1 GBP = 92.50 INR                       

BREAKING NEWS

പണമോ സ്വാധീനമോ ഇല്ലാത്ത കുറേ നരാധമന്മാര്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ പിച്ചിചീന്തി തിന്നു രസിച്ചിട്ടും അവരെ തൊടാന്‍ ആവാത്ത വിധം എങ്ങനെയാണ് നമ്മുടെ നിയമ വ്യവസ്ഥ ഇത്ര ദുര്‍ബലമായത്? അട്ടിമറിച്ചത് പൊലീസോ പ്രോസിക്യൂഷനോ എന്ന് കണ്ടെത്താതെ അപ്പീല്‍ കൊടുക്കും എന്ന വിവരക്കേട് മന്ത്രി ബാലന്‍ ഇപ്പോഴും വിളിച്ച് പറയുന്നത് ഈ ക്രിമിനലുകള്‍ക്ക് വേണ്ടിയാണോ? കുട്ടിപീഡകരെ കയറൂരി വിട്ട ഒരുത്തന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലവനായതിന്റെ പേരില്‍ മാപ്പ് പറഞ്ഞ് വേണം പിണറായി സത്യസന്ധത തെളിയിക്കാന്‍

Britishmalayali
kz´wteJI³

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായ രണ്ട് കുരുന്ന് പെണ്‍കുട്ടികള്‍ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഈ ഭരണത്തിന് കീഴില്‍ ഒരു തരത്തിലുള്ള കുട്ടി പീഡകന്മാര്‍ക്കും സുരക്ഷ ഉണ്ടാവില്ലെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സോഷ്യല്‍ മീഡിയായിലൂടെ പ്രതിഞ്ജ ചെയ്തിരുന്നു. ആയിരക്കണക്കിന് പേര്‍ ഇരട്ടച്ചങ്കന്റെ ധീരമായ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ അത് വെറും പാഴ് വാക്കായിരുന്നെന്നും മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിമാരോ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസോ നിരാലംബരായ ആ മാതാപിതാക്കളെ സഹായിച്ചില്ല എന്ന് മാത്രമല്ല ആ പെണ്‍കുട്ടികളുടെ ജീവനെടുത്ത കാപാലികന്മാരെ സഹായിക്കുകയും ചെയ്തു എന്ന് കോടതിയുടെ വിധിയിലൂടെ വ്യക്തമാകുന്നു.

കോടതി ഏതെങ്കിലും തരത്തില്‍ സ്വാധീനത്തിന് വഴങ്ങിയല്ല, തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് വാളയാറിലെ പെണ്‍കുട്ടികളെ കൊന്നുകളഞ്ഞ നരാധമന്മാരെ വെറുതെ വിട്ടത് എന്ന് വിസ്മരിക്കരുത്. കോടതി ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു. നമ്മുടെ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പ്രത്യേകത, ഏത് വലിയ പ്രതിയാണെങ്കിലും ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ വ്യക്തമായി അക്കമിട്ട് നിരത്തിയിരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ മൂലം തെളിയിച്ചാല്‍ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ.  ഞ്ചുപേര്‍ ചേര്‍ന്ന് ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് വെറുതേ പറഞ്ഞതുകൊണ്ടോ അവര്‍ തന്നെയാണ് പീഡിപ്പിച്ചത് എന്ന് എല്ലാവര്‍ക്കും ഉരപ്പുള്ളതു കൊണ്ടോ ഒരു കാരണവശാലും നമ്മുടെ നിയമമനുസരിച്ച് അവരെ ശിക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവരാണ് പീഡിപ്പിച്ചത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തേണ്ട ചുമതല പൊലീസിനും, പൊലീസ് കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധിപ്പിക്കേണ്ട ബാധ്യത പ്രോസിക്യൂഷനുമാണ്.

നിര്‍ഭാഗ്യവശാല്‍, പൊലീസും പ്രോസിക്യൂഷനും ഒരുപോലെ പരാജയപ്പെട്ടതു കൊണ്ടാണ് ആ പെണ്‍കുട്ടികളെ കൊന്നുകളഞ്ഞ നരാധമന്മാര്‍ കയ്യുംവീശി ഇറങ്ങിപ്പോയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ആ നരാധമന്മാര്‍ക്കാര്‍ക്കും കാര്യമായ സാമ്പത്തിക സ്ഥിതിയോ ഉന്നതമായ രാഷ്ട്രീയ ബന്ധമോ ഇല്ല എന്നതാണ്. ഉന്നതന്മാര്‍ പ്രതികളാകുമ്പോള്‍ പൊലീസുകാര്‍ ഒത്തുകളിച്ചുകൊണ്ട് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ എങ്ങനെയാണ് കാര്യമായ സ്വാധീനമില്ലാത്ത കുറച്ചുപേര്‍ രക്ഷപെട്ട് പോയത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. പതിനൊന്ന് വയസ്സും ഒമ്പത് വയസ്സുമുള്ള രണ്ട് സഹോദരിമാര്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് നിവൃത്തിയില്ലാതെ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടും കാര്യമായ ശ്രദ്ധകൊടുക്കാതിരുന്ന നമ്മുടെ പൊതുസമൂഹം തന്നെയാണ് ഒന്നാമത്തെ പ്രതി.


രോഹിത് വെമുലയുടെ പേരിലും കത്വയിലെ പെണ്‍കുട്ടിയുടെ പേരിലും കെവിന്റെ പേരിലും മധുവിന്റെ പേരിലും ജിഷയുടെ പേരിലുമൊക്കെ കണ്ണീരൊഴുക്കിയ മലയാളികള്‍ എന്തുകൊണ്ടോ ഈ പാവപ്പെട്ട പെണ്‍കുട്ടികളെ മാത്രം മറന്നുപോയി. അവരുടെ അമ്മയും അച്ഛനും മക്കളുടെ ജീവനെടുത്തവരുടെ വിശദാംശങ്ങളുമായി, തെളിവുകളുമായി പ്രോസിക്യൂഷന്റെയും പൊലീസിന്റെയും പിന്നാലെ കയറിയിറങ്ങിയിട്ടും അവരാരും ഗൗനിച്ചില്ല. സോഷ്യല്‍ മീഡിയ എന്ന ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ ചീഞ്ഞളിഞ്ഞ പ്രതിഭാസം നമുക്ക് വേണ്ടത് മാത്രം സെലക്ട് ചെയ്തുകൊണ്ട് പ്രതികരിക്കുന്ന തരത്തിലേക്ക് മാറിപ്പോയതുകൊണ്ട് ഈ പാവപ്പെട്ട പെണ്‍കുട്ടികളുടെ കണ്ണുനീരിന്റെ വില ആരും തിരിച്ചറിഞ്ഞില്ല. അപ്പോള്‍ ചോദ്യം എങ്ങനെയാണ് ഈ പ്രതികള്‍ രക്ഷപെട്ടത് എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category