1 GBP = 93.10 INR                       

BREAKING NEWS

സന്ദേശ് ജിങ്കാന്റെ പരിക്കില്‍ അടിയുലഞ്ഞ് പ്രതിരോധം; ആര്‍കെസിന്റെ പരിക്ക് നഷ്ടമാക്കുന്നത് പ്ലേമേക്കറെ; മൂന്നു മത്സരങ്ങളില്‍ നിന്നു 3 പോയന്റിലേക്ക് ടീം കിതയ്ക്കുമ്പോള്‍ കോച്ചിന് നഷ്ടമായത് പ്ലാന്‍ എയ്ക്കൊപ്പം പ്ലാന്‍ ബിയും; സ്റ്റേഴ്സിന് ഇനിയുള്ളത് ബെംഗളൂരുവും ഗോവയും ഉള്‍പ്പെടെയുള്ള വലിയ ടീമുകള്‍ക്കെതിരെയുള്ള കളികളും; കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി മൈതാനത്തുള്ളത് കഠിനമേറിയ വെല്ലുവിളികള്‍; പ്രതീക്ഷകള്‍ രാഹുലിലേക്ക് മാത്രമായി ഒതുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കാവലിലേക്കായി കൊണ്ടുവന്ന ഡച്ച് താരം സ്വൂയ് വര്‍ലൂണിനെയും പരുക്ക് പിടികൂടിയതോടെ ഷാട്ടോറി മനസില്‍ വരച്ചിട്ട ഗെയിം പ്ലാനെല്ലാം പൊളിഞ്ഞു. ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത് ബെംഗളൂരുവും ഗോവയും ഉള്‍പ്പെടെയുള്ള വലിയ ടീമുകള്‍ക്കെതിരെയുള്ള കളികളാണ്. അതുകൊണ്ട് തന്നെ ഈ താരങ്ങളുടെ പരിക്ക് വലിയ വെല്ലുവിളിയുമാണ്. സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദില്‍ ഞെട്ടിക്കുന്ന തോല്‍വിയാണുണ്ടായത്. ആദ്യ രണ്ടു മത്സരങ്ങളില്‍ എട്ടു ഗോളുകള്‍ വഴങ്ങി വിജയമെന്തെന്ന് അറിയാതെ നിന്ന ഹൈദരാബാദ് എഫ്.സി. കൊച്ചിയുടെ കൊമ്പന്മാരെ നാണംകെടുത്തി വിട്ടു. ഇന്നലെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം 2-1നാണ് ബ്ലാസ്റ്റേഴ്‌സ് കൊമ്പുകുത്തിയത്. മഞ്ഞപ്പടയുടെ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇതിന് കാരണം താരങ്ങളുടെ പരിക്ക് തന്നെയാണ്.

മൂന്നു മത്സരങ്ങളില്‍ നിന്നു 3 പോയിന്റ് എന്നതു 18മത്സരം നീളുന്ന ലീഗില്‍ കടുത്ത വെല്ലുവിളിയാണ്. ഒത്തിണക്കത്തോടെയുള്ള പാസിങ് ഗെയിമും എതിരാളികളെ ഞെട്ടിക്കുന്ന പൊസിഷനിങ്ങുമെല്ലാം ചോരുകയാണ്. അനാവശ്യമായ പരീക്ഷണങ്ങളും പിഴവുകളാണു കഴിഞ്ഞ 2 മത്സരങ്ങളിലും ടീമിനു തിരിച്ചടിയായത്. ഹൈദരാബാദിനെതിരെ സിഡോഞ്ചയെ പിന്നോട്ടിറക്കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്. ജീക്സണ്‍ സിങ്ങില്‍ നിന്നു ലഭിച്ച പിന്തുണ ഞിങ്ങിനു സിഡോയില്‍ നിന്നു ലഭിച്ചില്ല. സെന്റര്‍ ബാക്ക് ജിയാനി പരുക്കേറ്റു മടങ്ങിയ സമ്മര്‍ദ്ദം കൂടിയായതോടെ ഞിങ്ങിനു പിഴച്ചു. ആ പിഴവുകള്‍ തോല്‍വിയും സമ്മാനിച്ചു. ഗച്ചിബൗളിയില്‍ ക്ലിക്ക് ആയ ഒന്നായിരുന്നു ഓഗ്ബെച്ചെ സഹല്‍ രാഹുല്‍ ത്രയം. ആ കൂട്ടുകെട്ടു നേരത്തെ പൊളിച്ച കോച്ചിന്റെ തീരുമാനവും തിരിച്ചടിച്ചു. സഹല്‍ ഇല്ലാതായതു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളെ സാരമായി ബാധിച്ചു. അങ്ങനെ കോച്ചിനും പിഴച്ചു.

കടിഞ്ഞാണില്ലാത്ത മധ്യം
മധ്യനിര പ്രതീക്ഷയ്ക്കൊത്തു ഉയരുന്നില്ല. പ്ലേമേക്കറാകേണ്ട ആര്‍ക്കെസ് പുറത്തായതോടെ ഷാട്ടോരിയുടെ ഗെയിം പ്ലാന്‍ പാളി. മധ്യത്തിലൊരു നായകന്‍ മൂന്നാം മത്സരത്തിലും വന്നില്ല. ഹൈദരാബാദിനെതിരെ മത്സരത്തിന്റെ 34-ാം മിനിറ്റില്‍ത്തന്നെ ലീഡ് നേടിയ ശേഷമാണ് കൈയിലിരുന്ന കളി ബ്ലാസ്റ്റേഴ്‌സ് കളഞ്ഞു കുളിച്ചത്. മലയാളി താരം കെ.പി.രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനെ ആദ്യം മുന്നിലെത്തിച്ചത്. മലയാളി താരങ്ങളുടെ കൂട്ടായ്മയില്‍ നിന്നായിരുന്നു ഗോള്‍. മറ്റൊരു മലയാളിയായ ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷ് എടുത്ത ഗോള്‍കിക്ക് ബോക്‌സിനു തൊട്ടുവെളിയില്‍ നിന്ന് സ്വീകരിച്ച സഹല്‍ അബ്ദുള്‍ സമദ് ഹൈദരാബാദ് പ്രതിരോധ താരങ്ങള്‍ക്കു മുകളിലൂടെ ബോക്‌സിനുള്ളിലേക്ക് ചിപ് ചെയ്തിടുകയായിരുന്നു. ഓടിയെത്തിയ രാഹുല്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ക്ക് യാതൊരവസരവും നല്‍കാതെ പന്തു വലയിലാക്കി. സ്‌കോര്‍ 1-0.

ലീഡ് നേടിയ ശേഷം ആദ്യ പകുതിയില്‍ തന്നെ സ്‌കോര്‍ ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനു മൂന്നോളം സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ ഫിനിഷിങ്ങിലെ അലസത വിനയായി. ഇതു പിന്നീട് തിരിച്ചടിക്കുകയും ചെയ്തു. ആദ്യപകുതിയില്‍ ഒരൊറ്റ ഗോള്‍ ലീഡില്‍ പിരിഞ്ഞ ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഇടവേളയ്ക്കു ശേഷം കളി മറക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ തന്നെ ആതിഥേയര്‍ സമനില നേടി. 54-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് നിന്ന് മാര്‍ക്കോ സ്റ്റാന്‍കോവിച്ച് ഹൈദരാബാദിനെ ഒപ്പമെത്തിച്ചത്. മോശം റഫറിയിങ്ങിലൂടെ ലഭിച്ച ഒരനാവശ്യ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. ആതിഥേയ താരം യാസിറിനെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഗ്നിങ് വീഴ്ത്തിയെന്നാണ് റഫറിയുടെ നിഗമനം. എന്നാല്‍ റീ പ്ലേകളില്‍ കാല്‍ പിന്‍വലിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗ്നിങ്ങെന്നുഗ മനപ്പൂര്‍വമുള്ള ഫൗളല്ലെന്നും തെളിഞ്ഞു.

വര്‍ധിത വീര്യത്തോടെ ആക്രമിച്ച ഹൈദരാബാദ് ഒടുവില്‍ 81-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ഒരു വെടിയുണ്ട ഫ്രീകിക്കിലൂടെ മാഴ്‌സലീഞ്ഞ്യോയാണ് സ്‌കോര്‍ ചെയ്തത്. നിരന്നു നിന്ന അഞ്ച് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങള്‍ക്കു മുകളിലൂടെ പാഞ്ഞ ഫ്രീകിക്കിനു മുന്നില്‍ ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷിന് ഡൈവ് ചെയ്തു നോക്കാന്‍ മാത്രമേ സാധിച്ചുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category