1 GBP = 91.30 INR                       

BREAKING NEWS

അന്തരീക്ഷ മലീനീകരണം തടയാന്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹനനിയന്ത്രണവുമായി ഡല്‍ഹി സര്‍ക്കാര്‍; ആദ്യദിനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രീവാളിന്റെ യാത്ര ആരോഗ്യമന്ത്രി സത്യേന്തര ജയിന്റെ കാറില്‍; പ്രതിഷേധവുമായി ഇരട്ട നമ്പരില്‍ നിരത്തിലിറങ്ങിയ ബി.ജെ.പി എംപിക്ക് പെറ്റിയും പിന്നാലെ ബൊക്കയും; കെജ്രീവാളിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടപ്പിലാക്കിയ ഒറ്റ-ഇരട്ട നമ്പര്‍ നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ നിയമം അനുസരിച്ച് മാതൃകയായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കാര്‍ പൂളിങ് സംവിധാനത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഒറ്റ നമ്പര്‍ വാഹനങ്ങള്‍ക്കാണ് ഇന്നലെ വിലക്കുണ്ടായിരുന്നത്. കേജ്രിവാളിന്റേത് ഒറ്റ നമ്പര്‍ വാഹനമാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ വാഹനം നിരത്തിലിറക്കാതെ മന്ത്രി സത്യേന്ദ്ര ജെയിനിന്റെ ഇരട്ട നമ്പര്‍ വാഹനത്തിലാണ് കെജ്രിവാള്‍ ഓഫിസിലെത്തിയത്.

അന്തരീക്ഷ മലിനീകരണം അപകടകരമാംവിധത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും. എന്നാല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം ലംഘിച്ച് ബിജെപി നേതാവും എംപിയുമായ വിജയ് ഗോയല്‍ ഒറ്റ നമ്പര്‍ വാഹനുമായി നിരത്തിലിറങ്ങിയതും വിവാദത്തിലായി.

ഒറ്റസംഖ്യയുള്ള കാര്‍ ഓടിച്ചതിന് വിജയ് ഗോയലിന് പിഴ ചുമത്തിയതാണ് വിവാദത്തിലായത്. നിയന്ത്രണത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ഇരട്ട നമ്പര്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നഗരത്തിലൂടെ കടത്തിവിടുക. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗോയല്‍ തന്റെ ഒറ്റ അക്ക നമ്പറിലുള്ള കാറിലാണ് പുറത്തിറങ്ങിയത്. അരവിന്ദ് കെജ്രിവാള്‍ അഞ്ച് വര്‍ഷത്തിനിടയില്‍ മലിനീകരണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സര്‍ക്കാര്‍ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ എന്താണെന്ന ചോദ്യത്തിന് വിജയ് ഗോയല്‍ ഉത്തരം പറയാന്‍ തയ്യാറായില്ല. എന്നാല്‍ നിയമം ലംഘിക്കരുതേയെന്ന് അഭ്യര്‍ത്ഥിച്ച് വിജയ് ഗോയലിനു ബൊക്കെ സമ്മാനിച്ച് മന്ത്രി കൈലാഷ് ഗലോട്ടും സോഷ്യല്‍ മീഡിയയില്‍ കൈയടി ഏറ്റുവാങ്ങുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category