1 GBP = 93.40 INR                       

BREAKING NEWS

പള്ളിയും നീന്തല്‍കുളവും ദോസ്തി ബസും മായാതെ മനസില്‍; ഓര്‍മ്മകളുടെ മണിച്ചെപ്പ് തുറന്നപ്പോള്‍ വിരി ഞ്ഞത് സൗഹൃദങ്ങളുടെ പൂക്കാലമെ ന്ന് യുകെയിലെ നെയ്യശ്ശേരിക്കാര്‍

Britishmalayali
kz´wteJI³

ര്‍മ്മകളുടെ ചെപ്പു തുറന്നു യുകെയിലെ നെയ്യശ്ശേരിക്കാര്‍ സൗത്താംപ്ടനിലെ സെന്റ് ജോസഫ്‌സ് ഹൗസില്‍ ഒത്തുകൂടി. ആദ്യാക്ഷരം കുറിക്കാന്‍ വേദിയായ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളും അവിടുത്തെ അദ്ധ്യാപകരും സഹപാഠികളും മല്‍സരിച്ചു കല്ലു ചുമന്ന് പുതുക്കി പണിത ഇടവക പള്ളിയും ജില്ലാ തല നീന്തല്‍ മല്‍സരങ്ങള്‍ക്ക് പലവട്ടം വേദിയായ പഞ്ചായത്ത് നീന്തല്‍കുളവും ദീര്‍ഘകാലം ഓര്‍മയില്‍ നിന്ന ശേഷം മറഞ്ഞുപോയ ദോസ്തി ബസും എല്ലാം സംസാര വേദിയായ രസകരമായ ദിവസങ്ങള്‍ കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ഓര്‍മ്മപുതുക്കല്‍ തന്നെ ആയിരുന്നു. ജന്‍മ ദേശത്തിന്റെ സംസ്‌കാരവും സൗഹൃദവും എല്ലാം പ്രവാസ ജീവിതത്തില്‍ എന്നെന്നും ഒരു തീരാ നഷ്ടം തന്നെയാണ്.

മറ്റൊന്നിനും തുല്ല്യം വയ്ക്കാന്‍ കഴിയാത്ത ജീവിതത്തിന്റെ ആ കാലഘട്ടം തങ്ങളുടെ മക്കള്‍ക്ക് ഒപ്പം പങ്കുവെയ്ക്കുമ്പോള്‍ ലഭിക്കുന്ന ആ ആത്മനിര്‍വൃതി പ്രവാസി മലയാളികളെയും എക്കാലവും പ്രാദേശിക കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നത്. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാവരും തങ്ങളുടെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നുകര്‍ന്നശേഷം സൗഹ്യദം പുതുക്കിയും ജീവിത പങ്കാളിയെ പരിചയപ്പെടുത്തി കൊടുത്തു കൊണ്ടും ആരംഭിച്ച സംഗമത്തില്‍ ഇളം തലമുറയുടെ അഭിപ്രായങ്ങള്‍ ശ്രവിച്ചു കൊണ്ട് അടുത്ത വര്‍ഷം കുടുംബങ്ങള്‍ കൂട്ടായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു സൗഹ്യദം പുതുക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

2020ലെ കൂട്ടായ്മയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കുവാന്‍ വേണ്ടി രക്ഷാധികാരികളായി സിബി ജോണിനെയും (വാറ്റ്‌ഫോര്‍ഡ്) ബിജു പീറ്ററിനെയും (വിരാള്‍) യോഗം തിരഞ്ഞെടുത്തു. സംഗമത്തിന് ഏറ്റവും മാറ്റു കൂട്ടിയത് വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണങ്ങള്‍ തന്നെയാണ്. എല്ലാവിധ സൗകര്യങ്ങും ഒരുക്കിയ ജയ്‌സണ്‍ ജോണിനെ യോഗം ഒന്നടങ്കം പ്രശംസിച്ചു. വെളുപ്പിന് മൂന്നു മണി വരെ നീണ്ടു പോയ കുശലം പറച്ചില്‍ കഴിഞ്ഞ് എപ്പോഴോ ഉറങ്ങിയവര്‍ അങ്ങിനെ രണ്ടു ദിവസങ്ങള്‍ പോയതറിയാതെ നിറ കണ്ണുകളോടെ അടുത്ത സംഗമത്തില്‍ കാണാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് എല്ലാവരും പിരിഞ്ഞു പോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category