1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം ഒന്‍പത്

Britishmalayali
ജെപി

വികൃതമായ മുഖമുള്ള ആ മനുഷ്യന്‍ എന്തോ പറയാന്‍ തുടങ്ങുന്നത് കണ്ട് ഞാന്‍ ഗ്ലാസ് താഴ്ത്തി. 

''ഇന്നിവിടെ പണിയൊന്നും ചെയ്യില്ല, വണ്ടി നേരെ റിവേഴ്സ് എടുത്തൊ.''

എന്തോ ഒരു പന്തികേടുള്ള പോലെ തോന്നിയതുകൊണ്ട് ഞാനൊന്നും മിണ്ടാതെ റിവേഴ്സ് എടുത്തു പോന്നു. 

''ഈ സ്ഥലം അത്ര ശരിയല്ല, കുറെ കറുത്ത വസ്ത്രം ധരിച്ച ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്ന് എന്തോ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നുണ്ടവിടെ. ഒരാള്‍ നീണ്ട് നിവര്‍ന്ന് കിടപ്പും ഉണ്ട്.''

ഭാര്യയുടെ വാക്കുകളിലെ പരിഭ്രാന്തി എനിക്ക് മനസ്സിലായി. വീട്ടിലെത്തിയ പാടെ ഭക്ഷണം കഴിച്ചവള്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. 

അവള്‍ ഉറങ്ങുന്നതുവരെ ഞാന്‍ കാത്തുനിന്നു. മാന്‍ഷനിലേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തപ്പിയെടുത്ത് ഒരു ബാക് പാക്കിലാക്കി. 

ഒരു ടോര്‍ച്ച്, ലൈറ്റര്‍, മെഴുകുതിരി, നീളമുള്ള ഒരു കയര്‍, മജ്ഗോറിയില്‍ (Medjugorje ) വെഞ്ചിരിച്ച ഒരു കൊന്ത, കുറച്ചു ബിസ്‌കറ്റ്സ്, ഒരു കുപ്പി വെള്ളം എന്നിങ്ങനെ അത്യാവശം വേണ്ടതൊക്കെ പായ്ക്ക് ചെയ്തു. 

നീളമുള്ള ഒരു മഴക്കോട്ടും, തൊപ്പിയും പിന്നെ റൈന്‍ ബൂട്ടും ഞാന്‍ ധരിച്ചു. എല്ലാം റെഡിയായിക്കഴിഞ്ഞപ്പോള്‍ എപ്പോഴാ ഇറങ്ങേണ്ടതെന്നറിയാന്‍ ബെന്ന്യച്ചനെ വിളിച്ചു. രണ്ടു മൂന്നു തവണ വിളിച്ചതിന് ശേഷം ബെന്ന്യച്ചന്റെ പതിഞ്ഞ സ്വരം മറുതലക്കല്‍ കേട്ടു.

''പനി പിടിച്ചു ചേട്ടാ, മേലനക്കാന്‍ വയ്യ. ഭയങ്കര തലവേദനയും. ഒരു കാര്യം ചെയ്യ്. ഇന്ന് ചേട്ടന്‍ തനിച്ച് പോ. ഞാന്‍ വേറൊരു ദിവസം വരാം''. 

ഇവനെയൊക്കെ വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ട എന്നെ വേണം പറയാന്‍. എന്തായാലും പോകാന്‍ തീരുമാനിച്ചു. ഒറ്റക്കായാലും വേണ്ടില്ല, പോയി നോക്കുക തന്നെ. 

എഴുപത്തി ഒന്‍പതാം നമ്പര്‍ വീടും കടന്ന് താഴോട്ടിറങ്ങി, വിജനമായ വഴിയിലൂടെ മാന്‍ഷനെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. കൂടെ ഒരു പട്ടി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. റോഡ് അവസാനിക്കുന്നിടത്ത് പരന്നൊഴുകുന്ന കനാലിനരികിലൂടെ നടന്ന് ഇടയ്ക്ക് കനാലില്‍ വന്നു ചേരുന്ന അരുവി മുറിച്ച് കടന്നാല്‍ താഴ്വരയില്‍ എത്താമെന്ന് ഞാന്‍ ഊഹിച്ചു. 

സമയം ഉച്ചകഴിഞ്ഞ് രണ്ടു മണി ആയതേ ഉള്ളുവെങ്കിലും മഴക്കാറ് വന്നു മൂടി പകലവസാനിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കനാലില്‍ നിശ്ചലമായി കിടക്കുന്ന ബോട്ടുകളില്‍ താമസിക്കുന്നവരുടെ റേഡിയോകളില്‍ നിന്നും ഒഴുകുന്ന സംഗീതമല്ലാതെ വേറൊരു ശബ്ദവുമില്ല. ചില ബോട്ടുകളില്‍ നിന്നും ഭക്ഷണം പാകം ചെയ്യുന്നതിന്റെ മണം വന്നു കൊണ്ടിരുന്നു. 

അരുവി ചാടിക്കടന്ന് ഞാന്‍ താഴ് വരയിലേക്കു പ്രവേശിച്ചു. എനിക്ക് മുന്‍പിലായി കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ മാന്‍ഷന്‍ നീണ്ട് നിവര്‍ന്ന് നിന്നു. തലേന്ന് പെയ്ത മഴയില്‍ താഴ്വരയിലെ പുല്ലുകളെല്ലാം നനഞ്ഞ് പുതഞ്ഞ് കിടന്നിരുന്നു. 

കുന്ന് കയറാന്‍ തുടങ്ങിയപ്പോള്‍ എന്റെ നെഞ്ചിനൊരു ഭാരക്കൂടുതല്‍ തോന്നിച്ചു. ക്രമത്തിലധികം ശ്വാസം വലിക്കാനും അണക്കുവാനും തുടങ്ങി. മഴത്തുള്ളികള്‍ കുടം കണക്കെ വന്ന് വീഴാനും തുടങ്ങിയപ്പോള്‍ തണുത്ത് വിറച്ച ഞാന്‍ മാന്‍ഷനെ ലക്ഷ്യമാക്കി ഓടി. 
തുടരും...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam