1 GBP = 98.30INR                       

BREAKING NEWS

അനില്‍ ഒരു മേനോനായതുകൊണ്ടല്ല സിനിമാക്കാരനായതുകൊണ്ടാണ് ഈ ചെറ്റത്തരം കാട്ടിയതെന്ന് തുറന്ന് പറയാന്‍ നേരമായില്ലേ? ഒരു സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയതിനെ ചോദ്യം ചെയ്ത നടിമാരെ കൂവിയിരുത്തിയത് ഒരു നടിയായത് എങ്ങനെ ? നടികളെ ചരക്കുകളായി കാണുന്ന കാലത്തിന് എന്ന് അറുതി വരും? ഉച്ചനീചത്വം അറിഞ്ഞിട്ടും മേനോനെ വെറുതെ വിടുകയും പ്രിന്‍സിപ്പാളുടെ പൊട്ടത്തരത്തിന് മുമ്പില്‍ മൗനികളാവുകയും ചെയ്ത പിള്ളാരുടെ മണ്ട ഒടിഞ്ഞതിനെ കുറിച്ചും ചര്‍ച്ചയാവേണ്ടേ?

Britishmalayali
kz´wteJI³

ബിനീഷ് ബാസ്റ്റിന്‍ എന്ന യുവനടന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു. അപമാനിച്ചത് അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന അറിയപ്പെടുന്ന സംവിധായകനും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാളും ആ കോളേജ് ഭരിക്കുന്ന യൂണിയനുമാണ്. ഈ അപമാനിക്കല്‍ സോഷ്യല്‍ മീഡിയ ഇന്നലെ രാത്രി മുതല്‍ തന്നെ ഏറ്റെടുത്തു. ഇന്നലെ ഇങ്ങനെയൊരു സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ചില സിനിമക്കാര്‍ തന്നെ അതിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയ കൊടുങ്കാറ്റുപോലെ അത് ഏറ്റെടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ബാസ്റ്റിനൊപ്പം നിന്ന എല്ലാവര്‍ക്കും അഭിനന്ദനമുണ്ട്. നന്ദിയുണ്ട്. ഏത് തരത്തിലുള്ള വിവേചനങ്ങളും, പ്രത്യേകിച്ച് ഉച്ചനീചത്വങ്ങളും നമ്മുടെ ആധുനിക സമൂഹത്തില്‍ നിന്നും തുടച്ചി നീക്കേണ്ടതാണ്.

മേലാളനും കീഴാളനുമായി ജനതയെ കാണുന്ന എല്ലാവരും നീതിക്ക് മുമ്പില്‍ തലകുനിച്ച് നിര്‍ത്തപ്പെടേണ്ടത് തന്നെയാണ്. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും സത്യത്തില്‍ നിന്ന് മാറിപോകുന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇവിടെ ഈ വിവാദത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഒരു അസത്യംകൂടി ചേര്‍ന്നതാണ് എന്ന് ചൂണ്ടിക്കാണിക്കട്ടെ. അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന സംവിധായകന്‍ ആ നടനോട് അങ്ങനെ പെരുമാറിയത് അമാന്യമായി പെരുമാറിയത്, അന്തസ്സില്ലാതെ പെരുമാറിയത് അദ്ദേഹത്തിന്റെ ജാതിമൂലമാണ് എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണ്. അനില്‍ രാധാകൃഷ്ണ മേനോന്‍ മേനോന്‍ ആയതുകൊണ്ടും ബിനീഷ് ബാസ്റ്റിന്‍ മറ്റൊരു സമുദായാഗം ആയതുകൊണ്ടുമാണ് അങ്ങനെ പെരുമാറിയത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രചരണം അപകടകരമാണ്. ഈ വിഷയം ചര്‍ച്ചയാക്കുന്നതിന് മൂലകാരണമായ കോളജ് യൂണിയന്‍ ചെയര്‍മാനോ പ്രിന്‍സിപ്പാളോ ഒരിക്കലും അനില്‍ രാധാകൃഷ്ണന്‍ ഏതെങ്കിലും തരത്തിലുള്ള ജാതീയമായ സൂചന പറഞ്ഞതായി നമ്മളാരും അറിഞ്ഞില്ല.

പക്ഷേ എന്നിട്ടും മേനോന്‍ എന്ന് പേരിനൊപ്പം ഉള്ളതുകൊണ്ട് ജാതീയമായി ഇതിനെ ചിത്രീകരിക്കുന്നത് ആദ്യമേ എതിര്‍ക്കപ്പെടേണ്ടതാണ്. അനില്‍ രാധാകൃഷ്ണന്റെ സിനിമകള്‍ കണ്ടാല്‍, അദ്ദേഹത്തെ പരിചയമുള്ളവര്‍ പറയുന്നത് കേട്ടാല്‍ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ജാതി ചിന്തയുള്ള ആളാണ് എന്ന് ആരോപിക്കാന്‍ സാധിക്കുകയില്ല. ഇവിടെ, ജാതിയും മതവും ഒരു ഘടകമേ ആയിരുന്നില്ല. ഇവിടെ മനസ്സിലാക്കേണ്ടത് ഒരു വലിയ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ അല്‍പ്പമെങ്കിലും നുണ കയറ്റി വിട്ടാല്‍ ആ വിഷയത്തിന്റെ മെറിറ്റിനെ മൊത്തത്തില്‍ ബാധിക്കും എന്നതാണ്. ഇവിടെ അനില്‍ രാധാകൃഷ്ണ മേനോന്‍ ഇങ്ങനെ പെരുമാറിയത്, വെറുമൊരു ചെറ്റയെ പോലെ പെരുമാറിയത് അദ്ദേഹം മേനോന്‍ ആയതുകൊണ്ടല്ല. നേരെമറിച്ച് അദ്ദേഹം ഒരു സിനിമക്കാരന്‍ ആയതുകൊണ്ടാണ്.


സിനിമക്കാരോളം ഈഗോയും പുച്ഛവുമുള്ള മറ്റൊരു സമൂഹം ഈ നാട്ടില്‍ ഉണ്ട് എന്ന് കരുതുന്നില്ല. അവര്‍ ഒരു പ്രിവിലേജ്ഡ് സൊസൈറ്റിയായി സ്വയം കരുതുന്നു. പ്രത്യേകിച്ച് സക്സസ് ആകുന്നവര്‍. അതിന്റെ പ്രധാനപ്പെട്ട കാരണം അവരെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പോപ്പുലാരിറ്റിയാണ്. ഈ പ്രിവിലേജ്ഡ് കമ്മ്യൂണിറ്റിയുടെ മുമ്പില്‍ നില്‍ക്കുന്നത് നടന്മാരാണ്. ഞങ്ങളൊരു മഹാസംഭവമാണ് എന്ന് കരുതുന്ന നടന്മാര്‍. അവരെ സൃഷ്ടിക്കുന്നവര്‍, അതായത്, ഈ പ്രിലിലേജ്ഡ് സൊസൈറ്റിയെ സൃഷ്ടിക്കുന്നവര്‍ ഞങ്ങളാണ് എന്ന ഭാവം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഉണ്ട്. അങ്ങനെയാണ് അവരും ഈ പ്രത്യേക ലോകത്തേക്ക് മാറിപ്പോകുന്നത്. ഇവിടെ സാധാരണ തരത്തിലുള്ള മനുഷ്യത്വവും മനുഷ്യ നിര്‍മ്മിതിയും ഒന്നുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category