1 GBP = 93.10 INR                       

BREAKING NEWS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്റര്‍ സിറ്റിക്കും വമ്പന്‍ ജയം; സൗത്താംപ്ടണെ ലെസ്റ്റര്‍ സിറ്റി തോല്‍പിച്ചത് മറുപടിയില്ലാത്ത ഒന്‍പത് ഗോളിന്; പ്രീമിയര്‍ ലീഗിന്റെ 131 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം ലെസ്റ്റര്‍ സിറ്റി നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ തളച്ചത് ഏകപക്ഷീയമായ മൂന്ന് ഗോളിന്

Britishmalayali
kz´wteJI³

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലെസ്റ്റര്‍ സിറ്റിക്കും വമ്പന്‍ ജയം. ലെസ്റ്റര്‍ സിറ്റി സൗത്താംപ്ടണെ മറുപടിയില്ലാത്ത ഒന്‍പത് ഗോളിനാണ് പരാജയപ്പെടുത്തിയത്. അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. ഇരുപത്തി നാല് വര്‍ഷത്തിന് ശേഷം പ്രീമിയര്‍ലീഗിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ലെസ്റ്റര്‍ നേടിയത്.

പത്താം മിനിറ്റില്‍ ചില്‍വെല്ലാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. ടെലിമാന്‍സും മാഡിസണുമാണ് മറ്റ് സ്‌കോറര്‍മാര്‍. 19, 39, 57 മിനിറ്റുകളിലായിരുന്നു പെരസിന്റെ ഗോളുകള്‍. വാര്‍ഡിയും മൂന്ന് ഗോളടിച്ചു. അവസാനത്തേത് പെനാല്‍റ്റിഗോളായിരുന്നു. പെരസിനെ ഫൗള്‍ ചെയ്തതിന് റ്യാന്‍ ബെര്‍ട്രാന്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് സൗത്താംപ്ടണ്‍ പത്തു പേരായത്.

പ്രീമിയര്‍ ലീഗിന്റെ 131 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ഒരു പ്രീമിയര്‍ലീഗ് ക്ലബ് നേരിടുന്ന ഏറ്റവും വലിയ മാര്‍ജിനിലെ തോല്‍വി കൂടിയായി മാറി ഇത്. ഈ ജയത്തോടെ ലെസ്റ്റര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ലീഗില്‍ രണ്ടാമതെത്തി. പത്ത് കളികളില്‍ നിന്ന് ഇരുപത് പോയിന്റാണ് അവര്‍ക്കുള്ളത്. ഒന്‍പത് കളികളില്‍ നിന്ന് 25 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാമത്. പക്ഷേ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനം പിടിച്ചെടുത്തു.

പത്ത് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ മൊത്തം അവര്‍ക്ക് 22 പോയിന്റായി. ലെസ്റ്ററിനുമേല്‍ രണ്ട് പോയിന്റിന്റെ ലീഡ്. എങ്കിലും ഒരു മത്സരം കുറച്ചു കളിച്ച ലിവര്‍പൂള്‍ മൂന്ന് പോയിന്റ് അകലെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഞായറാഴ്ച ടോട്ടനവുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. രണ്ടാം പകുതിയിലായിരുന്നു സിറ്റിയുടെ ഗോളുകളെല്ലാം. നാല്‍പത്തിയാറാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category