1 GBP = 91.30 INR                       

BREAKING NEWS

മാലിയില്‍ 50 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ബാഗ്ദാദിയെ വധിച്ചതിന്റെ 'ബ്ലഡ് റിവെഞ്ച്'; പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐസിസ് തീവ്രവാദികള്‍; പുതിയ തലവനായ അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകള്‍ അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ട്; അമേരിക്കന്‍ സൈനിക ഓപ്പറേഷനില്‍ ചിതറിപ്പോയ ഐസിസ് തീവ്രവാദികള്‍ പുതിയ തലവന്റെ കീഴില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

Britishmalayali
kz´wteJI³

ബമാകോ (മാലി): ലോകത്തെ നടക്കുന്ന ഐസിസ് തീവ്രവാദത്തിന് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. ഇപ്പോള്‍ സജീവ സാന്നിധ്യമല്ലാത്ത ഇടങ്ങളിലേക്ക് ഐഎസ് തീവ്രവാദം വേരുന്നുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തീവ്രവാദികളാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മാലിയുടെ വടക്കന്‍ മേഖലയിലെ ഇന്‍ഡെലിമാനില്‍ സൈനിക പോസ്റ്റിനു നേരെ നവംബര്‍ ഒന്നിന് ഉച്ചയ്ക്കുണ്ടായ ഭീകരാക്രമണത്തില്‍ 50 സൈനികരാണു വീരമൃത്യു വരിച്ചത്. മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു.

മാലിയില്‍ നടന്ന തീവ്രവാദി ആക്രമണം ബാഗ്ദാദിയെ വധിച്ചതിന്റെ 'ബ്ലഡ് റിവെഞ്ച്' ആണെന്ന വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സമാധാന സംരക്ഷണത്തിന് ഫ്രാന്‍സിന്റെയും രാജ്യാന്തര സേനയുടെയും സാന്നിധ്യമുണ്ടായിട്ടും തലസ്ഥാനമായ ബമാകോ മേഖലയിലുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചു. വെടിവെയ്പിനു പിന്നാലെ ശനിയാഴ്ച പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു ഫ്രഞ്ച് സൈനികനും മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുണ്ടായ ഭീകരാക്രമണം യുഎസിനെ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്നതാണ്. പുതിയ ഐസിസ് തലവന്‍ അതീവ അപകടകാരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് മാലിയില്‍ ഭീകരാക്രമണം ഉണ്ടായിരിക്കുന്നതും. മധ്യപൂര്‍വദേശത്തു നിന്നു പിന്‍വലിഞ്ഞ ഐഎസ് ഭീകരര്‍ സംഘര്‍ഷഭരിതമായ ആഫ്രിക്കന്‍ മേഖലയില്‍ ശക്തി പ്രാപിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു നിരീക്ഷകര്‍ പറയുന്നു. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് വിലയിരുത്തല്‍.

ഉച്ചഭക്ഷണ സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. ഒട്ടേറെ സൈനികവാഹനങ്ങള്‍ തകര്‍ത്തു. ചിലതു ഭീകരര്‍ തട്ടിയെടുത്തു. മാലി, നൈഗര്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി ചേരുന്ന മേഖലയിലാണു ഭീകരര്‍ ശക്തി പ്രാപിക്കുന്നതെന്നും ഇതു തടയേണ്ടത് അത്യാവശ്യമാണെന്നും ഫ്രഞ്ച് പ്രതിരോധവകുപ്പ് അറിയിച്ചു. ഉടന്‍ തന്നെ മാലി സന്ദര്‍ശിക്കുമെന്ന് ഫ്രഞ്ച് ആംഡ് ഫോഴ്സസ് വകുപ്പ് മന്ത്രി ഫ്ളോറന്‍സ് പാര്‍ലി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിന്റെ മുന്‍ കോളനിയായിരുന്നു മാലി. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

5000ത്തോളം സൈനികരുമായി ജി5 സഹേല്‍ ഫോഴ്സിനെ മേഖലയില്‍ ഭീകരതയെ പ്രതിരോധിക്കാനായി രൂപീകരിച്ചിരുന്നു. യുഎന്‍ സമാധാന ദൗത്യസേനയും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 2012ലുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതില്‍ സൈന്യം പരാജയപ്പെട്ടതിനു പിന്നാലെ വടക്കന്‍ മാലിയില്‍ അല്‍ഖായിദ നിയന്ത്രണം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് സൈന്യമെത്തിയാണ് ഭീകരരെ തുരത്തിയത്. ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അത്. പക്ഷേ ഇപ്പോഴും മൈന്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തെക്കന്‍ മാലിയിലും മധ്യമേഖലയിലും ഭീകരര്‍ നടത്തുന്നുണ്ട്.

ഒരു മാസം മുന്‍പ് ബുര്‍ക്കിന ഫാസോ അതിര്‍ത്തിയില്‍ രണ്ടു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നൈഗറിലും മാലിയിലും ബുര്‍ക്കിന ഫാസോയിലും നിലനില്‍ക്കുന്ന വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മുതലെടുത്താണു ഭീകരര്‍ ശക്തി പ്രാപിക്കുന്നതെന്നു വിദഗ്ദ്ധര്‍ പറയുന്നു. മാലിയിലാകട്ടെ വടക്കന്‍ മേഖലയില്‍ നിന്നു മധ്യഭാഗത്തേക്കു സംഘര്‍ഷം പടരുകയാണ്. സൈനികര്‍ക്ക് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് ആരോപിച്ചു കുടുംബാംഗങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. സെന്‍ട്രല്‍ മാലി നഗരത്തിന്റെ നിയന്ത്രണം സര്‍ക്കാരിനു നഷ്ടമായ സ്ഥിതിയിലാണ്.

സിറിയയില്‍ ഐഎസ് ശക്തിപ്രാപിച്ചു സ്വന്തം ഭരണകൂടം സ്ഥാപിച്ചതു പോലുള്ള സാഹചര്യങ്ങള്‍ക്കാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിലവിലുള്ള പ്രശ്നങ്ങള്‍ വഴിമരുന്നിടുന്നതെന്നും നിരീക്ഷകര്‍ പറയുന്നു. അതിനിടെ പുതിയ തലവനായ അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകള്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരരുടെ മുഖംമറച്ച ചിത്രങ്ങളും നാഷെര്‍ ന്യൂസ് പുറത്തുവിട്ടു. അല്‍ഖുറൈഷിക്ക് ഐക്യദാര്‍ഢ്യവുമായി ഐഎസ് പതാകയ്ക്കു കീഴെ നില്‍ക്കുന്ന ചിത്രമാണു പുറത്തെത്തിയത്. ഈജിപ്തിലെ സിനായ് മേഖലയിലുള്ള ഭീകരരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രണ്ടാമത്തെ ചിത്രം പുറത്തുവിട്ടത്.

അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയായിരിക്കും ഇനി മുതല്‍ ഐഎസ് തലപ്പത്ത്. അബു ഹംസ അല്‍ഖുറൈഷിയാണ് ഭീകരസംഘടനയുടെ പുതിയ വക്താവെന്നും ഐഎസ് മാധ്യമ വിഭാഗം അറിയിച്ചിരുന്നു. 2014 മുതല്‍ ഐഎസ് തലപ്പത്തുള്ള ബഗ്ദാദിയെ ഒക്ടോബര്‍ 26ന് സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ നടന്ന പോരാട്ടത്തിലാണ് യുഎസ് സൈന്യം വകവരുത്തിയത്. തൊട്ടടുത്ത ദിവസം സിറിയയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഐഎസ് വക്താവ് അബു ഹസ്സന്‍ അല്‍ മുജാഹിറും കൊല്ലപ്പെട്ടു. ഇയാള്‍ ബഗ്ദാദിയുടെ പകരക്കാരനാകുമെന്ന് യുഎസ് ഉള്‍പ്പെടെ കണക്കുകൂട്ടിയിരുന്നത്. പിന്‍ഗാമിയാകാന്‍ ഐഎസ് തീരുമാനിച്ചു വച്ചിരിക്കുന്നവരും നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരര്‍ കരുത്താര്‍ജിക്കുന്നതായാണു പുതിയ റിപ്പോര്‍ട്ടുകള്‍.

ബഗ്ദാദി മരണത്തിലേക്ക് നിലവിളിച്ചു കൊണ്ടോടുകയായിരുന്നുവെന്നു വ്യക്തമാക്കിയ ട്രംപിനുള്ള ഭീഷണിയും ഐഎസ് സന്ദേശത്തിലുണ്ടായിരുന്നു. 'ഭ്രാന്തനായ വയസ്സന്‍' എന്നായിരുന്നു ട്രംപിനെ ഓഡിയോ സന്ദേശത്തില്‍ ഐഎസ് വിശേഷിപ്പിച്ചത്. ബഗ്ദാദിയുടെ മരണത്തിലുള്ള പ്രതികാരം ഉടനുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. 'അമേരിക്ക ആഹ്ലാദിക്കേണ്ട. ഇത്രയും നാള്‍ നിങ്ങള്‍ അനുഭവിച്ച പേടിയേക്കാളും ഭീകരമായിരിക്കും പുതിയ ആള്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്നത്. ബഗ്ദാദിയുടെ കാലം എത്ര നല്ലതായിരുന്നുവെന്നു പോലും നിങ്ങള്‍ക്ക് ആ ക്രൂരത അനുഭവിക്കുമ്പോള്‍ തോന്നിപ്പോകും...' ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ബിന്‍ ലാദന്റെ മരണത്തോടെ അല്‍ഖായിദ ഭീകരര്‍ പിന്‍വലിയുകയും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചടിക്കുകയുമായിരുന്നു. ബഗ്ദാദിയുടെ കാര്യത്തിലും ഈ 'ഇടവേള' യുഎസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മരണം നടന്ന് ദിവസങ്ങള്‍ക്കകം ഐഎസിന്റെ നിയമനിര്‍മ്മാണ ഉപദേശക സംഘം, ശൂറ കൗണ്‍സില്‍, ചേരുകയായിരുന്നു. തുടര്‍ന്നു പുറത്തുവിട്ട ഏഴു മിനിറ്റ് ഓഡിയോ സന്ദേശത്തിലാണ് ബഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിക്കുകയും പുതിയ തലവനെ പ്രഖ്യാപിക്കുകയും ചെയ്തത്.

എന്നാല്‍ അബു ഇബ്രാഹിം അല്‍ഖുറൈഷിയെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പാശ്ചാത്യലോകത്തിനു ലഭ്യമായിട്ടില്ല. നേരത്തേ പലപ്പോഴും ബഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഒരിക്കല്‍ ഐഎസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. അപ്പോഴൊന്നും ഐഎസിന്റെ തലപ്പത്തേക്ക് വരാന്‍ സാധ്യതയുണ്ടായിരുന്നവരുടെ പട്ടികയില്‍ അല്‍ഖുറൈഷിയുടെ പേരുണ്ടായിരുന്നില്ല. വളരെ അപൂര്‍വമായി മാത്രമേ ഇയാളുടെ പേര് ഐഎസില്‍ പോലും പരാമര്‍ശിക്കപ്പെട്ടിരുന്നുള്ളൂ. ഇതുതന്നെയാണ് യുഎസ്, ഇറാഖ്, സിറിയന്‍ ഇന്റലിജന്‍സിനെ ഉള്‍പ്പെടെ കുഴക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category