1 GBP = 94.00 INR                       

BREAKING NEWS

സ്റ്റുഡന്റ് വിസയ്ക്കുള്ള ഇന്ത്യന്‍ അപേക്ഷകള്‍ തിരസ്‌കരിക്കുന്നത് കുറവ്; വിസ സ്വിച്ച് ചെയ്യാനും വഴികള്‍: ബ്രിട്ടനിലേക്ക് വീണ്ടും സ്റ്റുഡന്റ് വിസാ പ്രവാഹം

Britishmalayali
kz´wteJI³

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യക്കാര്‍ക്ക് പഠിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുന്നു. ടയര്‍ വിസാ 4ന് അപേക്ഷിക്കുന്ന 96 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ പഠിക്കാനുള്ള സാഹചര്യമാണ് ഇനി ഉടലെടുക്കാന്‍ പോകുന്നത്. ഇതിനായി യുകെ ഗവണ്‍മെന്റ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസാ പോളിസിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകുന്നത്. 2020-21 വിദ്യാഭ്യാസ വര്‍ഷത്തിലാണ് ഈ പോളിസി നടപ്പിലാക്കുക. യുകെയില്‍ വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കുവാനുള്ള മികച്ച അവസരമായിരിക്കും ഈ രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസാ പോളിസിയിലൂടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

ഈ വിസയില്‍ യുകെയിലെത്തുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് ജോലി ചെയ്യാനും ഏതു മേഖലയിലും ജോലിക്കായി ശ്രമിക്കുവാനും അവസരം ലഭിക്കുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഈ പുതിയ മാറ്റം ഇന്ത്യന്‍ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് യുകെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ നോര്‍ത്ത് ഇന്ത്യ ഡയറക്ടര്‍ ടോം ബെര്‍ട്ട്വിസില്‍ വ്യക്തമാക്കി.

2019 മാര്‍ച്ചില്‍ സ്റ്റാര്‍ട്ട്അപ്പ്, ഇന്നോവേറ്റര്‍ എന്നിങ്ങനെ രണ്ടു വിസാ റൂട്ടുകള്‍ യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. സംരഭകത്വ മേഖലയില്‍ കഴിവുകളുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. യുകെയില്‍ ആദ്യമായി പുതിയ ബിസിനസ് തുടങ്ങാന്‍ താല്‍പര്യമുള്ളവരെ സഹായിക്കുന്നതാണ് സ്റ്റാര്‍ട്ട്അപ്പ് വിസ. ടയര്‍ 1 (ഗ്രാജ്വേറ്റ് എന്റര്‍പ്രന്വര്‍) നു പകരമായാണ് സ്റ്റാര്‍ട്ട്അപ്പ് വിസ വന്നത്. 

ബിസിനസ് മേഖലയില്‍ പരിചയസമ്പത്ത് ഉള്ള, ഫണ്ട് നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ക്ക് ഇന്നോവേറ്റര്‍ വിസാ റൂട്ടുകള്‍ ഉപയോഗിക്കാം. 50,000 പൗണ്ടാണ് അപേക്ഷകര്‍ക്ക് കമ്പനിക്കു വേണ്ടി നിക്ഷേപിക്കേണ്ടി വരിക. ഈ ബിസിനസുകള്‍ വിജയം കൈവരിച്ചാല്‍ യുകെയില്‍ സെറ്റില്‍ ആവുന്നതിനുള്ള വഴിയൊരുങ്ങും. ഈ വിസ മൂന്നു വര്‍ഷത്തേക്കാണ് ആദ്യം ഇഷ്യൂ ചെയ്യുന്നതെങ്കിലും ഭാവിയില്‍ നീട്ടുന്നതിനും അവസരം ഉണ്ടാകും.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് പഠിക്കാന്‍ എത്തിതുടങ്ങിയിട്ട് ഏതാണ്ട് 100ലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ബ്രിട്ടനിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുണ്ട്.  ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മികച്ച പഠനനിലവാരം എടുത്തു പറയേണ്ടതാണ. മാത്രമല്ല, ഇന്ത്യന്‍ സംസ്‌കാരവും മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടാനുള്ള അവസരവും ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനം വര്‍ധനവാണുണ്ടായത്. ഇംഗ്ലണ്ടില്‍ 169 ഉം സ്‌കോട്‌ലന്റില്‍ 18ഉം വെയില്‍സില്‍ 10ഉം നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നാലും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 50,000 കോഴ്‌സുകളാണ് ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category