1 GBP = 91.10 INR                       

BREAKING NEWS

കാലിലെ മണ്ണ് കഴുകാനായി കുളിമുറിയില്‍ കയറിയ മൂന്ന് വയസ്സുകാരിയെ പിന്നീട് കണ്ടത് ബക്കറ്റില്‍ തല കീഴായി കിടക്കുന്നത്; കൊല്ലത്തെ മത്സ്യ കമ്പനി ജീവനക്കാരിയുടെ മകള്‍ മരിച്ചത് സഹോദരന്റെ വീട്ടില്‍; നിവിയുടെ മരണത്തില്‍ നടുങ്ങി പുതിയതുറ

Britishmalayali
kz´wteJI³

പൂവാര്‍: കൈകഴുകുന്നതിനിടെ കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസുകാരി മരണത്തില്‍ നടുങ്ങി പുതിയ തുറ. ആര്‍ക്കും ഇനിയും ഈ മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. കരുംകുളം പുതിയതുറ ആര്‍.ടി ഹൗസില്‍ ബാസ്റ്റിന്‍ - മിനി ദമ്പതികളുടെ ഏകമകള്‍ നിവിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

കുറച്ചുനാള്‍ മുമ്പ് ബാസ്റ്റിന്‍ മിനിയെ ഉപേക്ഷിച്ച് പോയി. മിനിക്ക് കൊല്ലത്തെ ഒരു മത്സ്യക്കമ്പനിയില്‍ ജോലിയുള്ളതിനാല്‍ മകളെ പുതിയതുറയിലെ സഹോദരിയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്.സഹോദരിയുടെ മക്കള്‍ക്കൊപ്പം വീട്ടിന് പുറത്തുനിന്ന് കളിക്കുന്നതിനിടയില്‍കൈയില്‍പ്പറ്റിയ മണ്ണ് കഴുകിക്കളയാനായി വീടിനുള്ളിലെ കുളിമുറിയിലേക്ക് നിവി കയറുകയായിരുന്നു.

ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതോടെ മിനിയുടെ സഹോദരി കുളിമുറിയില്‍ കയറി നോക്കുമ്പോഴാണ് കുട്ടി ബക്കറ്റില്‍ തലകീഴായിക്കിടക്കുന്നത് കണ്ടത്. ഉടനേ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പുതിയതുറ സെന്റ് നിക്കോളസ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. കാഞ്ഞിരംകുളം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category