1 GBP = 91.30 INR                       

BREAKING NEWS

ബിജെപി ഭരണത്തില്‍ കര്‍ഷകര്‍ക്ക് രക്ഷയില്ല! കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തോടെ രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ പെരുകുമെന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ മുന്‍ ഉപദേശകന്‍; അടുത്ത വര്‍ഷം രാജ്യത്ത് നാല് ലക്ഷം കര്‍ഷക ആത്മഹത്യകള്‍ നടക്കും; കേരളത്തില്‍ 4069 പേര്‍ ആത്മഹത്യ ചെയ്യുമെന്നും റിപ്പോര്‍ട്ട്; വെളിപ്പെടുത്തല്‍ പി.സി ബോധിന്റെ പുസ്തകത്തിലൂടെ

Britishmalayali
kz´wteJI³

ന്യുഡല്‍ഹി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ ഉപദേശകന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഭരണത്തിന്‍ മേല്‍ കാര്‍ഷിക പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തില്‍ അടുത്തവര്‍ഷത്തോടെ കര്‍ഷക ആത്മഹത്യകള്‍ നാല് ലക്ഷം കടക്കുമെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ കാര്‍ഷിക ഉപദേശകന്‍ കൂടിയായ പി.സി ബോധ് വ്യക്തമാക്കുന്നത്. ഇദ്ദേഹം രചിച്ച 'ഫാര്‍മേഴ്‌സ് സൂയിസൈഡ് ഇന്‍ ഇന്ത്യ; എ പോളിസി മലിഗ്നന്‍സി' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.


ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ ക്രൈം റെക്കോര്‍ഡ് ബ്യൂറോ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. 2015 മുതല്‍ കര്‍ഷക ആത്മഹത്യാ കണക്കുകള്‍ പരിശോധിച്ചിട്ടുമില്ല പുറത്തുവിട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ കാര്‍ഷികപ്രതിസന്ധിയും 2015 വരെ ജീവനൊടുക്കിയവരുടെ ശരാശരി കണക്കും താരതമ്യം ചെയ്താണ് 2020 വരെയുള്ള ആത്മഹത്യനിരക്ക്. രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെ ഇന്ത്യയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

1995 മുതല്‍ 2015 വരെയുള്ള വാര്‍ഷികശരാശരി പരിശോധിച്ചാല്‍ 15,306 കര്‍ഷകര്‍ ഓരോ വര്‍ഷവും ജീവനൊടുക്കി. 2015-നുശേഷം കര്‍ഷക ആത്മഹത്യയുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, നാളിതുവരെയുള്ള ശരാശരി കണക്കുകള്‍ വിലയിരുത്തുമ്പോള്‍ 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം 71,277 ആയിരിക്കുമെന്നും ബോധ് പറഞ്ഞു. 1995 മുതല്‍ 2020 വരെയുള്ള കാലയളവിലെ കര്‍ഷക ആത്മഹത്യയുടെ കണക്ക് മൊത്തം 3.92 ലക്ഷമായിരിക്കുമെന്നും ഇതില്‍ കേരളത്തില്‍ 26,876 പേരാണ് ജീവനൊടുക്കിയ കര്‍ഷകരെന്നും പുസ്തകം വെളിപ്പെടുത്തി. ഈ നില തുടര്‍ന്നാല്‍, വൈകാതെ ലോകത്തിലെ കര്‍ഷക ആത്മഹത്യയുടെ തലസ്ഥാനമായി ഇന്ത്യ മാറുമെന്നും ആസൂത്രണ കമ്മിഷന്‍ മുന്‍ഡയറക്ടര്‍കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ കര്‍ഷക ആത്മഹത്യ കേരളമടക്കം 11 സംസ്ഥാനങ്ങളില്‍

കര്‍ഷക ആത്മഹത്യ 1995-2007 വരെ
ഇന്ത്യയില്‍ 2.07 ലക്ഷം (വാര്‍ഷികശരാശരി - 15,953)
കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ 1.91 ലക്ഷം (വാര്‍ഷികശരാശരി - 14,763)
കേരളത്തില്‍ 16,296 (വാര്‍ഷിക ശരാശരി 1358).

2008-2015
കേരളത്തില്‍ - 6511 (വാര്‍ഷികശരാശരി - 814)
ഇന്ത്യയില്‍ 1.14 ലക്ഷം (വാര്‍ഷികശരാശരി - 14,255)
2016-2020 (പ്രതീക്ഷിക്കുന്നത്)
കേരളത്തില്‍ 4069 പേര്‍
ഇന്ത്യയില്‍ 71,277 പേര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category