1 GBP = 91.30 INR                       

BREAKING NEWS

സന്തോഷ് ട്രോഫിയില്‍ കന്നിയങ്കത്തിന് ഇറങ്ങാന്‍ കേരളം; ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ ഇന്ന് നേരിടുക ആന്ധ്രയെ; കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് കിക്കോഫോടെ തുടക്കം കുറിക്കും; കാല്‍പന്ത് കളിയെ വരവേറ്റ് മലയാളികളും

Britishmalayali
kz´wteJI³

ന്തോഷ് ട്രോഫിയില്‍ മത്സരത്തില്‍ കന്നിയങ്കത്തിന് ഇറങ്ങാന്‍ ഇന്ന് കേരളം. ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആന്ധ്രയാണ് എതിരാളികള്‍. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രഫഷനല്‍ ടീമുകളില്‍നിന്നുള്ള യുവതാരങ്ങളാണ് ഇക്കുറി കേരളത്തിന്റെ കരുത്ത്. കഴിഞ്ഞ തവണ ആദ്യറൗണ്ടില്‍ പുറത്തായ ടീമില്‍നിന്ന് ഇക്കുറി ഇടം നേടിയത് 2 പേര്‍ മാത്രമെന്ന പ്രത്യേകത കൂടിയുണ്ട്.

പരിശീലകന്‍ ബിനോയ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിശീലനവും ഇക്കുറി അടിമുടി പ്രഫഷനല്‍ ആയിരുന്നു. കൊച്ചിയില്‍ 2 മാസത്തോളം നീണ്ട ക്യാംപില്‍ വന്നുപോയ അന്‍പതിലേറെ താരങ്ങളില്‍നിന്നാണ് അവസാന 20 അംഗ ടീമിനെ കണ്ടെത്തിയത്. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ വി.മിഥുനും എസ്ബിഐ, കേരള പൊലീസ് താരങ്ങളും ടീമിന് ആവശ്യത്തിന് പരിചയ സമ്പത്തും നല്‍കുന്നു. സൗഹൃദ മത്സരങ്ങളില്‍ എഫ്സി ഗോവ, ഗോകുലം, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയവരെ നേരിട്ട അനുഭവവും തുണയ്ക്കുണ്ട്.

നവീകരണം പൂര്‍ത്തിയായ സ്റ്റേഡിയം മത്സരങ്ങള്‍ക്കു പൂര്‍ണസജ്ജം. കേരളം ചാംപ്യന്മാരായ 2017ല്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങള്‍ കോഴിക്കോട്ടായിരുന്നു. ഫൈനല്‍ റൗണ്ടിലേക്കു കേരളം യോഗ്യത നേടിയാല്‍ മത്സരവേദി ഇവിടെയാക്കണമെന്ന് ആവശ്യം ഉന്നയിക്കാന്‍ കെഎഫ്എ ആലോചിക്കുന്നുണ്ട്. ഇന്നു മുതല്‍ 10വരെ ദിവസവും ഓരോ മത്സരങ്ങളാണുള്ളത്. ഇരു ഗ്രൂപ്പുകളില്‍നിന്നും ചാംപ്യന്മാര്‍ മാത്രം ഫൈനല്‍ റൗണ്ടിനു യോഗ്യത നേടും. ഒന്‍പതിനാണ് തമിഴ്നാടുമായി കേരളത്തിന്റെ രണ്ടാം മല്‍സരം.

ഗ്രൂപ്പ് എ: കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഗ്രൂപ്പ് ബി: പുതുച്ചേരി, കര്‍ണാടക, തെലങ്കാന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category