1 GBP = 92.60 INR                       

BREAKING NEWS

ഈ ആവേശം എന്നെ കീഴടക്കികളഞ്ഞു; ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെത്തിയ വിദ്യാബാലനെ കാത്തിരുന്നത് കിടിലന്‍ സര്‍പ്രൈസ്; യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി ബോളിവുഡ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

ബോളിവുഡ് നടി വിദ്യാ ബാലന്‍ ഇപ്പോള്‍ ലണ്ടനിലാണ്. ഇന്ത്യയുടെ ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണത്തിനായാണ് വിദ്യ ബാലന്‍ യുകെയില്‍ എത്തിയത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെത്തിയ വിദ്യാബാലനു ലഭിച്ച ഒരു സര്‍പ്രൈസാണ് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നടി പങ്കുവച്ചിരിക്കുന്നത്.

ലണ്ടന്‍ ഇംപീരിയില്‍ കോളേജില്‍ വച്ചാണ് ശകുന്തളാ ദേവി എന്ന അതുല്യ ഗണിത ശാസ്ത്ര പ്രതിഭ കണക്കുകൂട്ടലില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ചത്. ഈ കോളേജിലേക്ക് അവിടുത്തെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കാണുവാനും അവരുമായി സംസാരിക്കാനുമാണ് ഷൂട്ടിംഗ് തിരക്കിനിടയിലും വിദ്യാബാലന്‍ എത്തിയത്. കോളേജിലെത്തിയ വിദ്യയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. 

സ്വീകരണ ചടങ്ങിനിടെ, വിദ്യാര്‍ത്ഥികള്‍ നല്‍കിയ യൂത്ത് ഐക്കണ്‍ പുരസ്‌കാരം വിദ്യ ഏറ്റുവാങ്ങി. ജീവിതത്തിലാദ്യമായാണ് യുവതലമുറയില്‍നിന്ന് എനിക്കൊരു പുരസ്‌കാരം ലഭിക്കുന്നത്. ലണ്ടന്‍ തനിക്കായി കാത്തുവച്ച ഈ സര്‍പ്രൈസില്‍ താന്‍ അതീവ സന്തോഷവതിയാണെന്ന് വിദ്യാ ബാലന്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നു.

ഞാനും വിദ്യാര്‍ഥികളും ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങള്‍ അതിശയകരമായിരുന്നു. വിദ്യാര്‍ഥികളുടെ ആവേശം എന്നെ കീഴടക്കിക്കളഞ്ഞു. അവരുമായി സംസാരിച്ചും അവരുടെ വാക്കുകള്‍ കേട്ടും ചെലവഴിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നുവെന്നും വിദ്യ വ്യക്തമാക്കി.

ശകുന്തള ദേവി ജോലി ചെയ്ത അതേ കോളജില്‍ തന്നെ നില്‍ക്കുവാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തോഷവതിയായിരുന്നു വിദ്യ. അന്ന് ഇംപീരിയല്‍ കോളജില്‍ ഉണ്ടായിരുന്ന കാലത്താണ് ശകുന്തള ദേവിക്ക് ഗിന്നസ് ബുക്കില്‍ ഇടം ലഭിച്ചതും. 'ശകുന്തള ദേവി- ഹ്യൂമന്‍ കംപ്യൂട്ടര്‍' വിദ്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്; അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് പ്രൊഡക്ഷന്‍സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദംഗല്‍ താരം സഞ്ജയ് മല്‍ഹോത്രയും അഭിനയിക്കുന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category