1 GBP = 94.00 INR                       

BREAKING NEWS

ആംബുലന്‍സിന് വഴി കൊടുക്കാന്‍ റെഡ് ലൈറ്റ് ജംപ് ചെയ്യാ മോ? ആംബുലന്‍സിനാ യി നിയമങ്ങള്‍ തെറ്റിച്ച് കാറോടിക്കാമോ? യുകെ യില്‍ കാര്‍ ഓടിക്കുന്നവര്‍ അറിയാന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: പലപ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിനിടയിലോടെ സഞ്ചരിക്കുന്നവരുമായി പാഞ്ഞു പോകുന്നവയാണ് ആമ്പുലന്‍സുകള്‍. ആമ്പുലന്‍സിനു വേണ്ടി വാഹനങ്ങള്‍ ഒതുക്കി നമ്മള്‍ വഴിയൊരുക്കുന്നതും പതിവാണ്. എന്നാല്‍ ആമ്പുലന്‍സിനായി നിയമങ്ങള്‍ തെറ്റിച്ച് കാര്‍ ഓടിക്കാന്‍ സാധ്യമാണോ? ഒരിക്കലും നിയമം അതിന് അനുവദിക്കുന്നില്ല. അങ്ങിനെ നിങ്ങള്‍ നിയമം തെറ്റിച്ച് കാര്‍ ഓടിച്ചാല്‍ വലിയ കുഴപ്പത്തിലേക്കാകും നിങ്ങള്‍ ചെന്ന് ചാടുക. ആയിരം പൗണ്ട് പിഴയും ഡ്രൈവിങ് ലൈസന്‍സിലെ പോയന്റ്സുമായിരിക്കും നിങ്ങള്‍ ഇതിനു പകരമായി നല്‍കേണ്ടി വരിക.

റോഡ് സൈന്‍സ് മറികടന്നും തെറ്റായ സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്തും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് ഇപ്പോഴുനം തുടരുന്നതിനാലാണ് ഇങ്ങനെ ഒരു നടപടി. പല പരിചയ സമ്പത്ത് കുറഞ്ഞ ഡ്രൈവര്‍മാരും എമര്‍ജന്‍സി സര്‍വീസുകള്‍ വരുമ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തരാവുകയും ഗൗരവകരമായ ചെറിയ പിഴവുകള്‍ വരുത്തുകയും ചെയ്യുന്നു. ഇത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യാറുണ്ട്.

നിരവധി പേരാണ് റെഡ് ലൈറ്റ് മറികടന്ന് ബസ് ലൈനിലേക്കും എല്ലോ ബോക്സ് ജങ്്ഷനിലേക്കും വണ്ടി കയറ്റി നിര്‍ത്തുന്നത്. അടിയന്തിര സര്‍വീസ് വാഹനങ്ങള്‍ വരുമ്പോള്‍ പലരും ഇതിന്റെ പരിണിത ഫലങ്ങള്‍ ചിന്തിക്കാതെയാണ് റെഡ് ലൈറ്റിലേക്കും മറ്റും വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നത്. ഇത് മറ്റുള്ള വാഹനങ്ങളെയും അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. അതിനാല്‍ പിഴയിട്ടും ഡ്രൈവിങ് പോയിന്റ്സ് കട്ട് ചെയ്തും ഇക്കൂട്ടരെ പിടികൂടാനാണ് ശ്രമം.

റെഡ് ലൈറ്റ് മറികടന്നാല്‍ ഡ്രൈവിങ് ലൈസന്‍സില്‍ നിന്നും മൂന്ന് പോയന്റ്സ് വരെ നഷ്ടമായേക്കാം. അതിനാല്‍ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും അടിയന്തര സര്‍വീസുകള്‍ക്കായി അപകടകരമായ സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ആമ്പുലന്‍സ്, ഫയര്‍ എഞ്ചിന്‍സ,പോലിസ് തുടങ്ങിയവയ്ക്ക് വഴിയൊരുക്കണമെന്ന് ഹൈവെ കോഡില്‍ പറയുന്നുണ്ടെങ്കിലും മോട്ടോറിസ്റ്റ് സേഫ് ആയി വാഹനം കൈകാര്യം ചെയ്യണമെന്നും ഇതില്‍ പറയുന്നുണ്ട്. വലിയ വളവുകളിലും ഇടുങ്ങിയ റോഡുകളിലും വാഹനം നിര്‍ത്തുമ്പോഴും ഈ നിയമങ്ങള്‍ ബാധകമാണ്. എമര്‍ജന്‍സി സര്‍വീസുകളും ഇക്കാര്യം മനസ്സിലാക്കി വാഹനം ഓടിക്കുന്നവര്‍ക്ക് സുരക്ഷിതമായി വാഹനം നിര്‍ത്താന്‍ അല്‍പ സമയം നല്‍കേണ്ടതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category