1 GBP = 91.30 INR                       

BREAKING NEWS

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം 16ന്; ഫാ. പാട്രിക്കും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും

Britishmalayali
തോമസ് കെ ആന്റണി

സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം 16നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍ഡ് കാത്തലിക്ക് ഹൈസ്‌കൂളിലെ പ്രധാന ഹാളില്‍ നടക്കും. മുതിര്‍ന്നവര്‍ക്കും, ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ബ്ര. ടിങ്കു നയിക്കുന്ന ദൈവസ്തുതി ആരാധനയ്ക്കും ഫാ. പാടിക്ക് ലോന്‍ഗോ വിശുദ്ധ കുര്‍ബാനയ്ക്കും, ബ്ര. സെയില്‍ഡ് സെബാസ്റ്റിയന്‍ ദൈവ വചന പ്രഘോഷണവും, ജോണ്‍സന്‍ - സൂര്യ ദമ്പതികള്‍ ദൈവാനുഭവസാക്ഷ്യം പങ്കുവയ്ക്കും. ദിവ്യകാരുണ്യ ആരാധനയ്ക്കും രോഗ സൗഖ്യപ്രാര്‍ത്ഥനയോടെ ശുശ്രൂഷകള്‍ സമാപിക്കും.

കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ കിഡ്‌സ് ഫോര്‍ കിങ്ങ്‌സ് നയിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കണ്‍വന്‍ഷന്‍ ഹാളിന്റെ വിലാസം
St. Anne's Catholic High School 6, Oakthorpe Road, Palmers Green, London, N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 07915602258

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category