1 GBP = 91.30 INR                       

BREAKING NEWS

സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന അഞ്ചാമത് മീലാദ് ശെരീഫ് ഈമാസം ഒന്‍പതിന് ലണ്ടനില്‍

Britishmalayali
kz´wteJI³

പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് ഈമാസം ഒന്‍പതിനു ശനിയാഴ്ച വൈകീട്ട് മൂന്നു മണി മുതല്‍ പത്തുമണി വരെ വില്‍സ്ഡന്‍ ഗ്രീന്‍ സെന്‍ട്രല്‍ മോസ്‌ക്കിന്റെ മെയിന്‍ ഹാളില്‍ വെച്ച് നടക്കും. മീലാദ് ശെരീഫിനോട് കൂടെ സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ എല്ലാ മാസവും ഈസ്റ്റ്ഹാം വെംബ്ലി സോണുകളിലായി നടത്തിവരുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന്റെ വാര്‍ഷികവും, അതോടൊപ്പം മഹാനായ അത്തിപ്പറ്റ ഉസ്താദിന്റെ ജീവിത ചരിത്രം 'ഗുരുവിന്റെ തണലില്‍ നാലുപതിറ്റാണ്ട്' എന്ന പുസ്തക പ്രകാശനവും നടക്കുന്നതാണ്. കൂടാതെ മൗലീദ് പാരായണം, കുട്ടികളുടെ കലാപരിപാടികള്‍, ഈസ്റ്റ്ഹാം വെംബ്ലി സോണുകളും ദഫ് മുട്ട്, ദുആ മജ്‌ലിസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ നല്ലവരായ പ്രവാചക സ്‌നേഹികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം
Central Mosque Of Brent MainHall, Willesden Green, London, NW2 4PU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 
മൊയ്തീന്‍കുട്ടി കള്ളിയത്ത് (പ്രസിഡന്റ്): 07936 134880, അബ്ദുല്‍കരിം (സെക്രട്ടറി): 07490 440406
പ്രോഗ്രാം കോഡിനേറ്റേഴ്സ്:
ഇര്‍ഷാദ് ഈസ്റ്റ്ഹാം: 07404445553, ഷൗക്കത്ത് വെംബ്ലി: 07903 907583

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category