1 GBP = 91.10 INR                       

BREAKING NEWS

പാതിവഴിയില്‍ എംബിബിഎസ് ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനം പഠിക്കാന്‍ പോയി; പൊലീസ് തിരഞ്ഞു നടക്കുന്ന ഛോട്ടാ ഷക്കീലിനെ അഭിമുഖം നടത്തി ഞെട്ടിച്ചു ലാത്തൂരിലെ ഭൂകമ്പ ഭൂമിയില്‍ ആദ്യം എത്തിയ പത്രക്കാരി; മുംബൈ സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു; 56ാം വയസില്‍ അകാലത്തില്‍ വിട്ടു പിരിഞ്ഞ അത്താണിക്കാരി മറിയ എബ്രഹാം മാധ്യമ ലോകത്തെ അപൂര്‍വ്വ പ്രതിഭ

Britishmalayali
kz´wteJI³

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഛോട്ടാ ഷക്കീലുമായി അഭിമുഖം നടത്തി കോളിളക്കം സൃഷ്ടിച്ച മറിയ എബ്രഹാം എന്ന മാധ്യമപ്രവര്‍ത്തക വിടവാങ്ങിയത് 56ാം വയസില്‍. പ്രതിഭയിലെ മികവും വേറിട്ട ധീരതയുമായി പത്രപ്രവര്‍ത്തനത്തില്‍ ദേശീയ ശ്രദ്ധ നേടിയ ദ് വീക്ക് മുന്‍ സീനിയര്‍ കറസ്പോണ്ടന്റ് പത്രപ്രവര്‍ത്തന മേഖലയിലെ വേറിട്ട ശബ്ദമായിരുന്നു. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിനു പുതിയ ദിശാബോധം പകര്‍ന്ന പത്രപ്രവര്‍ത്തകയാണ് മലയാളികൂടിയായ മറിയ എബ്രഹാം.

ബെംഗളൂരുവില്‍ സിറ്റി ടാബ് ഉള്‍പ്പെടെ പത്രങ്ങളില്‍ ജോലി ചെയ്ത ശേഷം 1992 ലാണു ദ് വീക്കിലെത്തിയത്. ഛോട്ടാ ഷക്കീല്‍ അഭിമുഖം കൂടാതെ മുംബൈ സ്ഫോടനവും ലാത്തൂര്‍, ഭൂജ് ഭൂകമ്പങ്ങളും ഉള്‍പ്പെടെ സുപ്രധാന സംഭവങ്ങളില്‍ മറിയയുടെ റിപ്പോര്‍ട്ടുകള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പല നിര്‍ണായക വിവരങ്ങളും പുറത്തുകൊണ്ടു വന്നതും അവരായിരുന്നു.

ലാത്തൂരില്‍ ഭൂകമ്പപ്രദേശത്ത് ആദ്യമെത്തിയ പത്രപ്രവര്‍ത്തക മറിയ ആയിരുന്നു. ശ്രീലങ്കയില്‍ 1996 ലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എച്ച്ഐവി രോഗികളെക്കുറിച്ചും പെണ്‍കടത്തു റാക്കറ്റുകളെക്കുറിച്ചും മറ്റുമുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ദ് വീക്ക് ലേഖികയായിരിക്കെ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ ഫെലോഷിപ് നേടി. 2002 ല്‍ ദ് വീക്ക് വിട്ട ശേഷം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയല്‍ കറസ്പോണ്ടന്റായി. പിന്നീടു മുംബൈയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി.

തൃശൂര്‍ അത്താണി പനച്ചിക്കല്‍ പരേതനായ ക്യാപ്റ്റന്‍ ടി.വി. ഏബ്രഹാമിന്റെയും ചെങ്ങന്നൂര്‍ തേരകത്ത് പരേതയായ അമ്മിണി ഏബ്രഹാമിന്റെയും പുത്രിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈദ്യശാസ്ത്ര പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണു ബെംഗളൂരുവില്‍ ബിരുദപഠനത്തിനു പോയത്. തുടര്‍ന്നു മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡോ. ജോസഫ് ഏബ്രഹാം, റെനി ഏബ്രഹാം എന്നിവര്‍ സഹോദരങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category