1 GBP = 92.60 INR                       

BREAKING NEWS

പ്രസിഡന്റ് ബൈജു യാക്കോബ്, സെക്രട്ടറി മനു മത്തായി, പോള്‍ ജോസഫ് ട്രഷറര്‍..; മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷമിന് നവ സാരഥികളെ തെരഞ്ഞെടുത്തു

Britishmalayali
ജിസ്‌മോന്‍ പോള്‍

ഹോര്‍ഷം മലയാളി കമ്മ്യുണിറ്റിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഹോര്‍ഷം മലയാളികള്‍ക്കിടയില്‍ ചിരപരിചതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേയ്ക്ക് എത്തിയിരിക്കുന്നത്. സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ബൈജു യാക്കോബ് - പ്രസിഡന്റ്
ജോമോന്‍ വര്‍ഗീസ് - വൈസ് പ്രസിഡന്റ്
മനു മത്തായി - സെക്രട്ടറി
പോള്‍ ജോസഫ് - ട്രഷറര്‍
ബിനു കൂട്ടുങ്കല്‍ - ജോയിന്റ് സെക്രട്ടറി

ആന്റണി തെക്കേപ്പറമ്പില്‍ - ജോയിന്റ് ട്രഷറര്‍
ജോസഫ് പി സെബാസ്റ്റ്യന്‍ - പ്രോഗ്രാം കണ്‍വീനര്‍
ജോണ്‍സണ്‍ ജോണ്‍ - കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ജിസ്‌മോന്‍ പോള്‍ - പിആര്‍ഒ
ഷാജി ജോസഫ് & ബിജു പോള്‍ - ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ്
സാംസണ്‍ പോള്‍ & ആന്‍സന്‍ മാത്യു - സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എംസിഎച്ച് അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ പുതിയ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ബൈജു യാക്കോബ് അഭ്യര്‍ത്ഥിച്ചു.

തിരക്കുകള്‍ക്കിടിയലും സമയം കണ്ടെത്തി പൊതുയോഗത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും മുന്‍ ട്രഷറര്‍ ആന്റണി തെക്കേപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category