1 GBP = 92.80 INR                       

BREAKING NEWS

ഒരാഴ്ച്ചത്തെ ഇടവേളക്കിടെ വീണ്ടും മരണത്തിന്റെ കാലൊച്ച; എക്‌സിറ്ററില്‍ മരിച്ചത് കോട്ടയം സദേശിയായ നഴ്‌സ്; ട്രീസ ജോസഫിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Britishmalayali
kz´wteJI³

തുടരെ തുടരെയുള്ള മരണ വാര്‍ത്തകളാണ് കഴിഞ്ഞ ഒരാഴ്ചയായി യുകെ മലയാളികളെ തേടിയെത്തുന്നത്. ഇപ്പോളിതാ ഒരാഴ്ച്ചത്തെ ഇടവേളയില്‍ വീണ്ടുമൊരു മരണം കൂടി യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ്.ഡെവണിലെ എക്‌സെറ്ററില്‍ താമസിക്കുന്നമലയാളിയായ നഴ്‌സ് മരണമടഞ്ഞത്.
 
പൊന്‍കുന്നം ഇളംകുളം സ്വദേശി പ്രിന്‍സ് ജോസഫിന്റെ ഭാര്യ ട്രീസജോസഫിനെയാണ് മരണം വിളിച്ചത്. പരേതയ്ക്ക് 45 വയസായിരുന്നു പ്രായം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.ട്രീസയെ ഇന്നലെ രാത്രിയാണ് വിധി കീഴടക്കിയത്.വീട്ടില്‍വച്ചായിരുന്നു അന്ത്യം.
 
ഭര്‍ത്താവ് പ്രിന്‍സ് ജോസഫിനും രണ്ടു മക്കള്‍ക്കുമൊപ്പം എക്‌സിറ്ററില്‍ ആയിരുന്നു ട്രീസയുടെ താമസം.ട്രീസ ഡെവണ്‍ എന്‍എച്എസ് ട്രസ്റ്റില്‍ നേഴ്‌സ് ആയിരുന്നു. രണ്ടു മക്കളാണുള്ളത്. ട്വിങ്കിള്‍, ഫ്രാന്‍സിസ്.മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റ ചെയ്യുന്നതായിരിക്കും.
രണ്ടാഴ്ചയ്ക്കിടെ യുകെ മലയാളികളെ തേടിയെത്തിയ അഞ്ചാമത്തെ മരണവാര്‍ത്തയാണ് ട്രീസ ജോസഫിന്റേത്. മാഞ്ചസ്റ്ററിനടുത്ത് റോച്ച്‌ഡെയിലില്‍ താമസിക്കുന്ന കോട്ടയം വൈക്കം വെച്ചൂര്‍ സ്വദേശിയായ സെബാസ്റ്റിയല്‍ തറപ്പില്‍ ദേവസ്യയായിരുന്നു എറ്റവുമൊടുവിലായി വിടവാങ്ങിയത്.
 
വാട്‌ഫോര്‍ഡില്‍ നഴ്സായിരുന്ന ബീന ഷാജി, ബര്‍മിംഗ് ഹാമിലെ എര്‍ഡിങ്ങ്ടണില്‍ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശിനി മേരി ഇഗ്‌നേഷ്യസ്(64), പൂളില്‍ സ്ഥിര താമസക്കാരായ ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശികളായ വിനോദ് വര്‍ക്കി -ജൂലി വിനേദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17) എന്നിവരാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category