1 GBP = 91.30 INR                       

BREAKING NEWS

യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ. പ്രസാദ് നയിക്കുന്ന ഇന്ത്യന്‍ സിലക്ഷന്‍ കമ്മിറ്റിയിലുള്ളത്; സിലക്ടര്‍മാര്‍ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ ജോലി അനുഷ്‌ക ശര്‍മയ്ക്കു ചായ കൊടുക്കലാണ്; ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപ്പെടാന്‍ വങ്സാര്‍ക്കറെപ്പോലെയുള്ള വരണമെന്നും ഫറൂഖ് എന്‍ജിനീയര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന ഇന്ത്യന്‍ സിലക്ഷന്‍ കമ്മിറ്റിയിലുള്ളതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എന്‍ജിനീയര്‍. സിലക്ടര്‍മാരുടെ മത്സര പരിചയമെടുത്താല്‍ എല്ലാവരും കൂടി പത്തോ പന്ത്രണ്ടോ ടെസ്റ്റ് കളിച്ചിട്ടുണ്ടാകും. ക്യാപ്റ്റന്‍ വിരാട് കോലിക്കു താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വലിയ പങ്കുണ്ട്. പക്ഷേ, എന്തു കാര്യം. യോഗ്യതയുള്ളവര്‍ സിലക്ടര്‍മാരുടെ അക്കൂട്ടത്തിലില്ല. ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നപ്പോള്‍ ഞാന്‍ ചിലരെ കണ്ടിരുന്നു. ഇന്ത്യയുടെ കുപ്പായമണിഞ്ഞ്, സിലക്ടര്‍മാര്‍ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ പ്രധാന ജോലി കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കു ചായ കൊടുക്കലായിരുന്നു. ദിലീപ് വെങ്സാര്‍ക്കറെപ്പോലെ ഒരാള്‍ കമ്മിറ്റിയില്‍ ഉണ്ടാവേണ്ടതായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപ്പെടാനും താരങ്ങളുടെ ക്ഷേമത്തിനും വെങ്സാര്‍ക്കറെപ്പോലെയുള്ളവരുടെ സാന്നിധ്യമാണു ഗുണം ചെയ്യുക എന്നും ഫറൂഖ് എന്‍ജിനീയര്‍ പറഞ്ഞു.

അതേ സമയം ഫറൂഖ് എന്‍ജിനീയറുടെ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുഷ്‌ക. ചിലര്‍ തെറ്റായ കഥകളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയാണ്. ഞാന്‍ ലോകകപ്പിനു പോയിരുന്നു. ഫാമിലി ബോക്സില്‍ ഇരുന്നാണു കളി കണ്ടത്. സിലക്ടര്‍മാര്‍ക്കൊപ്പം ഇരുന്നിട്ടേയില്ല. സിലക്ടര്‍മാരെ വിമര്‍ശിക്കണമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും അതു ചെയ്യാം. പക്ഷേ, വെറുതെ എന്റെ പേര് അതിനായി ഉപയോഗിക്കരുത് എന്ന് അവര്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category