1 GBP = 93.00 INR                       

BREAKING NEWS

ഒഡിഷ എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് തളച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്; സ്വന്തം തട്ടകത്തില്‍ അസമാവോ ഗ്യാനിന്റെ നിര്‍ണായക ഗോളിലൂടെ നേടിയത് ആദ്യ വിജയം; ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടി നോര്‍ത്ത് ഈസ്റ്റിന്റെ വെടിക്കെട്ട് പ്രകടനം

Britishmalayali
kz´wteJI³

ഗുവാഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് നല്ല വെടിക്കെട്ട് ദീപാവലി ആഘോഷമായിരിക്കും ഇന്ന്. കാരണം അത്ര മികച്ച വിജയമാണ് അവര്‍ നേടിയത്. ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി.യെ സമനിലയില്‍ തളച്ചതിന് ശേഷം സ്വന്തം തട്ടകത്തില്‍ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചതിന്റെ സന്തോഷത്തിലാണ് അവര്‍. നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷം നോര്‍ത്ത് ഈസ്റ്റ് സമനില വഴങ്ങുകയായിരുന്നു. എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു അസമാവോ ഗ്യാനിന്റെ നിര്‍ണായക ഗോള്‍.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ റെഡീം തലാങ്ങാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. ഒഡിഷയുടെ ഗോള്‍ ഏരിയയില്‍ ട്രിയാഡിസിന് പന്ത് കിട്ടുമ്പോള്‍ മധ്യഭാഗത്ത് പൂര്‍ണമായും മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിയിറങ്ങുകയായിരുന്നു റെഡീം. ഉടന്‍ തന്നെ പന്ത് വലയിലെത്തിക്കുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ്.മുപ്പത്തിനാലാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ ഒഡിഷയ്ക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. പക്ഷേ ഗോളി പന്ത് തട്ടിയകറ്റി. എഴുപതാം മിനിറ്റ് വരെ കാക്കേണ്ടിവന്നു ഒഡിഷയ്ക്ക് ആദ്യ ഗോള്‍ അടിക്കാന്‍. പക്ഷേ രണ്ട് മിനിറ്റിനുള്ളില്‍ പ്രതിരോധത്തിന്റെ നെടുന്തൂണായിരുന്ന കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ അത് ടീമിനേറ്റ പ്രഹരമായി. 

പന്തുമായി മുന്നേറുന്ന ബെരേയ്രോയെ പിന്നില്‍ നിന്ന് തോളില്‍ പിടിച്ചുവലിച്ചതിനാണ് റഫറി ചുവപ്പ് കാര്‍ഡ് കാട്ടിയത്. എണ്‍പതിമൂന്നാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗ്യാനിന്റെ ഗോള്‍. പന്ത് കോര്‍ണര്‍ ഫ്ളാഗില്‍ നിന്ന് പറന്നുവരുമ്പോള്‍ കാര്യമായ മാര്‍ക്കിങ്ങില്ലാതെ നില്‍ക്കുകയായിരുന്നു ബോക്സില്‍ ഗ്യാന്‍. ഗ്യാപ്പ് കണ്ടെത്തി ഹെഡ്ഡര്‍ തൊടുത്തു വലയിലേയ്ക്ക് പന്ത് എത്തിയതോടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും മുന്നില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category