1 GBP = 93.40 INR                       

BREAKING NEWS

മൂന്നു സ്ഥാനാര്‍ത്ഥികള്‍ രാജി വച്ചു; പ്രധാന സ്‌പോണ്‍സര്‍ പിന്മാറി; ബോറിസിനെതിരെ കളിക്കാന്‍ ഇറങ്ങി നിജെല്‍ ഫാരേജ് പണി വാങ്ങിയത് ഇങ്ങനെ: ടോറികള്‍ക്കു പ്രതീക്ഷ പകര്‍ന്നു ബ്രക്‌സിറ്റ് പാര്‍ട്ടിയില്‍ കലാപം

Britishmalayali
kz´wteJI³

ലണ്ടന്‍: ടോറികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന ബ്രക്സിറ്റ് പാര്‍ട്ടിയില്‍ കലാപം മുറുകുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ രാജിവയ്ക്കുകയും പ്രധാന സ്പോണ്‍സറായ ജെഫ്രി ഹോബി പിന്മാറുകയും ചെയ്തതോടെ ബോറിസ് ജോണ്‍സനെതിരെ കളിക്കാനിറങ്ങിയ നിഗേല്‍ ഭാരേജ് അക്ഷരാര്‍ത്ഥത്തില്‍ പണിവാങ്ങി. ഇതോടെ നിജെല്‍ ഫാരേജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം തന്നെ വെള്ളത്തിലായി. ലീവ് വോട്ട്് വിഭജിക്കരുതെന്ന് ജേക്കബ് റീസ്-മോഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രക്സിറ്റ് പാര്‍ട്ടി നേതാവായ നിജെല്‍ ഫാരേജ് ടോറികളുടെ അഹങ്കാരത്തെ കുറിച്ച് ആരോപിച്ചു. 600ഓളം സ്ഥാനാര്‍ത്ഥികളെ മിസ്റ്റര്‍ ഫാരേജ് രാജ്യത്തുടനീളം അവതരിപ്പിക്കുമ്പോള്‍ സ്വന്തം പിന്തുണക്കാരില്‍ നിന്ന് അദ്ദേഹത്തിന് തിരിച്ചടി നേരിടുകയായിരുന്നു.

ബോറിസ് ജോണ്‍സന് ഭൂരിപക്ഷം ലഭിക്കുന്നത് തടയാന്‍ തടയാന്‍ ബ്രക്സിറ്റ് പാര്‍ട്ടിക്ക് കഴിയും എന്ന ഭയത്താല്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ പിന്മാറിയപ്പോള്‍ മൂന്നാമന്‍ വ്യക്തിപരമായ കാരണത്താല്‍ മത്സരത്തില്‍ നിന്നും ഒഴിവാകുക ആയിരുന്നു. അതേസമയം  ബ്രക്സിറ്റ് പാര്‍ട്ടിയുടെ പ്രധാന സ്പോണ്‍സറില്‍ ഒരാള്‍ താന്‍ ടോറികളെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് വെളിപ്പെടുത്തി പിന്തുണ പിന്‍വലിച്ചു. ബ്രക്സിറ്റിനെ നിഗേല്‍ ഫാരേജ് തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ബ്രക്സിറ്റ് പാര്‍ട്ടിയുടെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ ജെഫ്രി ഹോബി ഭാരേജിന്റെ പാര്‍ട്ടിക്ക് 10,000 പൗണ്ട് സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബോറിസ് ജോണ്‍സനെ പിന്തുണച്ചു കൊണ്ട് ബ്രക്സിറ്റ് പാര്‍ട്ടിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ നിഗേല്‍ ഫാരേജിന്റെ ബ്രക്സിറ്റ് പാര്‍ട്ടിയുടെ ഭാവി തുലാസിലായി. ബ്രിട്ടന് അനുയോജ്യനായ നേതാവ് ബോറിസ് ജോണ്‍സന്‍ തന്നെയെന്നാണ് ഇപ്പോള്‍ ഹോബിയുടെ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category