1 GBP = 92.20 INR                       

BREAKING NEWS

ബാഗ്ദാദി വീണതോടെ കുടുംബവും വലയിലാവുന്നു; കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി റസ്മിയാ അവാദ് സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായി; ഒപ്പം ഭര്‍ത്താവും മരുമകളും പിടിയില്‍; ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് തുര്‍ക്കി സൈനിക വക്താവ്; അവശേഷിക്കുന്ന ഐഎസ് ഒളിത്താവളങ്ങളും കണ്ടെത്താനായി തുര്‍ക്കി സൈന്യത്തിന്റെ അന്വേഷണം

Britishmalayali
kz´wteJI³

ഡമാസ്‌ക്കസ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞ കുടുംബത്തിനും പിടിവീഴുന്നു. തുര്‍ക്കി സൈന്യം അസാസ് നഗരത്തിന് സമീപം നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് (65) പിടിയിലായത്. ഇവരുടെ ഭര്‍ത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്. ഇവരെ തുര്‍ക്കി സൈന്യം ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ സിറിയയിലെ നഗരമായ അസാസില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇവര്‍ പിടിയിലായതെന്ന് തുര്‍ക്കി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

ബാഗ്ദാദിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് തുര്‍ക്കി സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ പിടിയിലായത് ബാഗ്ദാദിയുടെ സഹോദരി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്ക നടത്തിയ പ്രത്യേക ഓപ്പറേഷനിടെ പിടിയിലാവുമെന്ന് ഉറപ്പായ ബാഗ്ദാദി ശരീരത്തിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയാണെന്ന് ഐ.എസ് സ്ഥിരീകരിച്ചിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്‌ഐയുടെ നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ലോകത്തെ നടക്കുന്ന ഐസിസ് തീവ്രവാദത്തിന് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. ഇപ്പോള്‍ സജീവ സാന്നിധ്യമല്ലാത്ത ഇടങ്ങളിലേക്ക് ഐഎസ് തീവ്രവാദം വേരുന്നുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തീവ്രവാദികളാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മാലിയുടെ വടക്കന്‍ മേഖലയിലെ ഇന്‍ഡെലിമാനില്‍ സൈനിക പോസ്റ്റിനു നേരെ നവംബര്‍ ഒന്നിന് ഉച്ചയ്ക്കുണ്ടായ ഭീകരാക്രമണത്തില്‍ 50 സൈനികരാണു വീരമൃത്യു വരിച്ചത്. മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു.

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുണ്ടായ ഭീകരാക്രമണം യുഎസിനെ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്നതാണ്. പുതിയ ഐസിസ് തലവന്‍ അതീവ അപകടകാരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് മാലിയില്‍ ഭീകരാക്രമണം ഉണ്ടായിരിക്കുന്നതും. മധ്യപൂര്‍വദേശത്തു നിന്നു പിന്‍വലിഞ്ഞ ഐഎസ് ഭീകരര്‍ സംഘര്‍ഷഭരിതമായ ആഫ്രിക്കന്‍ മേഖലയില്‍ ശക്തി പ്രാപിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു നിരീക്ഷകര്‍ പറയുന്നു. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് വിലയിരുത്തല്‍.

സിറിയയില്‍ ഐഎസ് ശക്തിപ്രാപിച്ചു സ്വന്തം ഭരണകൂടം സ്ഥാപിച്ചതു പോലുള്ള സാഹചര്യങ്ങള്‍ക്കാണ് ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിലവിലുള്ള പ്രശ്‌നങ്ങള്‍ വഴിമരുന്നിടുന്നതെന്നും നിരീക്ഷകര്‍ പറയുന്നു. അതിനിടെ പുതിയ തലവനായ അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയെ ഈജിപ്തിലെയും ബംഗ്ലാദേശിലെയും ഐഎസ് പോഷകസംഘടനകള്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരരുടെ മുഖംമറച്ച ചിത്രങ്ങളും നാഷെര്‍ ന്യൂസ് പുറത്തുവിട്ടു. അല്‍ഖുറൈഷിക്ക് ഐക്യദാര്‍ഢ്യവുമായി ഐഎസ് പതാകയ്ക്കു കീഴെ നില്‍ക്കുന്ന ചിത്രമാണു പുറത്തെത്തിയത്. ഈജിപ്തിലെ സിനായ് മേഖലയിലുള്ള ഭീകരരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രണ്ടാമത്തെ ചിത്രം പുറത്തുവിട്ടത്.

അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ഖുറൈഷിയായിരിക്കും ഇനി മുതല്‍ ഐഎസ് തലപ്പത്ത്. അബു ഹംസ അല്‍ഖുറൈഷിയാണ് ഭീകരസംഘടനയുടെ പുതിയ വക്താവെന്നും ഐഎസ് മാധ്യമ വിഭാഗം അറിയിച്ചിരുന്നു. 2014 മുതല്‍ ഐഎസ് തലപ്പത്തുള്ള ബഗ്ദാദിയെ ഒക്ടോബര്‍ 26ന് സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബില്‍ നടന്ന പോരാട്ടത്തിലാണ് യുഎസ് സൈന്യം വകവരുത്തിയത്. തൊട്ടടുത്ത ദിവസം സിറിയയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഐഎസ് വക്താവ് അബു ഹസ്സന്‍ അല്‍ മുജാഹിറും കൊല്ലപ്പെട്ടു. ഇയാള്‍ ബഗ്ദാദിയുടെ പകരക്കാരനാകുമെന്ന് യുഎസ് ഉള്‍പ്പെടെ കണക്കുകൂട്ടിയിരുന്നത്. പിന്‍ഗാമിയാകാന്‍ ഐഎസ് തീരുമാനിച്ചു വച്ചിരിക്കുന്നവരും നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരര്‍ കരുത്താര്‍ജിക്കുന്നതായാണു പുതിയ റിപ്പോര്‍ട്ടുകള്‍.

ബഗ്ദാദി മരണത്തിലേക്ക് നിലവിളിച്ചു കൊണ്ടോടുകയായിരുന്നുവെന്നു വ്യക്തമാക്കിയ ട്രംപിനുള്ള ഭീഷണിയും ഐഎസ് സന്ദേശത്തിലുണ്ടായിരുന്നു. 'ഭ്രാന്തനായ വയസ്സന്‍' എന്നായിരുന്നു ട്രംപിനെ ഓഡിയോ സന്ദേശത്തില്‍ ഐഎസ് വിശേഷിപ്പിച്ചത്. ബഗ്ദാദിയുടെ മരണത്തിലുള്ള പ്രതികാരം ഉടനുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. 'അമേരിക്ക ആഹ്ലാദിക്കേണ്ട. ഇത്രയും നാള്‍ നിങ്ങള്‍ അനുഭവിച്ച പേടിയേക്കാളും ഭീകരമായിരിക്കും പുതിയ ആള്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്നത്. ബഗ്ദാദിയുടെ കാലം എത്ര നല്ലതായിരുന്നുവെന്നു പോലും നിങ്ങള്‍ക്ക് ആ ക്രൂരത അനുഭവിക്കുമ്പോള്‍ തോന്നിപ്പോകും...' ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ബിന്‍ ലാദന്റെ മരണത്തോടെ അല്‍ഖായിദ ഭീകരര്‍ പിന്‍വലിയുകയും നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചടിക്കുകയുമായിരുന്നു. ബഗ്ദാദിയുടെ കാര്യത്തിലും ഈ 'ഇടവേള' യുഎസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മരണം നടന്ന് ദിവസങ്ങള്‍ക്കകം ഐഎസിന്റെ നിയമനിര്‍മ്മാണ ഉപദേശക സംഘം, ശൂറ കൗണ്‍സില്‍, ചേരുകയായിരുന്നു. തുടര്‍ന്നു പുറത്തുവിട്ട ഏഴു മിനിറ്റ് ഓഡിയോ സന്ദേശത്തിലാണ് ബഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിക്കുകയും പുതിയ തലവനെ പ്രഖ്യാപിക്കുകയും ചെയ്തത്.

എന്നാല്‍ അബു ഇബ്രാഹിം അല്‍ഖുറൈഷിയെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പാശ്ചാത്യലോകത്തിനു ലഭ്യമായിട്ടില്ല. നേരത്തേ പലപ്പോഴും ബഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഒരിക്കല്‍ ഐഎസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. അപ്പോഴൊന്നും ഐഎസിന്റെ തലപ്പത്തേക്ക് വരാന്‍ സാധ്യതയുണ്ടായിരുന്നവരുടെ പട്ടികയില്‍ അല്‍ഖുറൈഷിയുടെ പേരുണ്ടായിരുന്നില്ല. വളരെ അപൂര്‍വമായി മാത്രമേ ഇയാളുടെ പേര് ഐഎസില്‍ പോലും പരാമര്‍ശിക്കപ്പെട്ടിരുന്നുള്ളൂ. ഇതുതന്നെയാണ് യുഎസ്, ഇറാഖ്, സിറിയന്‍ ഇന്റലിജന്‍സിനെ ഉള്‍പ്പെടെ കുഴക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category