1 GBP = 91.30 INR                       

BREAKING NEWS

അരങ്ങേറ്റ മത്സരത്തില്‍ ബ്രൗണ്‍ സ്ട്രോമാനെ തോല്‍പിച്ച് ടൈസണ്‍ ഫ്യൂറി; വേദിയിലെത്തിയത് സൗദി അറേബ്യന്‍ പരമ്പരാഗത വേഷമണിഞ്ഞ് ചെറുപുഞ്ചിരിയോടെ; ഇടിക്കൂട്ടില്‍ താരമായി ജിപ്‌സി കിങ്

Britishmalayali
kz´wteJI³

യുഎഇ: ഡബ്ല്യുഡബ്ല്യുഇയിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബ്രൗണ്‍ സ്ട്രോമാനെ തോല്‍പിച്ച് ടൈസണ്‍ ഫ്യൂറി. സൗദി അറേബ്യന്‍ പരമ്പരാഗത വേഷത്തിലാണ് ഫ്യൂറി വേദിയിലേക്ക് എത്തിയത്. ക്രൗണ്‍ ജുവല്‍ ഇവന്റിലാണ് ഫ്യൂറി പ്രൊഫഷണല്‍ ഗുസ്തി മത്സരത്തില്‍ വിജയത്തുടക്കം കുറിച്ചത്. എട്ട് മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

ഫ്യൂറി തന്റെ വലത് കൈ കൊണ്ട് നല്‍കിയ ഇടിയെ തുടര്‍ന്ന് സ്ട്രോമാന്‍ പുറത്തേക്ക് വീഴുകയും റഫറി 10 തവണ എണ്ണുന്നതിന് മുന്‍പേ റിങ്ങിനുള്ളിലേക്ക് തിരിച്ച് വരാന്‍ പറ്റാതാകുകയും ചെയ്തു. ആവേശഭരിതനായാണ് ഫ്യൂറി റിങ്ങിലേക്ക് കടന്ന് വന്നത്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലായിരുന്നു. എങ്കിലും 15 കോടി ഡോളര്‍ സമ്മാനത്തിന് വേണ്ടി ഇരുവരും കാര്യമായി തന്നെ പോരാടി.

മുന്‍ ലോക ഹെവി വെയിറ്റ് ബോക്സിങ് ചാമ്പ്യനാണ് ടൈസണ്‍ ഫ്യൂറി. കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന ഗ്രെയ്റ്റസ്റ്റ് റോയല്‍ റംബിളില്‍ ചാമ്പ്യനായിരുന്നു ബ്രൗണ്‍ സ്ട്രോമാന്‍. ചരിത്ര പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി സ്വദേശികളും വിദേശികളുമാണ് റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ എത്തിയത്. റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ജിപ്‌സി കിങ്'' എന്ന വിളിപ്പേരുള്ള ടൈസണ്‍ ഫ്യൂറി ഹെവിവെയ്റ്റ് ഡിവിഷനിലെ ഏറ്റവും മികച്ച പോരാളികളിലൊരാളാണ്. ഇതിനൊപ്പം നടന്ന ആദ്യത്തെ വനിതാ എന്റര്‍ടയ്‌ന്മെന്റ് ഗുസ്തിയില്‍ ലെയ്‌സി ഇവാന്‍സിനെ നതാലിയ തോല്‍പിച്ചു. സയ്ന്‍ വെലാസ്‌ക്വേസിനെ തോല്‍പിച്ച് ബ്രോക്ക് ലെസ്‌നാര്‍ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി.

യു.എഫ്.സി 121 പോരാട്ടത്തിലെ തോല്‍വിക്ക് വെലാസ്‌ക്വേസിനോട് ശക്തമായി ലെസ്‌നാര്‍ പകരം ചോദിച്ചു. വലാസ്‌ക്വേസിനായിരുന്നു ആധിപത്യമെങ്കിലും ലെസ്‌നാര്‍ കിമൂറ പൂട്ടിലൂടെ എതിരാളിയെ തളക്കുകയായിരുന്നു. മുന്‍ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യനായ വെലാസ്‌ക്വേസിന് ഇത് ഡബ്ല്യു.ഡബ്ല്യു.ഇ അരങ്ങേറ്റമായിരുന്നു. പക്ഷെ മൂന്നു മിനിറ്റിനകം ലെസ്‌നാറിന്റെ കരുത്തിന് മുന്നില്‍ വീണു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category