1 GBP = 94.00 INR                       

BREAKING NEWS

ഒരു ശാസ്ത്ര കലാ സാഹിത്യ സംഗീത സാംസ്‌കാരിക സദസ് ലണ്ടനില്‍; കവിതയും പാട്ടും പ്രഭാഷണങ്ങളുമായി കേരളത്തിന്റെ പിറന്നാളാഘോഷം നവംബര്‍ മൂന്നിന്

Britishmalayali
kz´wteJI³

കേരളപ്പിറവിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഞായറാഴ്ച നവംബര്‍ മൂന്നിന് എസ്സെന്‍സ് ഗ്ലോബല്‍ യുകെയും, കട്ടന്‍ കാപ്പിയും കവിത കൂട്ടായ്മ'യും സംയുക്തമായി ഒരു ശാസ്ത്ര കലാ സാഹിത്യ സംഗീത സാംസ്‌കാരിക സദസ് ലണ്ടനില്‍ സംഘടിപ്പിക്കുകയാണ്. കവിതയും, പാട്ടും, പ്രഭാഷണവും, ചര്‍ച്ചയുമൊക്കെയായി കേരളത്തിന്റെ പിറന്നാളാഘോഷത്തോടൊപ്പം ഏവരും ചേര്‍ന്ന് മലയാളത്തിന്റെ ഗൃഹാതുരതകള്‍ പരസ്പരം കൈമാറുന്ന ഒത്തുചേരല്‍ കൂടിയാണ് ഈ പരിപാടി. അന്നവിടെ വിശിഷ്ടാതിഥികളായി എത്തുന്ന ഡോ. അഗസ്റ്റസ് മോറിസ്സും, സജീവന്‍ അന്തിക്കാടും കൂടി - പ്രഭാഷണവും ചര്‍ച്ചയും ചോദ്യോത്തരങ്ങളുമായി സദസ്യര്‍ക്കൊപ്പം അറിവുകള്‍ പങ്കു വയ്ക്കുന്നു.

കേരളത്തിലും മറുനാട്ടിലുമായി ശാസ്ത്രീയ വിശകലനങ്ങളോടെ അന്ധവിശ്വാസങ്ങള്‍ക്കും മറ്റും എതിരെ ധാരാളം സെമിനാറുകളില്‍ പങ്കെടുക്കുന്ന സ്വതന്ത്ര ചിന്തകരും പ്രഭാഷകരുമായ അവതാരകരാണിവര്‍. സമാന്തര ചികിത്സകള്‍ ഫണം വിടര്‍ത്തിയാടുന്ന സമൂഹങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് കൊണ്ട് ഡോ. അഗസ്റ്റസ് മോറിസ് അന്ന് നടത്തുന്ന 'സമാന്തര ചികിത്സയും ആരോഗ്യവും' അഥവാ 'സഹി' എന്ന അവതരണം തീര്‍ത്തും ശ്രവിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. 'സ്വതന്ത്ര ചിന്തയും സിനിമ ലോകവും' എന്നതിനെ ആസ്പദമാക്കിയാണ് സിനിമ സംവിധായകനും കേരളത്തിലെ യുക്തിചിന്ത പ്രസ്ഥാനത്തിലെ പ്രമുഖനുമായ സജീവന്‍ അന്തിക്കാട് സംസാരിക്കുന്നത്.

മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യുകെയുടെ ആതിഥ്യത്തില്‍, ലണ്ടനിലെ മനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍, നവംബര്‍ മൂന്നിന് ഞായറഴ്ച വൈകിട്ട് 5. 30 നാണ് യുകെ മലയാളികള്‍ക്ക് വേണ്ടി സൗജന്യമായി ഈ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കപ്പെടുന്നത്. ഞായറാഴ്ച ഏവരേയും കേരള ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നു. വേദിയുടെ സമീപ റോഡുകളില്‍ ഞായറാഴ്ച കാറുകള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാവുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
Kerala House, 671 Romford Road, London, E12 5AD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category