1 GBP = 92.30 INR                       

BREAKING NEWS

യുകെ മലയാളികളിലേക്ക് വീണ്ടും മരണ വാര്‍ത്ത; ഇന്നു പുലര്‍ച്ചെ വിടവാങ്ങിയത് സാലിസ്ബറിയിലെ മലയാളി നഴ്‌സ്; സീന ഷിബുവിന്റെ മരണം കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്

Britishmalayali
kz´wteJI³

ഴിഞ്ഞ രണ്ടാഴ്ചയായി യുകെ മലയാളികള്‍ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട് നിരവധി പേരാണ് വിടവാങ്ങിയത്. മിനിഞ്ഞാന്ന് എക്സിറ്ററില്‍ നിര്യാതയായ ട്രീസ ജോസഫിന്റെ മരണത്തിനു പിന്നാലെ മറ്റൊരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. സാലിസ്ബറിയിലെ സീനാ ഷിബു എന്ന 41 വയസ് മാത്രം പ്രായമുള്ള യുവതിയാണ് ഇന്നു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സീന.

കഴിഞ്ഞ രണ്ടു ദിവസമായി അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചത്. ഉഴവൂര്‍ സ്വദേശിയായ ഷിബു ജോണ്‍ ഭര്‍ത്താവാണ്. നിഖില്‍(14), നിബിന്‍(10), നീല്‍(5) എന്നിവരാണ് മക്കള്‍. സാലിസ്ബറി എന്‍എച്ച്എസ് ട്രസ്റ്റില്‍ നഴ്സായി ജോലി ചെയ്തിരുന്ന സീന ഷിബു മലയാളികള്‍ക്കിടയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 

സാലിസ്ബറി മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എസ്എംഎയുടെ മികച്ച സംഘാടകയാണ്. മാത്രമല്ല, സതാംപ്ടണിലെ സെന്റ് പോള്‍ ക്നാനായ മിഷനിലെ സജീവ അംഗം കൂടിയായിരുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അരുങ്ങൂട്ടിമംഗലം സ്വദേശിനിയാണ് സീന. സാലിസ്ബറിയില്‍ കുടുംബസമേതമാണ് സീനയും കുടുംബവും താമസിച്ചു വന്നിരുന്നത്. സംസ്‌കാരം നാട്ടില്‍ നടക്കാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. സീനയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീം അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category