1 GBP = 95.60 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം -26

Britishmalayali
രശ്മി പ്രകാശ്

പോളച്ചനും കൂടി ഫിലിപ്പിന്റെ കൂടെ യുകെയിലേക്കു പോകണം. അതിനെന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്യുക. ഇവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്താന്‍ സൂസനും ഞാനും മതി. ഇസമോള്‍ക്കൊന്നും സംഭവിച്ചിട്ടില്ല എന്നെന്റെ മനസ്സ് പറയുന്നു. കുഞ്ഞന്നാമ്മ പറഞ്ഞതെല്ലാം മക്കള്‍ തലകുലുക്കി സമ്മതിച്ചു.


അന്ന് തന്നെ പോളച്ചന്റെ വിസയ്ക്കുള്ള ആപ്ലിക്കേഷന്‍ കൊടുത്തു. വിസ റെഡി ആകുന്നതനുസരിച്ചു പോള്‍ എത്തിക്കൊള്ളാം എന്ന ഉറപ്പില്‍ ഫിലിപ്പും ഗ്രേസും അധികം വൈകാതെ യുകെയിലേക്കു മടങ്ങി.

**********************************************

പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ഇസയുടെ കഴുത്തിലേക്ക് ഫെലിക്‌സ് ഒരു സ്വര്‍ണ്ണമാല അണിയിച്ചു. കഴുത്തിലേക്ക് തീക്കനല്‍ കൊണ്ടൊരു ഹാരം പതിച്ചപോലെ ഇസയൊന്നു പിടഞ്ഞു.

എനിക്കൊന്നു പുറത്തു പോകണം. കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ? നമ്മള്‍ ഒരുമിച്ചു പുതിയൊരു ജീവിതം തുടങ്ങുകയാണിന്ന്.

ഫെലിക്‌സിന്റെ വാക്കുകള്‍ ഇസയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഭ്രാന്തമായ സന്തോഷത്തോടെ ഫെലിക്‌സ് മുറി പൂട്ടി പുറത്തേക്കു നടന്നു.

താഴെയെത്തിയ അയാള്‍ ബാന്‍ഡിലെ എല്ലാവരെയും വിളിച്ചു വരുത്തി. കെഎഫ്‌സിയുംപിസയും ഇന്ത്യന്‍ ടേക്ക് എവെയും ചൈനീസും എന്ന് വേണ്ട അവരാവശ്യപ്പെട്ടതൊക്കെ ഓര്‍ഡര്‍ ചെയ്തു വരുത്തി.

ഇന്നെന്താണ് ഫെലിക്‌സ് പ്രത്യേകത, നിനക്ക് ജാക്ക് പോട്ടടിച്ചു എന്ന് തോന്നുന്നല്ലോ...

ഹഹ.... അതിലും വലുത്. കാര്യമൊക്കെ പിന്നീട് വിശദമായി പറയാം. ഇതാദ്യമായല്ലല്ലോ നമ്മള്‍ പാര്‍ട്ടി നടത്തുന്നത്. എന്തായാലും ഇന്ന് ഞാന്‍ ആണ് പാടിത്തുടങ്ങുന്നത്. ഏഷ്യസ് പോപ്പ് ക്വീന്‍ Sarah Geronimo യുടെ 'felt so right ' ഫെലിക്‌സ് പാടിത്തുടങ്ങി.

വൗ, വാട്ട് ആന്‍ അമേസിങ് സോങ്, thank you buddy. ഫെലിക്‌സിന്റെ അടുത്ത സുഹൃത്തായ ക്രിസ്റ്റോ സന്തോഷം കൊണ്ട് ഫെലിക്‌സിനെ കെട്ടിപ്പിടിച്ചു.

പാട്ടും നൃത്തവുമൊക്കെയായി രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞു പോയത്.
 
ഹാരി പിന്നെയും കുറച്ചു നേരം കൂടി അവിടെയിരുന്നു. ഫെലിക്‌സ്, നിന്നോട് ആരാധന മൂത്തു നടക്കുന്ന ജൊവാന ആണോ പുതിയ ലവര്‍?

ഹേയ്, നോ മാന്‍. അതൊക്കെ സമയമാകുമ്പോള്‍ ഞാന്‍ പറഞ്ഞോളാം.

കുറച്ചു ദിവസമായി ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നുണ്ട്. ആര്‍ യു ട്രയിങ് ടു ഹൈഡ് സംതിങ് ഫ്രം മി ഫെലിക്‌സ്?

ഹാരി, നോര്‍മലി ഐ ഷെയര്‍ എവെരിതിങ് വിത്ത് യു.

അതറിയാം, അതുകൊണ്ടാണല്ലോ എന്തോ ഒളിക്കുന്നതായി എനിക്ക് തോന്നിയത്.

നീ കരുതുന്നപോലെ ഒന്നുമില്ല ഹാരി

നിന്നോട് ഞാന്‍ സമയമാകുമ്പോള്‍ എല്ലാം പറയാം. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ നമ്മളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യം അല്ല. സ്‌നേഹത്തിന്റെ ഭാഷയും നിറങ്ങളും വ്യത്യസ്തമാണ്. പിടി തരാത്തൊരു പട്ടം കണക്കെ മനസ്സും കൊണ്ട് പ്രണയം കാറ്റിലൂടെ തെന്നി നടക്കും.

ഫെലിക്‌സ് പറഞ്ഞതൊന്നും മനസ്സിലാകാതെ ഹാരി താടിക്ക് കയ്യും കൊടുത്തു ഫെലിക്‌സിനെ തന്നെ നോക്കിയിരുന്നു. 

ചിന്തകള്‍ ആത്മാവിനും മനസ്സിനുമിടയിലായി സംവദിക്കുമ്പോള്‍ പാബ്ലോ നെരൂദയെ ഓര്‍മ്മ വരുന്നു. ഇതൊന്നു കേട്ടുനോക്കൂ ഹാരി.

ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖ
പൂരിതമായ വരികളെഴുതുവാന്‍.
'രാവു ചിതറിത്തെറിച്ചുപോയ്, നീലിച്ച
താരകള്‍ ദൂരെ വിറയ്ക്കുന്നു...', ഇങ്ങനെ.
വാനില്‍ പ്രദക്ഷിണം ചെയ്തു നിശാകാല
മാരുതന്‍ പാടുന്നു.
ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖ
പൂരിതമായ വരികളെഴുതുവാന്‍.
പ്രേമിച്ചു ഞാനവളെ, ചിലപ്പോളവള്‍
പ്രേമിച്ചുവെന്നെയും.
ഈ രാവുപോല്‍ പലരാവുകള്‍ നീളെ ഞാന്‍
കോരിയെടുത്തു അവളെയീക്കൈകളില്‍.
അറ്റമെഴാവാനിതിന്റെ കീഴില്‍ ഉമ്മ
വെച്ചൂ അവളെ ഞാന്‍ പിന്നെയും പിന്നെയും.
പ്രേമിച്ചു ഞാനവളെ, ചിലപ്പോളവള്‍
പ്രേമിച്ചുവെന്നെയും, സ്വച്ഛവിശാലമാം
ആ മിഴി കണ്ടാല്‍ കൊതിക്കാത്തതെങ്ങനെ?
ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖ
പൂരിതമായ വരികളെഴുതുവാന്‍.
ആകു, മവളെന്റെയല്ലയെന്നോര്‍ക്കുവാന്‍.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam