1 GBP = 93.40 INR                       

BREAKING NEWS

ജോണ്‍ ബര്‍ക്കോവിന്റെ പകരക്കാരനായി ബ്രിട്ടീഷ് സ്പീക്കര്‍ ആവുന്നത് ലേബര്‍ പാര്‍ട്ടിയിലെ ഹോയില്‍ ലിന്‍ഡ്സെ; പല റൗണ്ട് വോട്ടിങ്ങിനു ശേഷം വലിച്ചിഴച്ച് കസേരയില്‍ ഇരുത്തിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ലണ്ടന്‍: ജോണ്‍ ബര്‍ക്കോവിന്റെ പകരക്കാരനായി ലേബര്‍ പാര്‍ട്ടിയിലെ ഹോയില്‍ ലിന്‍ഡ്സെ ബ്രിട്ടീഷ് സ്പീക്കര്‍ ആവുന്നു. കഴിഞ്ഞ ആഴ്ച അവസാനമാണ് ബര്‍ക്കോവ് സ്പീക്കര്‍ സ്ഥാനത്ത് നിന്നും വിരമിച്ചത്. പല റൗണ്ട് വോട്ടിങിന് ശേഷം ഇന്നലെ ലിന്‍ഡ്സെയെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക ആയിരുന്നു. മറ്റ് ആറ് സ്ഥാനാര്‍ത്തികളെ തോല്‍പിച്ചാണ് ലിന്‍ഡ്സെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്രിസ് ബ്രയാന്തുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ലിന്‍ഡ്സെയുടെ വിജയം. ലിന്‍ഡ്സെയുെ വിജയ പ്രഖ്യാപനമത്തിന് പിന്നാലെ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ വലിച്ചിഴച്ച് സ്പീക്കറുടെ കസേരയില്‍ എത്തിക്കുക ആയിരുന്നു.

നാലാം റൗണ്ട് വോട്ടിങിലാണ് ലിന്‍ഡ്സെ തന്റെ സ്പീക്കര്‍ സ്ഥാനം ഉറപ്പിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന ലിന്‍ഡ്സെയെ ഭൂരിപക്ഷം എംപിമാരും പിന്തുണയ്ക്കുക ആയിരുന്നു. ബ്രിട്ടീഷ് പാര്‍ലമമെന്റിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമായ സ്പീക്കറുടെ കസേരയിലേക്ക് മറ്റ് എംപിമാര്‍ ചേര്‍ന്ന് വലിച്ചിഴയ്ക്കുക ആയിരുന്നു. പാര്‍ലമെന്റിന്റെ പ്രശസ്തി പുനസ്ഥാപിക്കുമെന്ന് ലിന്‍ഡ്സെ വാഗ്ദാനം ചെയ്തു.

ബോറിസ് ജോണ്‍സന്‍ ലിന്‍ഡസെയുടെ നിമനത്തെ സ്വാഗതം ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ അവരുടെ ഓപ്പണിങ് സ്പീച്ച് നടത്തിയതിന് ശേഷം നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. വോട്ടിങില്‍ ലിന്‍ഡ്സെ ഒരു റണ്ണറായി മാത്രം കാണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ക്ക് പോലും അദ്ദേഹത്തിന്റെ വിജയം ഉറപ്പില്ലായിരുന്നു. ഒന്നിലധികം രഹസ്യ ബാലറ്റുകള്‍ നടത്തി. ബര്‍ക്കോവ് പത്ത് വര്‍ഷത്തിന് ശേഷം സ്പീക്കറുടെ കസേരയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ലിന്‍ഡ്സെ പെട്ടെന്ന് തന്നെ സഹപ്രവര്‍ത്തകരുടെ പ്രിയങ്കരനായി മാറുക ആയിരുന്നു.
വര്‍ഷങ്ങളായി ബെര്‍കൗവിന്റെ ഡെപ്യൂട്ടിയായി സേവനമനുഷ്ടിക്കുന്ന ലിന്‍ഡ്സെക്ക് ആ അനുഭവസമ്പത്ത് പുതിയ സ്ഥാനത്തിന് സഹായകമായിത്തീരും. ലങ്കാഷെയറിലെ ചോര്‍ലെ മണ്ഡലത്തിലെ എംപിയാണ് ലിന്‍ഡ്സെ. താന്‍ വളരെ സുതാര്യനായ ഒരു സ്പീക്കറായി വര്‍ത്തിക്കുമെന്നാണ് ലിന്‍ഡ്സെ പ്രതികരിച്ചിരിക്കുന്നത്. തന്റെ സ്റ്റാഫിനും കുടുംബത്തിനും നന്ദി അറിയിച്ച ലിന്‍ഡ്സെ അകാലത്തില്‍ പൊലിഞ്ഞ് പോയ തന്റെ മകളെ ഓര്‍ക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മകളായ നതാലി ലെവിസ് ഹോയ്ലെ 2017 ഡിസംബറില്‍ തന്റെ 28ാം വയസിലാണ് മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category