1 GBP = 93.40 INR                       

BREAKING NEWS

ബ്രിട്ടന്‍ കെഎംസിസി ഫാമിലി മീറ്റ് 19നു ഈസ്റ്റ് ഹാമില്‍ പ്രൗഢോജ്വലമായ സമാപനം; വിവിധ കൗണ്ടികളില്‍ നിന്നും സംഗമത്തില്‍ പങ്കെടുക്കാനെത്തിയത് നിരവധി പേര്‍

Britishmalayali
kz´wteJI³

ബ്രിട്ടന്‍ കെഎംസിസി എല്ലാ വര്‍ഷവും നടത്തിവരുന്ന ഫാമിലി മീറ്റ് ഇത്തവണ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ വച്ച് ശനിയാഴ്ച നടന്നു. കേംബ്രിഡ്ജ്, ലൂട്ടന്‍, ലെസ്റ്റര്‍, യോര്‍ക്ക്, ബര്‍മിങ്ഹാം, ലണ്ടന്‍ തുടങ്ങിയ വിവിധ കൗണ്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാനഡ കെഎംസിസി വൈസ് ചെയര്‍മാന്‍ വാഹിദ് വയല്‍ തൃക്കോവില്‍ വിശിഷ്ടാതിഥിയായിരുന്നു.

കാനഡയിലെ മലയാളി സാന്നിധ്യത്തെക്കുറിച്ചും വിവിധങ്ങളായ രാജ്യങ്ങളില്‍ സജീവമാകുന്ന കെഎംസിസി പ്രവര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു  യുകെയിലേക്കു പഠനാവശ്യത്തിനായി വന്ന വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍സ്, വര്‍ഷങ്ങളായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ എന്നിങ്ങനെ വിവിധ തുറകളില്‍ നിന്നുമുള്ള മലയാളികളാല്‍ പ്രോഗ്രാം വ്യത്യസ്തമായി.

അംജദ് ഹുദവി, ഇസ്മായില്‍ ഹുദവി, റോക്സി ബക്കര്‍, ഷുഹൈബ് ഹുദവി എന്നിവര്‍  ഇസ്ലാമിക, ബൗദ്ധിക സെഷനുകളില്‍ ക്ലാസുകള്‍ എടുത്തു. പ്രസിഡന്റ് അസൈനാര്‍ കുന്നുമ്മല്‍, സഫീര്‍ എന്‍ കെ, കരീം മാസ്റ്റെര്‍, അര്‍ഷാദ് കെവികെ, നുജൂം എറീലോട്ട്, സുബൈര്‍ കോട്ടക്കല്‍, സുബൈര്‍ കവ്വായി, സാദിഖ്, അഹമ്മദ് അരീക്കോട്, അഷ്‌റഫ് വടകര എന്നിവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category