1 GBP = 92.50 INR                       

BREAKING NEWS

സൗദിയില്‍ അതിശക്തമായ മഴയില്‍ മരണപ്പെട്ടത് ഏഴു പേര്‍; വാഹനങ്ങള്‍ക്കും വീടുകള്‍ക്കും സംഭവിച്ചത് വന്‍ നാശനഷ്ടം; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതോടെ ഗതാഗതവും താറുമാറായി; ആഘാതം കൂട്ടിയത് ആലിപ്പഴ വര്‍ഷവും; ഒറ്റ ദിവസം കൊണ്ട് സൗദിയെ തളര്‍ത്തിയത് കാറ്റോട് കൂടിയ മഴ

Britishmalayali
kz´wteJI³

റിയാദ്: സൗദിയില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കന്‍ ഭാഗമായ ഹഫര്‍ അല്‍ ബാതിനില്‍ കനത്ത മഴയെത്തുടര്‍ന്ന് ഏഴു പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങള്‍ മഴയില്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ മാത്രം അകലെയുള്ള പ്രദേശമാണിത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വീടുകള്‍ മഴയെത്തുടര്‍ന്ന് ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഹഫര്‍ ബാതിനില്‍ ഇന്നലെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.

ഖഫ്ജി, അല്‍ ഖുറിയാത്ത എന്നിവിടങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. മഴയില്‍ കുടുങ്ങിയ 16 പേരെ സൗദി സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. ഉയര്‍ന്ന പ്രസരണശേഷിയുള്ള വലിയ ഇലക്ട്രിക് ടവറുകളും നിലംപൊത്തിയതായി റിപ്പോര്‍ട്ടുണ്ട്. പട്ടണത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലെ വലിയ പാര്‍ക്കിങ് കുടകള്‍ തകര്‍ന്നുവീണു. നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പലരെയും പ്രത്യേക ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സഹായം അഭ്യര്‍ത്ഥിച്ച് നൂറുക്കണക്കിന് ആളുകളാണ് തങ്ങളുമായി ബന്ധപ്പെടുന്നതെന്ന് സിവില്‍ ഡിഫന്‍സ് കിഴക്കന്‍ പ്രവിശ്യാ വക്താവ് അബ്ദുല്‍ഹാദി ശഹ്‌റാനി പറഞ്ഞു.

'മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. തീവ്രമായ മഴയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പരിചയമില്ലാത്ത ഭാഗങ്ങളിലൂടെയും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യരുത്. വീട്ടില്‍ വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ആവശ്യ സാധനങ്ങളും മരുന്നുകളും വീട്ടില്‍ പ്രത്യേകം തയ്യാറാക്കി
വയ്ക്കണം. അപകടാവസ്ഥയില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് പകരം സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറണം. സഹായത്തിന് സിവില്‍ ഡിഫന്‍സിന്റെ 998 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം' എന്നും ശഹ്‌റാനി പറഞ്ഞു.

ആലിപ്പഴ വര്‍ഷത്തോടെയാണ് പല ഭാഗത്തും മഴ പെയ്യുന്നത്. ഇന്നലെയും ഇന്നും റിയാദ് വടക്ക്, അസീര്‍, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ആലിപ്പഴവര്‍ഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ വാഹനങ്ങളുടെ ചില്ലുകള്‍ വരെ തകര്‍ന്നു. ശക്തമായ മഴ പെയ്തതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മഴ കാരണം മരിച്ചവര്‍ എവിടെ നിന്നുള്ളവരാണെന്ന കാര്യം ഇത് വരെ പുറത്ത് വന്നിട്ടില്ല. നവംബറില്‍ സൗദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേര്‍ മരിച്ചിരുന്നു. വടക്ക് പടിഞ്ഞാറന്‍ നഗരമായ തബൂക്കിലാണ് അന്ന് ആളപായമുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category