1 GBP = 94.40 INR                       

BREAKING NEWS

ലേബര്‍ പാര്‍ട്ടി ഇന്ത്യ നയം മാറ്റാത്തതില്‍ വ്യാപക പ്രതിഷേധം: പത്തു വര്‍ഷത്തെ പാര്‍ട്ടി അംഗത്വം രാജി വച്ച് വാട്‌ഫോര്‍ഡ് മലയാളി സണ്ണിമോന്‍ മത്തായി; തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാര്‍ ലേബറിനെ കൈവിടുമെന്നു സൂചന; ടോണി ബ്ലെയര്‍ കാരണം യുകെയിലെത്തിയ മലയാളികള്‍ ടോറികള്‍ക്കൊപ്പം നീങ്ങിയേക്കും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ബ്രിട്ടന്‍ മറ്റൊരു പൊതു തെരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുകയാണ്. ഗോര്‍ഡന്‍ ബ്രൗണ്‍ പടിയിറങ്ങിയ നമ്പര്‍ 10 ലേക്ക് മറ്റൊരു ലേബര്‍ നേതാവ് എത്തുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് പോലും ഉറപ്പില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഡേവിഡ് കാമറോണും തെരേസ മേയും തുടര്‍ന്ന് ബോറിസ് ജോണ്‍സണും നയിച്ച കണ്‍സേര്‍വേറ്റീവുകള്‍ മെച്ചപ്പെട്ട ഭരണം നടത്തി എന്ന് വിലയിരുത്തല്‍ ഇല്ലെങ്കില്‍ പോലും ആര്‍ക്കും പകരമായി ലേബറിനെ കാണാന്‍ കഴിയുന്നില്ല എന്നതാണ് രാഷ്ട്രീയ സാഹചര്യം. ശക്തമായ നേതൃത്വത്തിന്റെ അഭാവം ലേബര്‍ പാര്‍ട്ടിയെ കുറച്ചൊന്നും അല്ല വലയ്ക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷമായി ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനത്തു ജെറമി കോര്‍ബിന്‍ തുടരുക ആണെങ്കിലും പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുക എന്ന അജണ്ടയ്ക്ക് അപ്പുറം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് പലപ്പോഴും അദ്ദേഹത്തിന്റെ ജോലിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അത്തരം വിവാദങ്ങളാകട്ടെ പാര്‍ട്ടിയെ വല്ലാതെ വിഷമത്തിലാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒടുവില്‍ ജെറമിയുടെ നേതൃത്വത്തില്‍ സ്വീകരിക്കപ്പെട്ട കാശ്മീര്‍ നയം എക്കാലവും ലേബറിന്റെ പിന്തുണക്കാരായ ഇന്ത്യക്കാരുടെ മനസ്സില്‍ പാര്‍ട്ടിക്ക് അവമതിപ്പു സമ്മാനിച്ചിരിക്കുകയാണ്. 

ഹേറ്റ് ഇന്ത്യ എന്ന പ്രചാരണവുമായി ഇറങ്ങിയ ലേബര്‍ പാര്‍ട്ടിയെ അടുത്ത തിരഞ്ഞെടുപ്പില്‍ തറ പറ്റിക്കുക എന്ന ആശയ പ്രചാരണം ഇന്ത്യാക്കാര്‍ക്കിടയില്‍ ശക്തമാണ്. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അത്ര ശക്തമല്ലാത്ത മലയാളികള്‍ക്കിടയില്‍ പോലും വ്യാപകമായി ഇത്തരം പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. മലയാളികള്‍ പലരും ഇത്തരം പ്രചാരണത്തിനും മുന്നിലുണ്ട്. പാര്‍ട്ടി നയത്തില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി അംഗത്വം ഒഴിയുന്ന ട്രെന്‍ഡ് ആണ് ഇന്ത്യക്കാര്‍ക്കിടയില്‍.

ഈ വിഷയത്തില്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കാന്‍ കഴിഞ്ഞ പത്തു വര്‍ഷമായി കയ്യിലുള്ള അംഗത്വം ഉപേക്ഷിക്കുകയാണ് വാട്‌ഫോര്‍ഡ് മലയാളിയായ സണ്ണിമോന്‍ മത്തായി. കഴിഞ്ഞ 20 വര്‍ഷമായി യൂനിസണ്‍ അംഗത്വം ഉള്ള സണ്ണിമോന്‍ പാര്‍ട്ടി അംഗത്വ ഫീസായി പ്രതിവര്‍ഷം 55 പൗണ്ട് സംഭാവന നല്‍കിയാണ് ലേബര്‍ പാര്‍ട്ടി അംഗത്വം നിലനിര്‍ത്തിയിരുന്നത്. ഇതുകൂടാതെ യൂനിസന്‍ അംഗത്വത്തിനായി മാസം 16 പൗണ്ടും ഇദ്ദേഹം മുടക്കുന്നുണ്ട്. 

വാട്‌ഫോര്‍ഡ് ബ്രാഞ്ചില്‍ സജീവ പ്രവര്‍ത്തനം നടത്തിയിരുന്ന സണ്ണിമോനെ പലവട്ടം പ്രാദേശിക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഗണിച്ചിരുനെങ്കിലും പിന്നീട് ഒഴിവാക്കുക ആയിരുന്നു. വാട്‌ഫോര്‍ഡില്‍ പാര്‍ട്ടിയുടെ നേതൃത്വം പാക് വംശജര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഇവര്‍ മറ്റുള്ളവരോട് കടുത്ത വിവേചനം കാട്ടുന്നതായാണ് തന്റെ അനുഭവമെന്നു സണ്ണിമോന്‍ പറയുന്നു. വാറ്റ്‌ഫോഡ് ടൗണ്‍ പ്രദേശത്തു 80 ശതമാനം ആളുകളും ഇംഗ്ലീഷ് വംശജര്‍ ആണെങ്കിലും ഇവരില്‍ ലേബറിന്റെ നേതൃ സ്ഥാനത്തു വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

ഇന്ത്യക്കാര്‍ വാറ്റ്‌ഫോഡില്‍ ഏറെയുണ്ടെകിലും ഏക ലേബര്‍ കൗണ്‍സിലര്‍ ജഗ്താര്‍ സിങ് എന്ന പഞ്ചാബി വംശജന്‍ മാത്രമാണ്. ഇത്തരത്തില്‍ പൊതുവെ ഇന്ത്യ വിരുദ്ധ നിലപാടാണ് വര്‍ഷങ്ങളായി ലേബര്‍ പ്രാദേശിക നേതൃത്വം വാട്‌ഫോര്‍ഡില്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും തുറന്ന ഇന്ത്യ വിരുദ്ധ മനോഭാവം സ്വീകരിച്ചതിനാലാണ് പത്തു വര്‍ഷത്തെ പാര്‍ട്ടി അനുഭവം അവസാനിപ്പിക്കുന്നതെന്നും സണ്ണിമോന്‍ പറയുന്നു. 

അടുത്ത തെരഞ്ഞെടുപ്പില്‍ മലയാളികള്‍ കൂടുതല്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കും എന്നാണ് തന്റെ കാഴ്ചപ്പാട് എന്നും സണ്ണിമോന്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു പതിറ്റാണ്ട് മുന്‍പ് ടോണി ബ്ലെയര്‍ തുറന്നിട്ട അവസരം മുതലാക്കിയവരാണ് മലയാളികളില്‍ നല്ല പങ്കും. അതിനാല്‍ സ്വാഭാവികമായും ലേബര്‍ പാര്‍ട്ടിയോട് മമത കാത്തു സൂക്ഷിക്കുകയും ചെയ്തു. മാത്രമല്ല കേരളത്തില്‍ നിന്ന് വരുന്നവരുടെ ഇടതു ചിന്തകളും ലേബര്‍ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കാരണമായ ഘടകമാണ്. എന്നാല്‍ ഇപ്പോള്‍ നെല്ലും പതിരും തിരിച്ചറിയാന്‍ പാകമായവരാണ് യുകെ മലയാളികള്‍.

അതിനാല്‍ ബ്രിട്ടന്റെ ഭാവിക്കൊപ്പം പാര്‍ട്ടികളുടെ ഇന്ത്യക്കാരോടുള്ള സമീപനവും നാം തിരിച്ചറിയേണ്ടതുണ്ട്. ബ്രിട്ടന്‍ മത മൗലിക ശക്തികളുടെ കൈകളില്‍ പെടാതെ നോക്കുവാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം മലയാളികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് വരും തലമുറയോടുള്ള പാതകമായി മാറും. ഇത്തരം സാഹചര്യത്തിലാണ് താന്‍ നീണ്ട കാലത്തെ ലേബര്‍ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നതെന്നും സണ്ണിമോന്‍ വ്യക്തമാക്കുന്നു. 

യുകെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ തന്റേതായ പ്രവര്‍ത്തനം വഴി അറിയപ്പെടുന്ന മലയാളിയാണ് പുതുപ്പള്ളിക്കാരനായ സണ്ണിമോന്‍. പുതുപ്പള്ളി സംഗമത്തിന്റെ പ്രധാന സംഘാടകന്‍ കൂടിയാണ് ഇദ്ദേഹം. വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി രൂപീകരിച്ച കെസിഎഫിന്റെ ആദ്യകാല സാരഥിയും പ്രവര്‍ത്തകനുമാണ് സണ്ണിമോന്‍ 2017 മുതല്‍ ഈ സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു. കേരളത്തില്‍ ഒട്ടേറെ പേര്‍ക്ക് തണലായി മാറുവാന്‍ കെസിഎഫിന് സാധിച്ചിട്ടുണ്ട്.

യുക്മയുടെ തുടക്കകാലത്തു റീജിയന്‍ തലത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് സണ്ണിമോന്‍ നടത്തിയിരുന്നത്. 2012 മുതല്‍ രണ്ടു വര്‍ഷം ഈസ്റ്റ് ആംഗ്ലിയ ട്രഷറര്‍ ആയിരുന്ന അദ്ദേഹം ഒരു വര്‍ഷം പ്രസിഡന്റ് ആയും സേവനം ചെയ്തിരുന്നു. പിന്നീട് യുക്മയില്‍ ശാക്തിക ചേരികള്‍ രൂപപ്പെട്ടപ്പോള്‍ മനസ് മടുത്തു പ്രവര്‍ത്തനം നിര്‍ത്തിയ ഒട്ടേറെ പേരില്‍ ഒരാളുമാണ് സണ്ണിമോന്‍. എങ്കിലും നിലവില്‍ യുക്മയുടെ പൊതു പരിപാടികളില്‍ ആവശ്യമായ സഹായം നല്‍കാന്‍ ശ്രമിക്കാറുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category