1 GBP = 91.30 INR                       

BREAKING NEWS

യുവാവ് മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്; ഗുരുതര പരിക്കുകളോടെ റോഡില്‍ കിടന്നത് 15 മിനിറ്റോളം; ആശുപത്രിയിലെത്തിച്ചത് കാര്‍ യാത്രക്കാര്‍

Britishmalayali
kz´wteJI³

മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചുനക്കര കോമല്ലൂര്‍ കാരൂര്‍ തറയില്‍ ശ്രീഹരി ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുധീഷ് ഭവനത്തില്‍ സുധീഷിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറത്തികാട് ഹൈസ്‌കൂള്‍ ജങ്ഷനിലെ വളവില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു അപകടം നടന്നത്.

കുറത്തികാട് നിന്നും മാവേലിക്കര ഭാഗത്തേക്കാണ് ബൈക്ക് വന്നത്. അപകടം നടന്ന് 15 മിനിറ്റോളം ഇരുവരും റോഡില്‍ കിടന്നു. ഈ സമയം ഇതുവഴി കാറില്‍ വന്ന യാത്രക്കാരാണ് അപകടം കണ്ട് കാര്‍ നിര്‍ത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category