1 GBP = 92.80 INR                       

BREAKING NEWS

പണം ആവശ്യമില്ലെങ്കി ലും റീമോര്‍ട്ട്ഗേജ് ചെയ്യാം; വര്‍ഷം തോറും 1000 പൗണ്ട് വരെ ലാഭിക്കാന്‍ ഈ ട്രിക്കുകള്‍ ഉപയോഗിക്കുക

Britishmalayali
kz´wteJI³

ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതച്ചെലവുയര്‍ത്തുന്ന പ്രധാന ചെലവുകളിലൊന്നാണ് മോര്‍ട്ട്ഗേജ്. അതിനാല്‍ എപ്പോഴും വര്‍ധിച്ച് കൊണ്ടിരിക്കുന്ന മോര്‍ട്ട്ഗേജ് നിരക്കുകള്‍ പരമാവധി ലാഭിക്കുകയെന്നത് ഓരോരുത്തരെ സംബന്ധിച്ചും നിര്‍ണായകമാണ്. മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴിയാണ് റീമോര്‍ട്ട്ഗേജ് ചെയ്യുകയെന്നത്. ഇത്തരത്തില്‍ റീമോര്‍ട്ട്ഗേജ് ചെയ്ത് നിരവധി പേരാണ് തങ്ങളുടെ മോര്‍ട്ട്ഗേജിന് മേല്‍ വരുന്ന ചെലവ് കുറയ്ക്കുന്നത്. അതിനാല്‍ പണം ആവശ്യമില്ലെങ്കിലും റീമോര്‍ട്ട്ഗേജ് ചെയ്യുന്നത് നന്നായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വര്‍ഷം തോറും എളുപ്പത്തില്‍ 1000 പൗണ്ട് വരെ മോര്‍ട്ട്ഗേജിനത്തില്‍ ലാഭിക്കുന്നതിന് സഹായിക്കുന്ന നിരവധി ട്രിക്കുകളുണ്ട്.

ഈ വിധത്തില്‍ ചില നിയമാനുസൃത തന്ത്രങ്ങള്‍ അനുവര്‍ത്തിച്ചാല്‍ മോര്‍ട്ട്ഗേജ് വകയില്‍ അടക്കേണ്ടുന്ന തുകയില്‍ വര്‍ഷത്തില്‍ 1000 പൗണ്ടെങ്കിലും കുറവ് വരുത്താമെന്ന് നിര്‍ദേശിച്ചിരിക്കുന്നത് ഈ രംഗത്തെ വിദഗ്ധരാണ്.  ഇത്തരത്തില്‍ റീമോര്‍ട്ട്ഗേജിംഗിലൂടെ പണം ലാഭിക്കാമെന്ന് രാജ്യത്തെ നിരവധി ഹോംഓണര്‍മാര്‍ക്ക് അറിയില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. റീമോര്‍ട്ട്ഗേജിംഗ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് കൃത്യമായി അറിയാത്ത നിരവധി വീട്ടുടമകളുണ്ടെന്നും  സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അഞ്ചിലൊന്ന് വീട്ടുടമകള്‍ മാത്രമേ തങ്ങള്‍ റീമോര്‍ട്ട്ഗേജ് ചെയ്യുന്നുള്ളുവെന്ന് സമ്മതിച്ചിട്ടുള്ളൂ.

ശേഷിക്കുന്നവര്‍ ഇത്തരത്തില്‍ തന്ത്രപരമായി റീമോര്‍ട്ട്ഗേജ് ചെയ്യാത്തതിലൂടെ വര്‍ഷത്തില്‍ 1000 പൗണ്ടാണ് നഷ്ടം വരുത്തുന്നതെന്ന് വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.' റീമോര്‍ട്ട്ഗേജിംഗ്' എന്ന പദം വ്യാപകമായ തോതില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. രാജ്യത്തെ അഞ്ചില്‍ മൂന്ന് പേര്‍ക്കും ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമറിയില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. രാജ്യത്തെ എട്ട് ലക്ഷത്തോളം കണ്‍സ്യൂമര്‍മാര്‍  തങ്ങളുടെ മോര്‍ട്ട്ഗേജിന് മുകളില്‍ അനാവശ്യമായി കൂടുതല്‍ ചെലവിടുന്നുവെന്നാണ് ദി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി നടത്തിയ ഒരു മോര്‍ട്ട്ഗേജ് മാര്‍ക്കറ്റ് സ്റ്റഡിയിലൂടെ വ്യക്തമായിരിക്കുന്നത്.

ഇതിനാല്‍ ഇവരെല്ലാം റീമോര്‍ട്ട്ഗേജിംഗ് ചെയ്യുകയാണെങ്കില്‍ വര്‍ഷത്തില്‍ ഈ വകയില്‍ 1000 പൗണ്ടെങ്കിലും ലാഭിക്കാനാവും. റീമോര്‍ട്ട്ഗേജിംഗ് എന്ന വാക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലമാണ് പലരും ഇതില്‍ നിന്നും അകന്ന് നിന്ന് ഈ വകയില്‍ ലാഭിക്കാവുന്ന തുക വേണ്ടെന്ന് വയ്ക്കുന്നത്. പരമ്പരാഗതമായി ഒരു ഫിക്സഡ് ടേമിന്റെ കാലാവധി തീരുമ്പോഴാണ് റീമോര്‍ട്ട്ഗേജിംഗ് നിര്‍വഹിക്കുന്നത്. അതായത് ഒന്നോ രണ്ടോ അഞ്ചോ അല്ലെങ്കില്‍ പത്തോ വര്‍ഷത്തെ ഫിക്സഡ് ടേ തീരുമ്പോഴാണിത് സാധാരണ നിലയില്‍ നിര്‍വഹിക്കാറുള്ളത്. റീമോര്‍ട്ട്ഗേജ് രണ്ട് തരത്തിലുണ്ട്.

ഇതിലൊന്നാണ് പ്രൊഡക്ട് ട്രാന്‍സ്ഫര്‍. ഇത് പ്രകാരം  നാം അതേ ലെന്‍ഡര്‍ക്ക് കീഴില്‍ തുടരുമ്പോഴും നമ്മുടെ മോര്‍ട്ട്ഗേജ് ഒരു പുതിയ ഫിക്സഡ് റേറ്റ് ഡീലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന രീതിയാണിത്. മറ്റൊരു രീതിയാണ് റീമോര്‍ട്ട്ഗേജ്. ഇത് പ്രകാരം നാം പുതിയൊരു ലെന്‍ഡര്‍ക്ക് കീഴിലുള്ള പുതിയ ഫിക്സഡ് റേറ്റ് ഡീലിലേക്ക് മാറുകയാണ് ചെയ്യുന്നത്. റീമോര്‍ട്ട്ഗേജിംഗുമായി ബന്ധപ്പെട്ട് 45 ശതമാനം പേര്‍ക്കും ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ റീമോര്‍ട്ട്ഗേജ് നിര്‍വഹിക്കുന്നുണ്ടെന്നാണ് അഞ്ചിലൊന്ന് പേരും സമ്മതിച്ചിരിക്കുന്നത്.

റീമോര്‍ട്ട്ഗേജിനെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍
റീമോര്‍ട്ട്ഗേജിനെ പറ്റി മിക്കവര്‍ക്കും തെറ്റിദ്ധാരണകളേറെയുണ്ടെന്ന് പറഞ്ഞുവല്ലോ.  നമുക്ക് അധികമായി പണം ആവശ്യമുള്ളപ്പോള്‍ മാത്രമാണ് റീമോര്‍ട്ട്ഗേജ് ചെയ്യേണ്ടതുള്ളുവെന്നാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട തെറ്റിദ്ധാരണ. 23 ശതമാനവും ഇത്തരത്തിലാണ് തെറ്റായി ധരിച്ച്  വച്ചിരിക്കുന്നത്.  നിലവിലെ ഡീല്‍ അവസാനിക്കാറാകുമ്പോള്‍ മാത്രമാണ് റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ സാധിക്കുകയെന്നാണ് 13 ശതമാനവും തെറ്റിദ്ധരിച്ച് വച്ചിരിക്കുന്നത്.  നമുക്ക് എത്ര പ്രാവശ്യം റീമോര്‍ട്ട്ഗേജ് ചെയ്യാമെന്നതിന് പരിധികളുണ്ടെന്നാണ് 11 ശതമാനം പേര്‍ തെറ്റായി ധരിച്ച് വച്ചിരിക്കുന്നത്.
മോര്‍ട്ട്ഗേജ് സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുവാനും മികച്ച ഉപദേശങ്ങള്‍ക്കും അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസുമായി ബന്ധപ്പെടാവുന്നത്. തികച്ചും സൗജന്യമായ സേവനമായിരിക്കും ഇത്. ഫോണ്‍ നമ്പര്‍ :02477458888
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category