1 GBP = 91.30 INR                       

BREAKING NEWS

റാസല്‍ഖൈമയിലെ മത്സ്യത്തൊഴിലാളികള്‍ വലയില്‍ കുടുങ്ങിയ മത്സ്യം കണ്ട് ഞെട്ടി; ഒറ്റ വീശലില്‍ ലഭിച്ചത് 50 ടണ്‍ മത്സ്യങ്ങള്‍; മീന്‍പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Britishmalayali
kz´wteJI³

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്നും 40 കിലോമീറ്റര്‍ മാറിയുള്ളഷാം ഏരിയയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് ചാകരയാണ്. പതിവുപോലെ മത്സ്യബന്ധനത്തിനു പോയതാണെങ്കിലും അപ്രതീക്ഷിതമായി വലയിലായത് ഏകദേശം 50 ടണ്‍ മത്സ്യങ്ങളാണ്. 50 ട്രക്കുകളിലായാണ് ലഭിച്ച മത്സ്യം കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്രയധികം മത്സ്യം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ മൂന്നു പ്രദേശിക മത്സ്യത്തൊഴിലാളികളും ഒരു ഏഷ്യന്‍ തൊഴിലാളിയും ചേര്‍ന്ന് മീന്‍പിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൂന്നു തൊഴിലാളികളില്‍ ഒരാളായ അബ്ദുല്ല മുഹമ്മദ് പറയുന്നത് ഏതാണ്ട് 50 ടണ്‍ മത്സ്യമാണ് ലഭിച്ചത് എന്നാണ്. വൈറലായ വിഡിയോയില്‍ ധാരാളം മത്സ്യങ്ങളെ കടല്‍ത്തീരത്ത് കാണുകയും ചെയ്യാം. പ്രത്യേകതരം രീതിയിലാണ് മീന്‍പിടിച്ചത്. ഇതിനായി പ്രത്യേക തരത്തിലുള്ള വലകളാണ് ഉപയോഗിക്കുന്നതെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് 20 ടണ്‍ മത്സ്യമാണ് ലഭിച്ചത്. ഇത്തവണ ലഭിച്ച മീനുകളില്‍ ഭൂരിഭാഗവും മിതമായ നിരക്കില്‍ ലഭിക്കുന്ന ഡയയൂ ഇനത്തിലുള്ളതാണെന്ന് പറഞ്ഞു. ഇത്രയധികം മത്സ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഏഷ്യന്‍ തൊഴിലാളിയായ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും് നേരത്തേ് ഉണ്ടായ നഷ്ടങ്ങളൊക്കെ തീര്‍ക്കാന്‍ ഇതു സഹായിക്കും എന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category