1 GBP = 93.40 INR                       

BREAKING NEWS

മകളെ ഇന്‍സുലിന്‍ കുത്തി വച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് കേസ്; ജാമ്യം എടുത്ത് മുങ്ങിയ സൗദി ദമ്പതികള്‍ക്ക് തടവ് വിധിച്ച് ലണ്ടന്‍ കോടതി

Britishmalayali
kz´wteJI³

പിഞ്ചുകുഞ്ഞിനെ ഇന്‍സുലിന്‍ ഉപയോഗിച്ച് കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സൗദി ദമ്പതികള്‍ക്ക് തടവു ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി ഉത്തരവിറക്കി. ജാമ്യം എടുത്ത് ഒളിവില്‍ പോയ സൗദി സ്വദേശികളായ അമല്‍ അസിരി, ഭര്‍ത്താവ് മൊഹമ്മദ് അസിരി എന്നിവര്‍ക്കാണ് നാലര വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചത്. വിചാരണ സമയത്ത് ഇരുവരും സ്വമേധായ ജാമ്യത്തില്‍ പോകുകയും ഹാജരാകാതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നായിരുന്നു ഇവാലിന എന്ന പെണ്‍കുട്ടിയെ ലണ്ടനിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. സൗദി അറേബ്യയില്‍ നിന്നും പ്രൈവറ്റ് എയര്‍ ആംബുലന്‍സിനാണ് കുഞ്ഞിനെ ലണ്ടനില്‍ എത്തിച്ചത്. നാല് ആഴ്ചകള്‍ നീണ്ടു നിന്ന ചികിത്സയ്ക്കു ശേഷവും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. എന്നാല്‍,  ആവശ്യമില്ലാതെ നിരവധി തവണ കുഞ്ഞിന് ഇന്‍സുലിന്‍ കുത്തിവച്ചുവെന്ന് ജൂറി കോടതിയില്‍ വ്യക്തമാക്കി.

ഇതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരത്തിലെ ബ്ലഡ് ഷുഗര്‍ ലെവല്‍ അപകടകരമായ രീതിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന ഹൈപ്പോഗ്ലൈകോമിയ എന്ന രോഗം പിടിപെടുകയും ചെയ്തു. നിരവധി നഴ്‌സുമാര്‍ കുഞ്ഞിനെ ചികിത്സിക്കാനായി ഉണ്ടായിരുന്നുവെങ്കിലും അവരാരും ഇത്തരമൊരു ക്രൂരത ചെയ്തിട്ടില്ലെന്നും ജൂറി വ്യക്തമാക്കി.

കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ലെന്ന് ആരോപിച്ച് അമല്‍ അസിനി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനോട് നിരവധി തവണ കയര്‍ത്തു സംസാരിക്കുകയും ബ്ലഡ് ഷുഗര്‍ ചെക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ക്ക് ഇന്‍സുലിന്‍ ലഭ്യമായിരുന്നുവെന്നും പ്രമേഹത്തിനുള്ള ചികിത്സയാണ് ഇന്‍സുലിന്‍ നല്‍കുന്നതെന്ന് ഇവര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും ജൂറി വ്യക്തമാക്കി. മാത്രമല്ല, ഇതിന്റെ ഫലം എന്താകുമെന്നും അവര്‍ക്ക് അറിയാമായിരുന്നു.

രക്തത്തില്‍ ബ്ലഡ് ഷുഗര്‍ വര്‍ധിക്കുന്നത് മറ്റനേകം രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില വഷളായപ്പോള്‍ ഡോക്ടര്‍ പരിശോധനയ്ക്ക് എത്തുകയും രക്തം പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. രക്തത്തില്‍ ഇന്‍സുലിന്‍ അളവ് ക്രമാതീതമായി കൂടിയതു തന്നെയാണ് ആരോഗ്യനില വഷളായതെന്ന് റിപ്പോര്‍ട്ട് വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2018 മാര്‍ച്ച് നാലിന് കുഞ്ഞിന് ഗ്ലൂക്കോസ് നല്‍കിയ ഇന്‍ട്രാവെനസ് ട്യൂബ് ആശുപത്രിയില്‍ നിന്നും കണ്ടെടുത്തു.

രക്തം പരിശോധനയ്ക്ക് അയച്ച ഗില്‍ഫോര്‍ഡ് ലാബിന്റെ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പൊലീസിലും സോഷ്യല്‍ സര്‍വ്വീസിലും നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അസിരിയുടെ ബാഗില്‍ നിന്നും ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും ഇന്‍സുലിന്‍ പേനകളുടെ നിരവധി ബോക്‌സുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്ന് വ്യക്തമായത്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category