള്ളിക്കകം ചുകപ്പില്‍ കുളിപ്പിച്ചെടുത്തു. തങ്ങള്‍ മേരി എന്നും ആഗ്രഹിച്ചിരുന്നത് പോലെ തന്നെയാണ് ഇപ്പോഴും കൂടെ നില്‍ക്കുന്നത് എന്ന് കാണിക്കുന്ന വ്യഗ്രത ഓരോ മുഖങ്ങളിലും ഉണ്ടായിരുന്നു.
ബ്രിട്ടീഷ് സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വൈദിക സംഘം അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വേളയിലും ദൂരെ ദിക്കില്‍ നിന്ന് പോലും നിരവധി ആളുകള്‍ മേരിചേച്ചിക്ക് അശ്രുപൂജ അര്‍പ്പിക്കാന്‍ എത്തികൊണ്ടിരിക്കുക ആയിരുന്നു. 

അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും തന്റെ കടമകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മകള്‍ പങ്കിടുമ്പോള്‍ മകനും മരുമകളും ഒക്കെ തേങ്ങല്‍ അടക്കാന്‍ പ്രയാസപ്പെടുന്ന കാഴ്ച ആയിരുന്നു. തന്റെ എല്ലാം നഷ്ടമായ പ്രതീതിയാണ് തോന്നുന്നതെന്നു അമ്മതണല്‍ തേടിയെത്തിയ പുത്രവധു പറയുമ്പോള്‍ ഒരു കുടുംബത്തിന്റെ ഊഷ്മള ബന്ധം കൂടിയാണ് ബോധ്യപ്പെട്ടത്. അതേസമയം നാട്ടില്‍ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന പെട്ടക്കാട്ട് വീട്ടില്‍ മരുമകളായി എത്തിയ മേരി ആ വീടിന്റെ നന്മകളും പാരമ്പര്യവും സ്വന്തം ജീവിതത്തിലും പകര്‍ത്തുക ആയിരുന്നു എന്ന് യുകെ ജീവിതം തെളിയിക്കുന്നു.

ഭര്‍ത്താവ് ഇഗ്നേഷ്യസ് യുക്മയുടെ ആദ്യകാല ഭാരവാഹിയായപ്പോഴും നാട്ടിലെ ഓര്‍മയില്‍ ഓഐസിസി പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോഴും പലവട്ടം എഡിന്‍ഗ്ടണിലെ വീട് പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിക്കാന്‍ ഉള്ള വേദി ആയി മാറുമായിരുന്നു. എത്ര പേര് ചെന്നാലും പുഞ്ചിരിയോടെ സ്വീകരിക്കാനും സല്‍ക്കരിക്കാനും മേരിചേച്ചി മടികാട്ടിയിട്ടില്ല എന്ന് ആ സ്‌നേഹം അടുത്തറിഞ്ഞവര്‍ പറയുന്നു. വീടിനടുത്തു പരിപാടികള്‍ നടക്കുന്ന സമയം പലര്‍ക്കും ആ വീട് തന്നെയാണ് അന്തിയുറങ്ങാന്‍ അവസരം നല്‍കിയിട്ടുള്ളതും. സ്‌നേഹവതിയായ ഒരു വീട്ടമ്മ ഉള്ളിടത്തു മാത്രം നടക്കുന്ന ഇത്തരം കാര്യങ്ങളാണ് അവരുടെ വേര്‍പാടില്‍ അടുത്തറിയുന്നവര്‍ക്കു ഓര്‍മ്മിക്കാന്‍ ബാക്കിയാകുന്നത്.

യുക്മയുടെയും ഓഐസിസിയുടെയും ആദ്യകാലത്തെ പ്രവര്‍ത്തകരില്‍ പലരും ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ പിന്നോക്കം പോയെങ്കിലും മേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരില്‍ പഴയ മുഖങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇഗ്‌നേഷ്യസും മക്കളും ഓടി നടക്കാത്ത പരിപാടികള്‍ അപൂര്‍വ്വമാണെന്നു എഡിങ്ടന്‍ മലയാളികള്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്.

മേരി ആഗ്രഹിച്ചത് പോലെ തന്നെ അവസാന ആഗ്രഹം സാധ്യമാക്കാന്‍ ഭര്‍ത്താവും മക്കളും തീരുമാനിച്ചപ്പോള്‍ മരുമകളായി എത്തിയ നാടിന്റെ സ്‌നേഹം അവസാനമായി പങ്കിടാനും ആ മണ്ണിന്റെ ഭാഗമാകാനും മേരിയുടെ ഭൗതിക ദേഹം ബുധനാഴ്ച നാട്ടിലേക്കു യാത്രയാകും. മൃതദേഹത്തോടൊപ്പം കുടുംബാംഗങ്ങളും നാട്ടിലെത്തും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു കരിയാടിന് അടുത്ത് വാപ്പാലശേരിയില്‍ സെന്റ് ഗീര്‍വാസീസ് പള്ളിയില്‍ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും. ഓസ്ട്രേലിയയില്‍ നിന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മേരിയുടെ സഹോദരി അടക്കമുള്ളവര്‍ യുകെയില്‍ എത്തിയിരുന്നു. 
ഫോട്ടോ കടപ്പാട്: ശരത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category