1 GBP = 94.00 INR                       

BREAKING NEWS

കേരളത്തിലെ പോലീസ് നയത്തെ തള്ളിപ്പറഞ്ഞു സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയും; യുഎപിഎ കിരാത നയമെന്ന് യെച്ചൂരി; ഡെര്‍ബിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കേരളപ്രതിനിധിയുടെ ചോദ്യം പിണറായിക്കുള്ള പാര്‍ട്ടി യുടെ മുന്നറിയിപ്പായി മാറുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കേരളത്തിലെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി കൂടുതലായി ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ ഉന്തിന് ഒരു തള്ളെന്ന മട്ടില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ സന്ദര്‍ശത്തിനു എത്തിയ സീതാറാം യെച്ചൂരി പാര്‍ട്ടി ഒരു തരത്തിലും പിണറായിയുടെ പോലീസ് നയത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. അസോയിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ലെസ്റ്റര്‍ ബ്രാഞ്ച് സമ്മേളനം നടന്ന ഡെര്‍ബിയില്‍ പ്രതിനിധി സമ്മേളനത്തിലാണ് ചോദ്യം ഉയര്‍ന്നത്. ഏതാനും മലയാളികളും സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുത്തിരുന്നു.

ഉദ്ഘാടന സമ്മേളന ശേഷമുള്ള ചോദ്യോത്തര പരിപാടിയിലാണ് യെച്ചൂരിയെ തേടി സമ്മേളന പ്രതിനിധിയുടെ ചോദ്യം എത്തിയത്. മറുപടിയില്‍ പിണറായിയുടെ പോലീസ് നയം പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ പാര്‍ട്ടി സെക്രട്ടറി ഹര്‍സെവ് ബെയിന്‍സ് അടക്കമുള്ളവരെ വേദിയില്‍ ഇരുത്തിയാണ് അദ്ദേഹം വ്യക്തമാക്കിയത്. രണ്ടു വര്‍ഷം മുന്‍പ് ഹര്‍സെവ് കുടുംബ സമേതം കേരളത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഭാത ഭക്ഷണം കഴിക്കാന്‍ അവസരം കണ്ടെത്തിയിരുന്നു. 

ഇതോടെ പാര്‍ട്ടിക്ക് ഇന്ത്യയില്‍ അവശേഷിക്കുന്ന ഭരണം നിലനില്‍ക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബ്രിട്ടനിലെ പാര്‍ട്ടി സമ്മേളന പ്രതിനിധികള്‍ക്കും കൗതുകമുള്ള വിഷയമായി മാറുക ആയിരുന്നു. യെച്ചൂരി മടങ്ങും മുന്‍പ് അടുത്ത ആഴ്ച ബോണ്‍മൗത്തില്‍ നടക്കുന്ന ചേതനയുടെ കേരള പിറവി ആഘോഷത്തിലും കവന്‍ട്രിയില്‍ നടക്കുന്ന സമീക്ഷയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ യോഗത്തിലും പ്രധാന അതിഥി ആയി എത്തുന്നുണ്ട്. ഇതോടെ പാര്‍ട്ടി സെക്രട്ടറി പങ്കെടുക്കുന്ന അടുത്ത വേദികളിലും കേരളത്തിലെ പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിക്കു പോകാനുള്ളതല്ലെന്ന വ്യക്തമായ സന്ദേശമാണ് യെച്ചൂരിയുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബ്രിട്ടനില്‍ നിന്നും യെച്ചൂരി പറഞ്ഞ വാക്കുകള്‍ കേരളത്തിലും എത്തിയതോടെ പോലീസ് നടപടി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായതും ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പോലീസ് കേസ് എടുത്താലും സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ നടപടികള്‍ നിലനില്‍ക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

ഇന്ത്യന്‍ ഭരണഘടനാ ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ നിക്ഷേധിക്കുന്ന കിരാത നിയമമാണ് യുഎപിഎ എന്നതാണ് പാര്‍ട്ടി നയമെന്ന് യെച്ചൂരി വിശദീകരിച്ചു. ഇപ്പോള്‍ കേരളത്തില്‍ നിയമ ക്രമസമാധാനത്തിന്റെ പേരില്‍ പോലീസ് നിയമം ദുരുപയോഗം ചെയ്യുക ആണെന്നാണ് മനസിലാക്കുന്നത്. ഒരു വ്യക്തി തീവ്രവാദി ആണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സ്വാതന്ത്ര്യം നല്‍കുന്ന നിയമം കൂടിയാണിത്. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം ഉണ്ടെന്ന നേട്ടത്തിന്റെ പേരില്‍ ഭേദഗതി വരുത്തി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും തെറ്റായ നടപടി, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തത്.

ഇന്ത്യയിലെ ദേശീയ പാര്‍ട്ടിയായ സിപിഎം ഉയര്‍ത്തുന്ന നയങ്ങള്‍ ദേശ വിരുദ്ധം ആണെന്ന് പൊലീസ് പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കാന്‍ കഴിയും. പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായ നടപടിയെ രൂക്ഷ ഭാഷയിലാണ് യെച്ചൂരി വിമര്‍ശിച്ചത്. യെച്ചൂരിയുടെ വാക്കുകള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ യുകെയിലെ പാര്‍ട്ടി അനുഭാവികളുടെ ഫോണുകളിലേക്ക് സന്ദേശമായി ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ മറ്റൊരു ചിന്തയുടെ ആവശ്യം ഇല്ലെന്ന മട്ടിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. 

എന്നാല്‍ വ്യക്തമായ തെളിവ് ഇല്ലാതെ കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചതോടെ നടപടി അദ്ദേഹം കൂടി അറിഞ്ഞുള്ളതായിരിക്കുമെന്ന അനുമാനവും ശക്തമാകുകയാണ്. ഇതോടെയാണ് പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറുന്നത്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് അതീതനായി സഞ്ചരിക്കുന്നത് പാര്‍ട്ടി കണ്ടു നില്‍ക്കില്ലെന്ന സൂചനയും യെച്ചൂരിയുടെ വാക്കുകളില്‍ മറഞ്ഞിരിപ്പുണ്ട്. അതിനിടെ പതിവില്ലാത്ത വിധം കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം മുഖ്യമന്ത്രിയെ തള്ളിപ്പറയും വിധം യുഎപിഎ വിഷയത്തില്‍ നിലപാട് എടുത്തതും ശ്രദ്ധിക്കപ്പെടുകയാണ്.

എക്കാലവും മുഖ്യമന്ത്രിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്ന മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് കരുതപ്പെടുന്ന എ കെ ബാലന്‍ ഉള്‍പ്പെടെയുള്ളവരാണ് ശക്തമായ പ്രതികരണം നടത്തിയിരിക്കുന്നത്. ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ രമ്യ ഹരിദാസിന് എതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി എന്നതിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശകാരം കേള്‍ക്കേണ്ടി വന്ന മുന്നണി കണ്‍വീനര്‍ വിജയരാഘവനും പാര്‍ട്ടി അംഗങ്ങള്‍ യുഎപിഎ നിയമത്തില്‍ അറസ്റ്റില്‍ ആയ നടപടിയെ ശക്തമായി അപലപിക്കുക ആയിരുന്നു. പാര്‍ട്ടിയില്‍ ഒറ്റയാനായി മുന്നേറുന്ന പിണറായിക്കുള്ള താക്കീത് എന്ന നിലയിലാണ് ജയരാജന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലാ ഘടകം സംഭവത്തെ വിലയിരുത്തിയിരിക്കുന്നത്. 

പിണറായി ഭരണത്തില്‍ നിഷ്പ്രഭമായി പോയ മുതിര്‍ന്ന നേതാവ് എം എ ബേബിയും ശക്തമായ ഭാഷയിലാണ് പോലീസ് നടപടിയെ എതിര്‍ത്തിരിക്കുന്നത്. അടുത്ത കാലത്തായി പിണറായി ക്യാമ്പിലെ പ്രധാന ശബ്ദമായി പ്രത്യക്ഷപ്പെടുന്ന് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് അടക്കമുള്ളവരുടെ എതിര്‍ സ്വരം ഉയര്‍ന്നതും വരും ദിവസങ്ങളില്‍ പിണറായിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ കാരണമാകും. സംസ്ഥാന സെക്രട്ടറി കോടിയേരി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ പിണറായി ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തില്‍ പുറത്തു വന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനവും മുഖ്യമന്ത്രിയെ തള്ളുന്നത് ആയിരുന്നു. കേരളത്തില്‍ നടക്കുന്ന ഈ പ്രത്യേക സാഹചര്യം മനസിലാക്കി തന്നെയാണ് യെച്ചൂരി തന്റെ മനസ് തുറന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category