1 GBP = 100.50 INR                       

BREAKING NEWS

കൊലപാതകികളെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്നും കോടികള്‍ വിലയുള്ള അഭിഭാഷകരെ എത്തിക്കാന്‍ ഖജനാവ് ഉപയോഗിക്കാന്‍ ആരാണ് പിണറായിക്ക് അനുമതി നല്‍കിയത്? ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് വേണ്ടിയും ഗോവിന്ദ ചാമി ബലാത്സംഗം ചെയ്തുകൊന്ന സൗമ്യയ്ക്ക് വേണ്ടിയും കാശ് മുടക്കാന്‍ ദാരിദ്ര്യം പറഞ്ഞ സര്‍ക്കാരിന് ഈ കൊല ചതി ചെയ്യാന്‍ എങ്ങനെ ധൈര്യമുണ്ടായി? ഒരു മന്ത്രിയുടെ ടയര്‍ 34 തവണ മാറ്റിയിട്ട് വേണോ ചെലവ് ചുരുക്കാന്‍? ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇടുമ്പോള്‍

Britishmalayali
kz´wteJI³

പിണറായി വിജയന്‍ സര്‍ക്കാരിനതിരെ ഒരു കുറ്റപത്രം തയ്യാറാക്കിയാല്‍ അഞ്ചുകാര്യങ്ങള്‍ നിഴലിച്ച് നില്‍ക്കും. ധാര്‍്ഷ്ട്യം, ധൂര്‍ത്ത്, സ്വജന പക്ഷപാതം, വൈര്യനിര്യാണം എന്നീ നാല് കാര്യങ്ങളും ഭൂരിപക്ഷ മതവികാരത്തെ ബോധപൂര്‍വം വ്രണപ്പെടുത്തുന്നതുമായിരിക്കും ഈ അഞ്ച് വിഷയങ്ങള്‍. ഭൂരിപക്ഷ മതവികാരങ്ങളെ വ്രണപ്പെടുത്തുക സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമാണ്. പരമ്പരാഗതമായി ഒപ്പം നിന്നിരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ വലിയൊരു ഭാഗം വിട്ടുപോകുകയും ഹിന്ദു വോട്ട് ബാങ്കുകള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും തുല്യമായി വീതിക്കപ്പെടുകയും ചെയ്യുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കിയാല്‍ മാത്രമേ ജയിച്ച് കയറാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അജണ്ടയാണിത്.

ക്രിസ്ത്യന്‍ വോട്ടുകള്‍ ഏത് പ്രതികൂല സാഹചര്യത്തിലും ഭൂരിപക്ഷം യുഡിഎഫിന് പോകുമ്പോള്‍ എംബ്ലോക്കായി നേടിയെടുക്കാന്‍ കഴിയുന്ന ഏക വാട്ടുബാങ്ക് മുസ്ലീമുകളുടേതാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ബോധപൂര്‍വ്വമായ ഹിന്ദുവികാര വ്രണപ്പെടുത്തല്‍ സിപിഎം അജണ്ടയായി സ്വീകരിച്ചിരിക്കുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക നയത്തിന്റെ ഭാഗമായ അടവ് തന്ത്രങ്ങളില്‍ ഒന്നാണ് ഇതെന്നതുകൊണ്ട് അതേക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യേണ്ട. എന്നാല്‍ ബാക്കി നാല് കാര്യങ്ങള്‍- ധാര്‍ഷ്ട്യം, ധൂര്‍ത്ത്, സ്വജനപക്ഷപാതം, വൈര്യനിര്യാണം എന്നിവ ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. ജേക്കബ് തോമസ് അടക്കം വരുതിക്ക് നില്‍ക്കാത്ത ഉദ്യോഗസ്ഥന്മാരെ അപമാനിച്ച് ഓടിക്കുകയും അവരോട് വിരോധം തീര്‍ക്കുകയും ചെയ്യുന്ന ഒരുപിടി ഉദാഹരണങ്ങള്‍ മുമ്പും ചൂണ്ടിക്കാണിച്ചിട്ടുള്ളതുകൊണ്ട് അതും വിട്ടുകളയുന്നു.

മൂന്നാമത്തേത് ധാര്‍ഷ്ട്യമാണ്. അത് മാറ്റാന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് കഴിയാത്തിടത്തോളം കാലം പിണറായിയെ ദൈവമായി കൊണ്ടു നടക്കുന്ന മന്ത്രിമാര്‍ക്കും സിപിഎം നേതാക്കന്മാര്‍ക്കും എന്തിനേറെ, ലോക്കല്‍ സെക്രട്ടറി വരെയുള്ള അണികള്‍ക്കും സാധിക്കുകയില്ല. പക്ഷേ, ധാര്‍ഷ്ട്യം പ്രതിപക്ഷത്തിന് എന്നും ഒരു അനുഗ്രഹമായി മാറുന്നു. അതുകൊണ്ട് നമുക്ക് അതും വിസ്മരിക്കാം. അപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ അവശേഷിക്കുന്നത് രണ്ട് കാര്യങ്ങളാണ്. അത് ധൂര്‍ത്തും സ്വജന പക്ഷപാതവുമാണ്. രണ്ടും ഒരുമിച്ച് വരുന്ന ദുശ്ശീലങ്ങളായതുകൊണ്ട് രണ്ടിനെയും ഒന്നായിത്തന്നെ ചര്‍ച്ച ചെയ്യുന്നതായിരിക്കും ഉചിതം. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല എന്ന് പറയേണ്ടിവരും ധൂര്‍ത്തിനെ കുറിച്ചും സ്വജന പക്ഷപാതിത്വത്തെ കുറിച്ചും സംസാരിക്കുമ്പോള്‍.

എതിര്‍ക്കുന്നവരെ മാവോയിസ്റ്റ് പട്ടം ചാര്‍ത്തി വെടിവെച്ച് കൊല്ലുന്ന സിപിഎമ്മിന്റെ ഫാസിസത്തെ കുറിച്ച് നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതിച്ച് കൊടുക്കുന്നതിന് വേണ്ടി മന്ത്രിമാര്‍ക്ക് പുറകേ അഞ്ച് കാബിനറ്റ് റാങ്ക് കൂടി ഉണ്ടാക്കി എന്നിടത്താണ് ഈ ധൂര്‍ത്തിന്റെ ഭയാനകമായ വേര്‍ഷന്‍ സംഭവിക്കുന്നത്. തോറ്റുപോയ ഒരു എംപിയെ ഒരാവശ്യവുമില്ലാതെ ഡല്‍ഹിയില്‍ പ്രതിഷ്ഠിച്ചത് അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാത്തമായ ഉദാഹരണമാണ്. ഭരണഘടനാ പദവിയില്‍ ഉള്ള എ.ജിയെ എന്തിന് കാബിനറ്റ് റാങ്ക് കൊടുത്ത് സുഖിപ്പിക്കാന്‍ ശ്രമിച്ചു എന്നതിന്റെ ഉത്തരം സര്‍ക്കാര്‍ ഔദ്യോഗികമായി പറയാതെ ആര്‍ക്കും മനസ്സിലാക്കാന്‍ പോലും കഴിയുകയില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category