1 GBP = 92.60 INR                       

BREAKING NEWS

പതിനെട്ട് വര്‍ഷം മുന്‍പ് ജയിലില്‍ കാണാനെത്തിയ കാമുകി നല്‍കിയത് റബര്‍ ബലൂണിലാക്കിയ കഞ്ചാവ്; സൗകര്യം പോലെ ഉപയോഗിക്കാമെന്ന് കരുതി തിരുകി വെച്ചത് മൂക്കിനുള്ളില്‍; എടുക്കാന്‍ പറ്റാതായതോടെ പതിനെട്ട് വര്‍ഷം മൂക്കിനുള്ളില്‍ തന്നെ സൂക്ഷിച്ചത് ആരോടും പറയാതെ; വര്‍ഷങ്ങള്‍ക്കിപ്പുറം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് കഞ്ചാവ് പൊതി

Britishmalayali
kz´wteJI³

ഓസ്ട്രേലിയ: കഞ്ചാവ് ഒളിപ്പിക്കാനും കടത്താനും നിരവധി മാര്‍ഗങ്ങള്‍ പലരും സ്വീകരിക്കാറുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്നതും പതിവാണ്. അത്തരത്തില്‍ 18 വര്‍ഷത്തോളം മൂക്കിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വച്ച യുവാവിന്റെ മൂക്കിനുള്ളില്‍നിന്ന് കഞ്ചാവ് പുറത്തെടുത്തെടുത്ത വാര്‍ത്തയാണ് ഒസ്ട്രേലിയയില്‍ നിന്ന് പുറത്തുവരുന്നത്. അവസാനം ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ മൂക്കിനുള്ളില്‍ നിന്ന് ഡോക്ടര്‍മാര്‍ കഞ്ചാവ് പുറത്തെടുത്തത്. മെഡിക്കല്‍ മാസികയായ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആണ് സംഭവം പുറത്ത് വിട്ടത്.

ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്താണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് യുവാവ് കഞ്ചാവ് മൂക്കിനുള്ളില്‍ ഒളിപ്പിച്ചത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ എളുപ്പത്തില്‍ വേണ്ടപ്പോള്‍ എടുത്ത് ഉപയോഗിക്കാമല്ലോ എന്ന് കരുതിയിട്ടായിരുന്നു ഇത്. പക്ഷേ ഉദ്ധേശിച്ച പോലെ ഒന്നും നടന്നില്ല. മൂക്കിനുള്ളില്‍ തിരുകി കയറ്റുന്നതിനിടെ കഞ്ചാവ് പൊതി അബദ്ധവശാല്‍ യുവാവിന്റെ മൂക്കില്‍ കുടുങ്ങി. പിന്നീട് മൂക്കില്‍ നിന്ന് എടുക്കാന്‍ കഴിയാതാകുകയും ചെയ്തു. ജയിലില്‍ കഴിയുമ്പോള്‍ റബര്‍ ബലൂണിലാക്കി കാമുകിയാണ് യുവാവിന് കഞ്ചാവ് പൊതി നല്‍കിയത്. എന്നാല്‍ എടുക്കാന്‍ പറ്റാതായതോടെ അയാള്‍ അതും കൊണ്ട് 18 വര്‍ഷമാണ് നടന്നത്.

പിന്നീട് ശിക്ഷ കഴിഞ്ഞ ഇറങ്ങിയപ്പോഴാണ് മൂക്കില്‍ കുരുങ്ങിക്കടന്ന കഞ്ചാവ് പൊതി പുറത്തെടുക്കാന്‍ യുവാവ് ആശുപത്രിയിലെത്തിയത്. 2007ല്‍ ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ സമാനമായ മറ്റൊരു ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 കാരനായ യുവാവിന്റെ മൂക്കില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നൈലോണിന്റെ തുണിയില്‍ പൊതിഞ്ഞ രൂപത്തിലുള്ള ഓപ്പിയവും കോക്കയിനുമാണ് പുറത്തെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category