1 GBP = 92.30 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം എട്ട്

Britishmalayali
ജെപി

ഞാനോടി ഗേറ്റിനടുത്തേക്ക് എത്തുന്നതിനു മുന്‍പേ ബെന്ന്യാച്ചന്‍ നിലംപൊത്തി കഴിഞ്ഞിരുന്നു. ബെന്ന്യച്ചനെ ഇത്രയധികം പേടിപ്പിച്ച ജീവിയെന്താണെന്നായിരുന്നു എന്റെ ഉത്കണ്ഠ. ബെന്ന്യച്ചനെ അവിടെത്തന്നെ വിട്ട് ഞാന്‍ റോഡിലേക്കിറങ്ങി ചെന്നു. ദൂരെ വിളക്ക് കാലിനടിയില്‍ പാതിവെട്ടത്തില്‍ ഞാനതിനെ കണ്ടു. ഞങ്ങളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു കുറുക്കന്‍. 

എന്നെ കണ്ടതും അവന്‍ പതുക്കെ ഇരുട്ടിലൂടെ കുറ്റിക്കാടുകള്‍ക്ക് നേരെ ശാന്തനായി നടന്നു. ഞാന്‍ തിരിച്ച് വന്ന് ബെന്ന്യച്ചനെ എഴുന്നേല്‍പ്പിക്കുവാന്‍ ഒരു വിഫലശ്രമം നടത്തി. അമിത ഭാരം തോന്നിയതുകൊണ്ട് അവിടെത്തന്നെ കിടത്തി ഞാന്‍ വീട്ടിലേക്ക് നടന്നു. കാറിന്റെ താക്കോലെടുത്തു കൊണ്ടുവന്ന് സ്റ്റാര്‍ട്ടാക്കി, ബെന്ന്യച്ചനെ ഒരുവിധം വലിച്ച് കാറിലേക്കിട്ട് വീട്ടില്‍ കൊണ്ടുചെന്നാക്കി. 

അമാവാസി അടുത്തിരിക്കുന്നത് കൊണ്ടാകണം രാത്രിയുടെ ഇരുട്ടിന് കനം വച്ചിരിക്കുന്നു. നിലാവ് ഇല്ലെന്നു തന്നെ പറയാം. മക്കള്‍ രണ്ടുപേരും വീട്ടില്‍ വരുന്നതുവരെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. അവരുടെ കാറിന്റെ ഹെഡ്ലൈറ് വെട്ടം ചുമരുകളില്‍ പതിഞ്ഞപ്പോള്‍ കുറച്ചുറങ്ങാം എന്ന് കരുതി. 

രാവിലെ എഴുന്നേറ്റപ്പോള്‍ എങ്ങനെയെങ്കിലും ഉച്ചയായാല്‍ മതിയെന്നായിരുന്നു ചിന്ത. ബെന്ന്യാച്ചന്‍ പറഞ്ഞപോലെ മാന്‍ഷനിലേക്ക് ഒരു ഗോസ്റ്റ്് ഹണ്ട് നടത്തിയാല്‍ ഒരുപക്ഷെ നിഗൂഢതകളുടെ ചുരുളുകളെന്തെങ്കിലും അഴിഞ്ഞാലോ? 

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന് ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഭാര്യ. രാവിലെ തന്നെ അവളെ ഉറങ്ങാന്‍ വിട്ടാല്‍ ഉച്ചയാകുമ്പോഴേക്കും ഉണരും. അതോടെ മാന്‍ഷനിലേക്കുള്ള യാത്രയും മുടങ്ങും. അതുകൊണ്ട് അവളെ ഉച്ചവരെ ഉറക്കാതിരിക്കുന്നതാവും ബുദ്ധി. 

കാറിന് പറ്റിയ കേടുപാടുകള്‍ പാച്ചു വര്‍ക്ക് ചെയ്താല്‍ ശരിയാകും. അതിനു പറ്റിയ വര്‍ക്ക്‌ഷോപ്പ് അന്വേഷിച്ച് രാവിലെ തന്നെ ഞങ്ങള്‍ രണ്ടുപേരും ഇറങ്ങി. ഒരു വളവെടുത്ത് ഇടുങ്ങിയ വഴിയിലൂടെ ഒരു പഴയ മോട്ടോര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ഞങ്ങള്‍ വണ്ടിയോടിച്ച് കയറ്റി. തുറന്നിരുന്നതല്ലാതെ അവിടെ വണ്ടികളോ ആളുകളോ ഉണ്ടായിരുന്നില്ല. ചുറ്റും ഒന്ന് നോക്കിയിട്ട് വരാന്‍ ഭാര്യയെ പറഞ്ഞു വിട്ടിട്ട് ഞാന്‍ വണ്ടി തിരിച്ചിടാന്‍ പരിശ്രമം തുടങ്ങി. 

പെട്ടന്നവള്‍ തിരിച്ചു വന്ന് വണ്ടിയില്‍ കയറി, ''വിട്ടോ, വിട്ടോ, ഇവിടെ അധികം നേരം നില്‍ക്കണ്ട'' എന്ന് പരിഭ്രമത്തോടെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. മുന്നോട്ട് പോകാന്‍ വഴിയില്ലാതിരുന്നതിനാല്‍ വണ്ടി തിരിക്കാന്‍ ഒരു മാര്‍ഗം അന്വേഷിക്കുകയായിരുന്നു ഞാന്‍. 

പെട്ടന്ന് വലതുഭാഗത്തെ ഗ്ലാസ്സിന് വെളിയില്‍ ഒരാളുടെ മുഖം പ്രത്യക്ഷപ്പെട്ടു.

അയാളുടെ കറപിടിച്ച മഞ്ഞപ്പല്ലുകളും കലകള്‍ നിറഞ്ഞ മുഖവും ഒരു ഭീകരത സൃഷ്ടിച്ചു. 
 

തുടരും..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam