1 GBP = 94.80 INR                       

BREAKING NEWS

നാല്‍പതാം വയസില്‍ സൗന്ദര്യം നില നിര്‍ത്താന്‍ ദിവസേന സേവിക്കുന്നത് വിലകൂടിയ വിദേശ മദ്യം; ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം സന്ദര്‍ശക ഇരകളെ വീഴ്ത്തുന്നത് സൗന്ദര്യം കാട്ടി തന്നെ; തട്ടിപ്പുകളില്‍ പിടിവീഴാതിരിക്കാന്‍ ദിവസേന ചാത്തന്‍ സേവയും; ആഡംബരക്കാറില്‍ പാറി നടന്ന് ഇരകളെ ചതിച്ച് വീഴ്ത്തുന്നത് വന്‍കിട ഫ്ളാറ്റുകളിലെ അടിപൊളി ജീവിതത്തിന്; മദ്യവും മയക്കുമരുന്നിനും അടിമ; ശ്രീജ.. ശാലിനി... ഗായത്രി... മേരി.. ഇങ്ങനെ പേരുകള്‍ പലത്; പൂമ്പാറ്റ സിനി കളിച്ചാല്‍ കളി പഠിപ്പിക്കുന്ന വില്ലത്തി

Britishmalayali
kz´wteJI³

തൃശൂര്‍: പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. വിഗ്രഹ വില്‍പന മുതല്‍ നോട്ടിരട്ടിപ്പു വരെ നീളുന്ന വന്‍കിട തട്ടിപ്പുകള്‍. സ്വന്തമായി ക്വട്ടേഷന്‍ സംഘം. യഥാര്‍ഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളില്‍ ആധോലോകത്ത് തിളങ്ങിയ സിനി. പൂമ്പാറ്റ സിനി വീണ്ടും പിടിയിലാകുമ്പോള്‍ തെളിയുന്നത് ജാമ്യത്തില്‍ വിട്ടാല്‍ പൂമ്പാറ്റയെ പോലെ പാറി നടന്ന് തട്ടിപ്പിന് സിനി മടിക്കില്ലെന്നതാണ്. ഹൈറോഡിലെ ജൂവലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വര്‍ണവും കവര്‍ന്ന കേസില്‍ ഇവര്‍ പിടിയിലായത് കുറച്ചുകാലം മുന്‍പാണ്. പുറത്തിറങ്ങി വീണ്ടും തട്ടിപ്പ്. തൃശൂരിലെ ഗുണ്ടാ നേതാവാണ് സിനി. കളിച്ചാല്‍ കളി പഠിപ്പിക്കുന്ന അധോലോക നായിക.

ജൂവലറി തട്ടിപ്പ്, വിഗ്രഹ വില്‍പന, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, സ്വര്‍ണക്കവര്‍ച്ച തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പൂമ്പാറ്റ സിനി. ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകള്‍ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളില്‍ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ തനിക്കു സ്വന്തമായി റിസോര്‍ട്ടുകള്‍ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജൂവലറി ഉടമയില്‍ നിന്ന് 95 പവന്‍ കവര്‍ന്നതിനും നടരാജ വിഗ്രഹ വില്‍പനയുടെ പേരില്‍ 30 ലക്ഷം തട്ടിയതിനും റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവര്‍ പിടിയിലായിട്ടുണ്ട്.

പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) കള്ളക്കടത്ത് സ്വര്‍ണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയില്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ഇതോടെയാണ് പൂമ്പാറ്റ സനിയുടെ തട്ടിപ്പിന്റെ കഥ പുറം ലോകത്ത് എത്തിയത്. പിന്നീട് മബന്‍ നിധി തട്ടിപ്പും. .എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് പരിചയപ്പെടുത്തി മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കോടികള്‍ വിലമതിക്കുന്ന പുരാതന നടരാജവിഗ്രഹം വില്‍ക്കാനുണ്ടെന്ന് അറിയിച്ച് വിഗ്രഹം വാങ്ങാനെത്തിയ ആളുകളുടെ കൈയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു. എറണാകുളം തോപ്പുംപടിയില്‍ കോടികള്‍ വിലമതിക്കുന്ന ഗണപതിവിഗ്രഹം വില്‍പ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു. ആലപ്പുഴ അരൂരില്‍ റിസോര്‍ട്ട് ഉടമയുമായി പരിചയപ്പെട്ട് മോശപ്പെട്ട രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ തട്ടിപ്പിനിരയായ റിസോര്‍ട്ടുടമ ആത്മഹത്യചെയ്തു.

ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം വില്‍ക്കാനുണ്ടെന്നു പറഞ്ഞ് 15 ലക്ഷം തട്ടിയെടുത്തു. പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വില്‍ക്കുകയാണെന്നും പറഞ്ഞ് 20 ലക്ഷവും സ്വര്‍ണബിസിനസില്‍ പണം ഇറക്കിയാല്‍ നാലുമാസംകൊണ്ട് ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്നും പറഞ്ഞ് എട്ടുലക്ഷവും തട്ടിയെടുത്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന സ്വര്‍ണം വിലക്കുറവില്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം തൃശ്ശൂര്‍ സ്വദേശികളില്‍നിന്നും തട്ടിയെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജൂവലറിയിലെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി 16 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. ഇങ്ങനെ പലതരം കേസുകള്‍ സിനിക്ക് എതിരെ നിലവിലുണ്ട്. നാല്‍പതാം വയസില്‍ സൗന്ദര്യം നില നിര്‍ത്തുന്നതിനായി ലക്ഷങ്ങളാണ് തൃശൂര്‍ നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചിരുന്നത്. സൗന്ദര്യം നില നിര്‍ത്താനായി വിലകൂടിയ വിദേശമദ്യം മാത്രമാണ് ദിവസേനെ കഴിച്ചിരുന്നത്. സൗന്ദര്യം ഉപയോഗിച്ചായിരുന്നു ഇവര്‍ മറ്റുള്ളവരെ വീഴ്ത്തിയിരുന്നത്.

പൂമ്പാറ്റ സിനിയായത് മിമിക്രിക്കാരെ കൂട്ടു പിടിച്ച്
മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ''രാഷ്ട്രീയ നേതാക്കളെ''ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നല്‍കാമെന്നും തങ്ങള്‍ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഫോണ്‍നമ്പറും നല്‍കി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നില്‍പ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകള്‍ക്ക് വേഗം കൂടാന്‍ കാരണം. ഭര്‍ത്താവായി വേഷമിടാന്‍ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വര്‍ണ്ണത്തോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരു പറഞ്ഞ് തട്ടിപ്പ് ഇപ്രകാരം നടത്തി.

പൂമ്പാറ്റ സിനിയെ നയിച്ചിരുന്നത് കടുത്ത അന്ധവിശ്വാസമായിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയില്‍ അമിതമായി വിശ്വസിച്ചിരുന്ന ഇവര്‍ നയിച്ചിരുന്നത് കോടികള്‍ വിലയുള്ള ഫ്‌ളാറ്റില്‍ വില കൂടിയ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടുത്തിയുള്ള അത്യാഡംബര ജീവിതമാണ് നയിച്ചിരുന്നത്. കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗ്‌ളാമര്‍ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാനായി മാസംതോറും ചാത്തന്‍സേവ നടത്തിയിരുന്നു. ഇതിനായി ക്ഷേത്രങ്ങളിലും മറ്റും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഇവര്‍ താമസിക്കുന്ന വീടുകളില്‍ സ്വന്തമായി മുറികളില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ദിവസവും ചാത്തന്‍ സേവയും പൂജയും നടത്തുമായിരുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട സ്ത്രീയുടെ വിശദാംശങ്ങള്‍ തേടിയശേഷം പിന്നീടു ഭീഷണിപ്പെടുത്തി 10 പവന്റെ മാല തട്ടിയെടുത്ത് 2012-ലായയിരുന്നു സിനിയുടെ തട്ടിപ്പിലേക്കുള്ള അരങ്ങേറ്റം. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇര ജീവനൊടുക്കി. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. പിന്നീട് സ്വന്തമായി തട്ടിപ്പ് ജോലിക്ക് ജീവനക്കാരെ കണ്ടെത്തി. അവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കി. മിമിക്രിക്കാര്‍ അടക്കമുള്ള പ്രൊഫഷണലുകളെ കൂടെ നിര്‍ത്തിയായിരുന്നു തട്ടിപ്പുകള്‍. ഇതിനിടെയാണ് തൃശൂരില്‍ പിടിയിലായത്. ഇരകളെ ഉറപ്പിച്ച് കഴിഞ്ഞാല്‍ അവരില്‍ വിശ്വാസമുണ്ടാക്കാന്‍ രാഷ്ട്രീയക്കാരെക്കൊണ്ട് സിനി ഫോണ്‍ വിളിപ്പിക്കും. രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥത്തിലുള്ളവരായിരിക്കില്ല. പകരം മിമിക്രിക്കാരെ ഉപയോഗിച്ച് പ്രമുഖ നേതാക്കളുടെ ശബ്ദം അനുകരിച്ചാണ് ഫോണ്‍ വിളികള്‍. സിനിക്ക് പണം നല്‍കാമെന്നും തങ്ങളാണ് ഗ്യാരണ്ടിയെന്നും ഇവര്‍ ഇടപാടുകാരെ വിശ്വസിപ്പിക്കും.

പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുക് വാടകയ്ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുന്‍കൂറായി നല്‍കിയാണ് വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവര്‍മാര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നല്‍കുന്നത്. അതുകൊണ്ട് തന്നെ പണക്കാര്‍ അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകളെ പറ്റിക്കാനായിരുന്നു. തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലും് സിനിയും സംഘവും കുടുങ്ങിയിരുന്നു.

തൃശ്ശൂര്‍ ഹൈറോഡിലെ പ്രമുഖ ജൂവലറിയില്‍ സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകള്‍ എം.ബി.ബി.എസിന് തൃശ്ശൂരില്‍ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. പരിചയം പുതിയ തലത്തിലെത്തി. ആഡംബരക്കാറുകളിലെ കറക്കം കാരണം പറഞ്ഞതെല്ലാം ശരിയാണെന്ന് ജൂലറി ഉടമയും വിശ്വസിച്ചു.

പിന്നെ തട്ടിപ്പും തുടങ്ങി. വിശ്വാസ്യത നേടിയെടുത്ത ശേഷം പണം തട്ടുകയെന്ന പതിവ് പുറത്തെടുത്തു. തട്ടിപ്പുസംഘം താമസിച്ചിരുന്നത് വന്‍കിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. ഇതും ഇടപാടുകാരുടെ വിശ്വസ്തത നേടാന്‍ കാരണമായി. അങ്ങനെ തന്ത്രപരമായി തട്ടിപ്പ് നടത്തുന്ന മാഫിയാ തലൈവിയാണ് വീണ്ടും പിടിയിലാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category