1 GBP = 91.30 INR                       

BREAKING NEWS

ജീവനക്കാരുടെ ഓഫ് ദിനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാക്കി പരീക്ഷണം നടത്തി ജപ്പാനിലെ മൈക്രോസോഫ്റ്റ്; സിക്ക് ലീവില്‍ വമ്പന്‍ കുറവ് വന്നതോടൊപ്പം ഉല്‍പാദനക്ഷമതയും ഇരട്ടിച്ചു; നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയുമാകുന്ന ദിനങ്ങള്‍ ഇവിടെയും എത്തുമോ?

Britishmalayali
kz´wteJI³

ടോക്യോ: ജീവനക്കാരുടെ ഓഫ് ദിനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാക്കി പരീക്ഷണം നടത്തി ജപ്പാനിലെ മൈക്രോസോഫ്റ്റ്. ജോലി സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും ഒരു സന്തുലിതാവസ്ഥ കൊണ്ട് വരാനുമാണ് മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു പുത്തന്‍ പദ്ധതിയുമായി എത്തിയിരിക്കുന്നത്. വര്‍ക്ക് ലൈഫ് ചോയ്സ് ചലഞ്ച് സമ്മര്‍ 2019 എന്ന പേരില്‍ ഒരു വര്‍ക്കിങ് റിഫോം പ്രോജക്റ്റ് ഒരു മാസത്തേക്ക് കമ്പനി നടത്തി.

ഇതു പ്രകാരം എല്ലാ വെള്ളിയാഴ്ചയും 2300 ജീവനക്കാര്‍ക്ക് അവധി നല്‍കി. എന്നാല്‍ പദ്ധതി നടപ്പിലാക്കിയതോടെ 39.9 ശതമാനമാണ് കമ്പനിയുടെ ഉല്‍പാദന ക്ഷമതയില്‍ വര്‍ദ്ധനവുണ്ടായത്. കൂടാതെ പതിവില്‍ നിന്ന് വിപരീതമായി 25.4 ശതമാനം കുറവ് ജീവനക്കാര്‍ അവധി എടുക്കുന്നതിലും കാണാന്‍ സാധിച്ചു. 23.1 ശതമാനം വൈദ്യുതി ഉപഭോഗത്തിലും കുറവ് വന്നു.

മീറ്റിങ്ങുകള്‍ വെട്ടിച്ചുരുക്കിയതും പ്രയോജനമായി മാറി. ഒരാഴ്ചയിലെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ വേണ്ടി മീറ്റിങ്ങുകളുടെ എണ്ണം കുറച്ചു. വ്യക്തിപരമായി ഓരോരുത്തരെ വിളിച്ച് സംസാരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി വിര്‍ച്വല്‍ മീറ്റിങ്ങുകളിലേക്ക് അവ മാറ്റിയതോടെ സമയം ലാഭിക്കാനും സാധിച്ചു. പരീക്ഷണ പദ്ധതിയുടെ അവസാനം 92 ശതമാനം ജീവനക്കാര്‍ക്കും ഇത് ഇഷ്ടമായെന്ന് പറഞ്ഞു.

എന്നാല്‍ ഇത് തുടര്‍ച്ചയായി നടപ്പാക്കില്ല. ഇനി അടുത്ത വേനല്‍ക്കാലത്ത് വീണ്ടും നടപ്പിലാക്കാനാണ് ഉദ്ദേശ്യം. എന്നാല്‍ മൈക്രോസോഫ്റ്റ് മറ്റ് കമ്പനികളെ പോലെ അല്ലെന്നും മറ്റ് സ്ഥലങ്ങളില്‍ ഇത് പ്രാവര്‍ത്തികമാകുമോ എന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും മറ്റുള്ളവര്‍ വാദിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category