
ലണ്ടന്‍: കുടിയേറ്റക്കാരുടെ വോട്ടുകള്‍ പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിക്കു കിട്ടിയിരുന്ന പഴയ കാലത്തിനു വിരാമം ആകുന്നു. ഇക്കുറി ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും ടോറി അനുകൂല നിലപാടെടുത്തു കഴിഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ തള്ളി പാക്കിസ്ഥാനൊപ്പം ലേബര്‍ പാര്‍ട്ടി നിലയുറപ്പിച്ചതോടെയാണ് ലേബര്‍ പാര്‍ട്ടിയെ ഇന്ത്യക്കാര്‍ തള്ളുന്നത്. ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ ടോറികള്‍ക്കായി രംഗത്തിറങ്ങി കഴിഞ്ഞു.
ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പിനുള്ള ദിവസങ്ങള്‍ അടുത്തു വരവേ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു വരികയാണ്. ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ എക്കാലത്തും സ്വീകരിച്ചിരുന്നത് ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ നിലപാടായിരുന്നു. എന്നാല്‍ കാശ്മീര്‍ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ലേബര്‍ പാര്‍ട്ടിയ്ക്ക് ബുമറാങ് പോലെ സ്വന്തം നിലപാടുകള്‍ തന്നെ വിനയാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇക്കുറി നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന ലേബര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്ഥാനം രാജിവച്ചൊഴിഞ്ഞ മലയാളിയായ സണ്ണിമോന്‍ മത്തായി അടക്കമുള്ളവരുടെ നിലപാടുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇക്കൂട്ടര്‍ ടോറികള്‍ക്കൊപ്പം ചേരുന്നതിന്റെ കൂടെ ബ്രിട്ടനിലെ ബിജെപിക്കാര്‍ കൂടി ടോറികള്‍ക്കു പിന്തുണ നല്കുമ്പോള് വന്‍ വിജയമായിരിക്കും ഒരുപക്ഷെ, ടോറികള്‍ക്കു നേടാന്‍ സാധിക്കുക. ഇതോടെ 48 സീറ്റുകളില്‍ വന്‍വിജയം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ടോറികളുടെ കണക്കു കൂട്ടല്‍.
ബ്രിട്ടീഷ് ഇന്ത്യക്കാരുടെ വോട്ടുകള്‍ ടോറികളുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 40ഓളം സീറ്റുകളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 48 സീറ്റുകളിലാണ് ലേബര്‍-ടോറി പോരാട്ടം ശക്തമായി നടക്കുന്നത്. ഇവിടങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ വോട്ടുകള്‍ മാറിമറിയുമെന്നും ആറു ഇന്ത്യന്‍ വംശജരായ ലേബര്‍ എംപിമാരെ തന്നെ തള്ളിക്കളയുന്ന നിലപാടായിരുന്നു വോട്ടര്‍മാര്‍ സ്വീകരിക്കുകയെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (ഒഎഫ്ബിജെപി) പ്രസിഡന്റ് കുല്‍ദീപ് സിംഗ് ശെഖാവത്ത് വ്യക്തമാക്കി.
ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ഒഎഫ്ബിജെപി പരസ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. മൂന്നു കാരണങ്ങളാണ് ഇതിനു പ്രേരകമായത്. അതില്‍ ഒന്ന്, കാശ്മീര്‍ വിഷയത്തില്‍ ഓഗസ്റ്റ് 15നും സെപ്റ്റംബര്‍ മൂന്നിനും ഇന്ത്യാ ഹൗസിലേക്ക് ഏതാനും ലേബര്‍ എംപിമാര്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തിയതാണ്. രണ്ട്, കാശ്മീര്‍ വിഷയത്തില്‍ ഒരു ലേബര്‍ എംപി പോലും ഇന്ത്യയ്ക്ക് അനുകൂലമായി ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിച്ചില്ല, മൂന്ന്, കാശ്മീര്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രമേയം പാസാക്കി. ഇന്ത്യയുടെ അകത്തുള്ള വിഷയമാണ് കാശ്മീര്‍. ലേബര്‍ പാര്‍ട്ടി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമെന്താണ്? അതിനാല്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ പിന്തുണ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കു തന്നെയായിരിക്കുമെന്ന് ശെഖാവത് വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam