1 GBP = 91.30 INR                       

BREAKING NEWS

ബാറ്റിങ്ങ് സറ്റൈല്‍ കണ്ടോ... യുവിയെ പോലെ തന്നെയുണ്ട്; ശിവം ദുബെയുടെ പരിശീലന വീഡിയോ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; താരത്തിന്റെ ടി20 അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചന

Britishmalayali
kz´wteJI³

ന്യൂ ഡല്‍ഹി: കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയ ഓള്‍റൗണ്ടറാണ് ശിവം ദുബെ. ആഭ്യന്തര ക്രിക്കറ്റില്‍ സ്‌ഫോടനാത്മകമായ ബാറ്റിംഗിന് പേരുകേട്ട കളിക്കാരനാണ് ഈ ഉയര്‍ന്ന് വരുന്ന താരം. ഡല്‍ഹിയില്‍ ടി20യില്‍ ഇരുപത്തിയാറുകാരനായ താരം അരങ്ങേറ്റം കുറിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് ബിസിസിഐ പുറത്ത് വിട്ട പുതിയ വീഡിയോ. നെറ്റ്സില്‍ ശിവം ദുബേ ബാറ്റിങ് പരിശീലനം നടത്തുന്നതാണ് ദൃശ്യങ്ങളില്‍. എന്നാല്‍ ദൃശ്യങ്ങളിലെല്ലാം എല്ലാവരും ശ്രദ്ധിച്ചത് ദുബേയുടെ ബാറ്റിങ് ആണ്. വീഡിയോ കണ്ടവരെല്ലാം ഒറ്റ സ്വരത്തില്‍ പറയുന്നത് മറ്റൊരു യുവരാജ് ആണ് ദുബെ എന്നാണ്.

യുവിയെ പോലെ തന്നെ സ്പിന്‍ ബൗളിംഗും ദുബേക്ക് വഴങ്ങുകയും ചെയ്യും. ദുബേയുടെ ബാക്ക്‌ലിഫ്റ്റ് യുവിയുടേതിന് സമാനമാണ് എന്ന് ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത യുവ്രാജ് സിംഗാണ് ദുബേ എന്നും അവര്‍ വാദിക്കുന്നു. രഞ്ജി ട്രോഫിയില്‍ 2018ല്‍ മുംബൈക്കായി ഒരു മത്സരത്തില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു ദുബേ. അന്ന് മുതല്‍ തന്നെ യുവരാജിനോടുള്ള സാമ്യത്തെപ്പറ്റി ചര്‍ച്ചകള്‍ വന്നിരുന്നു.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അഞ്ച് കോടി രൂപയ്ക്ക് താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അരങ്ങേറ്റ സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച താരത്തിന് 40 റണ്‍സ് മാത്രമാണ് നേടാനായത്, വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ദുബേക്ക് മികച്ച റെക്കോര്‍ഡുണ്ട്. 48.19 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയുമടക്കം 1012 റണ്‍സാണ് ദുബെ നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category