1 GBP = 92.20 INR                       

BREAKING NEWS

സഞ്ജുവിന് തുണ ഗാംഗുലിയുടെ മനസ്സ്; ബിസിസിഐ അധ്യക്ഷന്‍ ടീം സെലക്ഷന്‍ ഇടപെട്ടില്ലെങ്കിലും യുവതാരങ്ങളെ മറക്കാന്‍ ടീം മാനേജ്മെന്റ് മുതിരില്ലെന്ന് സൂചന; ഋഷഭ് പന്ത് വീണ്ടും വിക്കറ്റ് കീപ്പറായി എത്തുമ്പോള്‍ ബാറ്റ്സ്മാനായി മൂന്നാം നമ്പറില്‍ കളിക്കാന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്നത് ലോകേഷ് രാഹുലും; നെറ്റ്സില്‍ ഏറെ നേരം കേരള താരത്തെ ബാറ്റ് ചെയ്യിപ്പിച്ചതില്‍ പ്രതീക്ഷ; സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്ന് മലയാളികള്‍; ഇന്ന് രാത്രി ഇന്ത്യാ -ബംഗ്ലാദേശ് ട്വന്റി- ട്വന്റി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍ ഇന്നു ഇന്ത്യയ്ക്കായി കളിക്കുമെന്ന് സൂചന. ബംഗ്ലാദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട് 7:00 മുതല്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ (പഴയ ഫിറോസ് ഷാ കോട്‌ല)) നടക്കുമ്പോള്‍ മലയാളി പ്രതീക്ഷയിലാണ്. നേരത്തെ ട്വന്റി ട്വന്റിയില്‍ സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ അത് സ്ഥിരമാക്കി മാറ്റാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് കൂടുതല്‍ പക്വതയുള്ള സഞ്ജുവാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് അവസരം കിട്ടിയാല്‍ അത് മലയാളി രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ കളിയിലെ ആശങ്ക നഗരത്തിലെ വായു മലിനീകരണത്തെക്കുറിച്ചും പൊടിയെക്കുറിച്ചും മാത്രം. ഹാര്‍ദിക് പാണ്ഡ്യയുടെ ഒഴിവു നികത്താന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ പരീക്ഷിക്കുമെന്നാണു വിവരം.

2015ല്‍ സിംബാബ്വെയ്ക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ സഞ്ജു സാംസണും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുമെന്നാണ് സൂചന. ബിസിസിഐ അധ്യക്ഷന്‍ കൂടിയായ സൗരവ് ഗാംഗുലിക്കും സഞ്ജുവിനോട് താല്‍പ്പര്യമുണ്ട്. സൗരവ് അധ്യക്ഷനായ ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. ബിസിസിഐയുടെ ഇടപെടല്‍ ഈ മത്സരത്തില്‍ ഉണ്ടാകില്ല. എങ്കിലും അധ്യക്ഷന്‍ മനസ്സ് ടീം പ്രഖ്യാപനത്തിലും മറ്റും പ്രതിഫലിക്കും. യുസ്വേന്ദ്ര ചെഹല്‍, രാഹുല്‍ ചാഹര്‍ എന്നിവരും കളിച്ചേക്കുമെന്നാണു സൂചന. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്‍പ് പരമാവധി പുതുമുഖങ്ങളെ പരീക്ഷിച്ചു മികച്ച ടീമിനെ ഒരുക്കാനാണ് ഇന്ത്യ ശ്രമിക്കുകയെന്നു തീര്‍ച്ച. മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിനത്തില്‍ സ്പിന്നര്‍മാരെ തുണച്ച പിച്ചാണു ഇവിടുത്തേത്.

ശ്രീലങ്കയ്ക്കെതിരെ തിളങ്ങിയ മുഹമ്മദ് നസീമിലാണു ബംഗ്ലാദേശ് പ്രതീക്ഷകളേറെയും. തമീം ഇക്ബാല്‍, മുഹമ്മദ് ഷെയ്ഫുദ്ദീന്‍ എന്നിവരുടെ അഭാവവും ടീമിനെ തളര്‍ത്തുന്നുണ്ട്. ടീമിലുള്ള അറാഫത്ത് സണ്ണി, അല്‍ അമീന്‍ ഹുസൈന്‍ എന്നിവര്‍ അവസാനം രാജ്യാന്തര ട്വന്റി20 കളിച്ചതു 3 വര്‍ഷം മുന്‍പ്. മലിനീകരണം രൂക്ഷമാണെങ്കിലും കളി മാറ്റില്ലെന്നു ബിസിസിഐ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ നില അല്‍പ്പം മെച്ചപ്പെട്ടു. തല്‍ക്കാലം മലിനീകരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും കളിയില്‍ മാത്രമാണു ശ്രദ്ധയെന്നും ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മദുല്ല റിയാദും പറയുന്നു. ഇന്നലെയും ഇരു ടീമുകളും പരിശീലനത്തിനിറങ്ങി. ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരില്ലാത്ത ബംഗ്ലാദേശ് ടീം അധികം തലവേദനയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിശ്രമത്തിലാണ്. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. രോഹിതിനുകീഴില്‍ ഒരുകൂട്ടം യുവതാരങ്ങള്‍ ഇറങ്ങുന്നു. സഞ്ജുവിന് ഇടംകിട്ടുമോ എന്ന് ഉറപ്പായിട്ടില്ല. ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഉശിരന്‍ പ്രകടനത്തിന്റെ ആത്മവിശ്വാസമുണ്ട് സഞ്ജുവിന്. മൂന്നാംനമ്പരാണ് സഞ്ജുവിനുള്ള സ്ഥാനം. നിലവില്‍ ലോകേഷ് രാഹുലിനാണ് കൂടുതല്‍ സാധ്യത. ഓള്‍റൗണ്ടര്‍ ശിവം ദുബെ അരങ്ങേറിയേക്കും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും.

വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്ത് തന്നെയാകുമെന്ന് ഇന്നലെ രോഹിത് വ്യക്തമാക്കിയതോടെ ബാറ്റ്‌സ്മാനായി സഞ്ജു ടീമില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകരുടെ നോട്ടം. ഇന്നലെ നെറ്റ്‌സില്‍ ഏറെ നേരം സഞ്ജു പരിശീലനം നടത്തിയതും പ്രതീക്ഷയ്ക്കു വകനല്‍കുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലൂടെ ഫോമിലേക്കു മടങ്ങിയെത്തിയ കെ.എല്‍. രാഹുല്‍ സഞ്ജുവിന് കനത്ത വെല്ലുവിളിയാണ്. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും രോഹിതും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ രാഹുല്‍-സഞ്ജു എന്നിവരില്‍ ഒരാക്കാകും നറുക്കു വീഴുക. നാലാം നമ്പറില്‍ ഫോമിലുള്ള ശ്രേയസ് അയ്യരും അഞ്ചാമനായി പന്തും ബാറ്റിങ് നിരയില്‍ ഉണ്ടാകും.

സഞ്ജു സാംസണ്‍, മുംബൈ താരം ശിവം ദുബെ ഇവരില്‍ ഒരാള്‍ തീര്‍ച്ചയായും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ രോഹിത് ശര്‍മ്മ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിനെ പിന്തുണയ്ക്കുകയും ചെയ്തു.' അവനെ ഞങ്ങള്‍ പിന്തുണയ്ക്കേണ്ടതുണ്ട്. പതിഞ്ചോ ഇരുപതോ ട്വന്റി20 മത്സരങ്ങളില്‍ മാത്രമാണ് റിഷാബ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവന്റെ കാര്യത്തില്‍ അന്തിമതീരുമാനടുക്കാന്‍ ഇനിയും ഏറെ സമയമുണ്ട് ' രോഹിത് ശര്‍മ്മ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുതെന്നും ശിവം ദുബെയും കഴിഞ്ഞ ഐ പി എല്‍ മുതല്‍ ശ്രദ്ധാകേന്ദ്രമാണെന്നും ഒപ്പം നിലവില്‍ ടീമില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളുണ്ടെന്നും അവര്‍ക്കും അവസരം നല്‍കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

വലംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലില്‍ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാന്‍ റോല്‍സിന്റെ കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലില്‍ അര്‍ദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നതിനാല്‍ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങള്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂര്‍ണ പിന്തുണ നല്കിയതും അച്ഛന്‍ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയര്‍ തലങ്ങളില്‍ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എല്‍ ആയിരുന്നു സഞ്ജുവിന്റെ കരിയര്‍ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നല്‍കി. ഇതോടെ ഇന്ത്യന്‍ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാല്‍ 2015ല്‍ ടി20യില്‍ ഇന്ത്യന്‍ കുപ്പായമിടാന്‍ കഴിഞ്ഞു. 2015ല്‍ സിംബാബ് വെയ്ക്കെതിരെ ഹരാരയിലായിരുന്നു മത്സരം.

ടീം: ഇന്ത്യ-- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍/ ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുശ്വേന്ദ്ര ചഹാല്‍/ രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ശര്‍ദുള്‍ താക്കൂര്‍/ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്-- ലിട്ടണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിഥുന്‍/ മുഹമ്മദ് നയിം, മുഷ്ഫിക്കര്‍ റഹിം, മഹ്മദുള്ള, മൊസദെക് ഹുസൈന്‍, അഫിഫ് ഹുസൈന്‍, അറാഫത് സണ്ണി, മുസ്താഫിസുര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍, അബു ഹയ്‌ദെര്‍/ തയ്ജുള്‍ ഇസ്ലാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category