1 GBP = 97.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം -25

Britishmalayali
രശ്മി പ്രകാശ്

കോട്ടയത്ത് പുതുപ്പള്ളിയിലാണ് പേരുകേട്ട മാളിയേക്കല്‍ തറവാട്. ഫിലിപ്പിന്റെ അപ്പന്‍, മാളിയേക്കല്‍ കുരുവിള മാത്തന്‍ നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയായിരുന്നു. ഭാര്യ കുഞ്ഞന്നാമ്മ കഴിഞ്ഞാല്‍ പോള്‍, ഫിലിപ്പ്, പീറ്റര്‍ എന്നീ മൂന്ന് ആണ്‍മക്കളായിരുന്നു മാത്തന്റെ ശക്തി. മക്കള്‍ മൂന്നു പേരും അടുത്തടുത്ത് തന്നെ വീടുവെച്ചു താമസിക്കണം എന്നത് പാപ്പന്‍ എന്ന് നാട്ടില്‍ വിളിപ്പേരുള്ള കുരുവിള മാത്തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ജോലി സംബന്ധമായി ഫിലിപ്പ് വിദേശത്താണെങ്കിലും ഒരേക്കര്‍ സ്ഥലത്ത് വലിയൊരു മതില്‍ക്കെട്ടിനകത്താണ് സഹോദരന്മാരുടെ വീടുകള്‍. ഒരച്ചില്‍ വാര്‍ത്തതു പോലെയുള്ള മൂന്നു വീടുകള്‍. എല്ലാക്കാര്യത്തിലും മക്കള്‍ ഒരുമിച്ചു നില്‍ക്കണമെന്നുള്ള അപ്പന്റെ ആഗ്രഹം മക്കളാരും ഇതുവരെ തെറ്റിച്ചിട്ടില്ല. നാല് വര്‍ഷം മുന്‍പാണ് മാത്തന്‍ ഹൃദയാഘാതം വന്ന് മരിക്കുന്നത്. മൂത്ത മകന്‍ പോളച്ചനെന്നു വിളിക്കുന്ന പോള്‍, പ്ലാന്റര്‍ ആണ്. മറ്റു രണ്ടു പേര്‍ ഡോക്ടേഴ്സും. ഫിലിപ്പ് വിദേശത്തു പോയപ്പോള്‍ പീറ്റര്‍ നാട്ടില്‍ തന്നെയുള്ള മാളിയേക്കല്‍ ഹോസ്പിറ്റലില്‍ ആണ് പ്രാക്ടീസ് ചെയ്തത്. പോളിന്റെ ഭാര്യ എല്‍സുവും അവിടെത്തന്നെ ഡോക്ടറാണ്. ഇവരുടെ ഏകമകനാണ് രണ്ടു വയസ്സുകാരനായ, തൊമ്മിക്കുഞ്ഞെന്നു വിളിക്കുന്ന ടോം. അപ്പന്‍ മരിച്ചതില്‍ പിന്നെ മാളിയേക്കല്‍ തറവാട്ടിലെ തീരുമാനങ്ങള്‍ എല്ലാം അമ്മച്ചി കുഞ്ഞന്നാമ്മ പറയുന്നതു പോലെയാണ്. മൂത്ത മകന്‍ പോളച്ചന് ഇരട്ട ആണ്‍മക്കളാണ്. ജോണും ജോയലും, കോട്ടയം മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ എം ബിബിഎസ് വിദ്യാര്‍ത്ഥികളാണ് രണ്ടാളും. പോളിന്റെ ഭാര്യ സൂസന്‍ ഉയര്‍ന്ന വിദ്യാഭാസമുണ്ടെങ്കിലും ജോലിക്കൊന്നും പോകുന്നില്ല. ഹോസ്പിറ്റലിന്റെയും മറ്റു ബിസിനസ്സുകളുടെയും കണക്കും കാര്യങ്ങളുമെല്ലാം നോക്കുന്നത് സൂസനാണ്. അപ്പനുള്ള കാലം മുതല്‍ അതങ്ങനെ തന്നെയാണ്. പെണ്മക്കളില്ലാത്ത പാപ്പാനും കുഞ്ഞന്നാമ്മക്കും സൂസന്‍ മകള്‍ തന്നെയായിരുന്നു. മാളിയേക്കലിലെ ഏക പെണ്‍തരിയാണ് ഇസ. അവളെ കാണാതായ ദുഃഖത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് പീറ്ററിന്റെ മരണം.

ഫിലിപ്പും ഗ്രേസും തറവാട്ടിലെത്തുമ്പോള്‍ ആകെ ജനനിബിഢമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറിനെ യാത്രയയക്കാന്‍ ആ നാട് മുഴുവന്‍ എത്തിയിരുന്നു. ഫിലിപ്പിനെയും ഗ്രേസിനെയും കണ്ടപ്പോള്‍ അവിടൊരു കൂട്ട നിലവിളി ഉയര്‍ന്നു. എല്‍സു മാത്രം ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെ തൊമ്മിക്കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചു ഒരു ശിലപോലെ ഇരിപ്പുണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ ആള്‍ക്കൂട്ടത്തെ നോക്കി അവന്‍, അമ്മയുടെ മടിയില്‍ തന്നെ ചുരുണ്ടു കൂടിയിരുന്നു.

അധികം വൈകാതെ തന്നെ മാളിയേക്കല്‍ കുടുംബ കല്ലറയില്‍ പീറ്ററിനെ അടക്കം ചെയ്തു. പീറ്ററിന്റെ ഓര്‍മയില്‍ പുതുപ്പള്ളി പള്ളിയങ്കണം കണ്ണീര്‍മഴയായി മാറി. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കണ്ണീര്‍ തോരാത്ത ദിനങ്ങള്‍ സമ്മാനിച്ചു പീറ്റര്‍ ഒരു ചെറു തെന്നല്‍ പോലെ കടന്നുപോയി. ഏതു സമയത്തും ഏത് അസുഖത്തിനും ഓടിച്ചെല്ലാന്‍ ഉണ്ടായിരുന്ന ആശ്രയമാണ് അവര്‍ക്കു നഷ്ടമായത്. നടന്നതൊന്നും ഇപ്പോഴും വിശ്വസിക്കാനാകാത്ത എല്‍സു മാത്രം ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് നോക്കിയിരുന്നു. അവള്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ യാത്രയാക്കിയ പീറ്ററിന്റെ ചേതനയറ്റ ശരീരം അംഗീകരിക്കാന്‍ ഇതുവരെ എല്‍സുവിനായിട്ടില്ല.

ഇസയുടെ തിരോധാനത്തില്‍ പീറ്ററായിരുന്നു ഏറെ അസ്വസ്ഥന്‍. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ യുകെയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു പീറ്റര്‍. മാനസികമായി തളര്‍ന്നിരുന്നു ഫിലിപ്പിനും പീറ്റര്‍ വരുന്നു എന്ന വാര്‍ത്ത വല്ലാത്ത ആശ്വാസമായിരുന്നു. ഒരു നിമിഷത്തിന്റെ ഇമ ചിമ്മലില്‍ എല്ലാം മാറി മറിഞ്ഞു. സന്തോഷം മാത്രം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ഇസയുടെ തിരോധാനം വീഴ്ത്തിയ മുറിവുകളില്‍ നിലക്കാത്തൊരു രക്തപ്രവാഹമായിപ്പോള്‍ ഇതാ പീറ്ററും.

ചടങ്ങുകളെല്ലാം കഴിഞ്ഞു, ആള്‍ക്കാര്‍ പിരിഞ്ഞു തുടങ്ങി. എല്ലാവരോടും സംസാരിച്ചും കാര്യങ്ങള്‍ നിയന്ത്രിച്ചും പോളച്ചന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു. രാത്രി ഏറെ വൈകിയിട്ടും സ്വീകരണ മുറിയിലെ സോഫയില്‍ തല കുമ്പിട്ടിരിക്കുന്ന പോളച്ചനെ സൂസന്‍ ചേര്‍ത്ത് പിടിച്ചു. ഇച്ചായനൊന്നു പൊട്ടിക്കരഞ്ഞുകൂടെ. ഇങ്ങനെ ചങ്കിലെ സങ്കടമെല്ലാം കൂട്ടി വെച്ച് വെള്ളോം വെക്കല്ലേ. നമ്മുടെ തറവാടിന്റെ പുറത്തുള്ള ഈ കറുത്ത നിഴല്‍ നമുക്ക് മാറ്റിയെടുക്കണം. എല്‍സു ഇതുവരെ മിണ്ടിയിട്ടില്ല, കരഞ്ഞിട്ടില്ല. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലുമറിയില്ല. സൂസന്റെ നെഞ്ചിലേക്ക് തല ചേര്‍ത്ത് പോളച്ചന്‍ പൊട്ടിപ്പിളര്‍ന്നു കരഞ്ഞു. അതുവരെ അടക്കിപ്പിടിച്ച സങ്കടം മുഴുവന്‍ ഒരു പെരുമഴപോലെ പെയ്തിറങ്ങി.

പിറ്റേന്ന് രാവിലെ കുഞ്ഞന്നാമ്മ മക്കളെ രണ്ടാളെയും സൂസനെയും അടുത്ത് വിളിച്ചു. 'അമ്മ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ കടന്നുപോകുന്ന ദുഃഖമാണ് ഈ ലോകത്തിലേക്കും ഏറ്റവും വലുത്. എന്നാലും ഇത് ദൈവ നിശ്ചയമാണ്. അവനിത്രയേ ആയുസുണ്ടായിരുന്നുള്ളൂ. എല്‍സുവിനേയും തൊമ്മിക്കുഞ്ഞിനെയും നോക്കണം, ഇസ മോളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണം. സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. അത് കൊണ്ട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം. സൂസന്‍ വേണം എല്ലാ കാര്യങ്ങളും അതിന്റേതായ രീതിയില്‍ നോക്കിയും കണ്ടും നടത്താന്‍. കുഞ്ഞന്നാമ്മയുടെ സ്വരം നേര്‍ത്തെങ്കിലും ദൃഢമായിരുന്നു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam