1 GBP = 91.30 INR                       

BREAKING NEWS

കരാറിന്റെ ഗുണം കൂടുതല്‍ കിട്ടുക ചൈനയ്ക്ക്; ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ മുഖങ്ങള്‍ ഓര്‍ക്കാതെ ഇനി മുന്നോട്ട് പോകാനാവില്ല; ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് ഇന്ത്യ; രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് നരേന്ദ്ര മോദി; സേവന-നിക്ഷേപ മേഖലകള്‍ ഇന്ത്യക്കായി തുറക്കാന്‍ തയ്യാറാവണം; ചില രാജ്യങ്ങള്‍ക്ക് അതിന് മടിയെന്നും പ്രധാനമന്ത്രി; കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കാം; തുടര്‍ ചര്‍ച്ചകളും ഇല്ല; മോദി സര്‍ക്കാരിന്റെ ഉറച്ച തീരുമാനം ദേശീയ താല്‍പര്യങ്ങള്‍ പരിഗണിച്ച്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ചൈനയുടെ പിന്തുണയോടെയുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇന്ത്യയുടെ മുഖ്യആശങ്കകള്‍ പരിഹരിച്ചിട്ടില്ലെന്ന നിലപാടാണ് ബേോങ്കാക്കിലെ ഉച്ചകോടിയില്‍ ഇന്ത്യ സ്വീകരിച്ചത്. കരാര്‍ വ്യവസ്ഥകള്‍ നീതിയുക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്‍പര്യം സംരക്ഷിക്കും.

ദരിദ്രരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ സേവന മേഖലയ്ക്ക് ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പ്രായോഗിക നിലപാടാണ് ഇന്ത്യക്കുള്ളത്. രാജ്യത്തിന്റെ മുഖ്യതാല്‍പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്ന നിലപാട് എടുക്കാനാവില്ല. 'കര്‍ഷകര്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം. അതുപോലെ തന്നെ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ഭാവിയും പ്രധാനമാണ്. ഇവരാണ് ഇന്ത്യയെ ഇത്ര വലിയ വിപണിയാക്കി തീര്‍ക്കുന്നത്. എല്ലാ ഇന്ത്യാക്കാരുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ആര്‍സിഇപി കരാറുമായി ബന്ധപ്പെട്ട് പോസിറ്റീവായ ഉത്തരമല്ല കിട്ടുന്നത്. അതുകൊണ്ട് തന്നെ എന്റെ മനസാക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് ഒപ്പമില്ല, മോദി പറഞ്ഞു. കരാര്‍ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് മോദി പറഞ്ഞു. സേവന-നിക്ഷേപ മേഖലകള്‍ ഇന്ത്യക്കായി തുറക്കണം. ചില രാജ്യങ്ങള്‍ക്ക് അതിന് മടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കാം. തുടര്‍ ചര്‍ച്ചകളും ുണ്ടാവില്ല.

അടുത്ത വര്‍ഷം കരാര്‍ ഒപ്പിടാന്‍ തത്വത്തില്‍ ധാരണയായതായി ചൈന വ്യക്തമാക്കി. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, വിയറ്റ്നാം പ്രധാനമന്ത്രി നുയെന്‍ ഷ്വന്‍ ഫുക് എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തി. ആര്‍സിഇപി ഉച്ചകോടിക്ക് മുന്‍പ് 14മത് പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലും മോദി പങ്കെടുത്തു.

ചൈന ഉള്‍പ്പെടെയുള്ള പതിനഞ്ചു രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോകും. തയ്യാറാകുമ്പോള്‍ ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാമെന്ന് ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കരാറിന്റെ ഭാഗമാകുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നത്. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്തുകൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആര്‍.ഇ.സി.പി കരാറിന്റെ ലക്ഷ്യം.ആര്‍സിഇപി കരാറിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും രംഗത്തുവന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന മുദ്രാവാക്യം ചൈനയില്‍ നിന്ന് വാങ്ങുക എന്നതായി മാറിയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പാക്കാതെ കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.ഇറക്കുമതി തീരുവ നിരക്കും അതുമായി ബന്ധപ്പെട്ട പട്ടികയും സംബന്ധിച്ച് ഇന്ത്യ ഉന്നയിച്ച തര്‍ക്കമാണ് കരാറിന് അന്തിമരൂപമുണ്ടാക്കുന്നതിന് പ്രധാനതടസ്സമായിരുന്നത്. ആര്‍സിഇപി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലും തര്‍ക്കങ്ങളില്‍ പരിഹാരമായിരുന്നില്ല.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. മറ്റ് ആര്‍സിഇപി രാജ്യങ്ങളില്‍നിന്ന് 90% വരെ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഇളവ് അനുവദിക്കാമെന്നാണ് ഇന്ത്യ വ്യക്തമാക്കിയതെന്നാണ് സൂചന. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇന്ത്യയും ചൈനയും ധാരണയിലെത്തണമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്. കരാറിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക ചൈനയ്ക്കെന്നാണ് വിലയിരുത്തല്‍.

ഇറക്കുമതി തീരുവ 10 വര്‍ഷത്തിനകം, 15, 20 വര്‍ഷത്തിനകം എന്നിങ്ങനെ ഗഡുക്കളായാണ് ഇളവു ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ ഇപ്പോള്‍ കരാറില്‍ ഏര്‍പ്പെടാമെന്ന വാദം വാണിജ്യ മന്ത്രാലയത്തിനുണ്ട്. വലിയ സ്വതന്ത്ര വിപണിയുടെ ഭാഗമാകുന്നുവെന്ന് കരുതാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഉല്‍പാദന മേഖലയ്ക്ക് ആഘാതമുണ്ടാകുമെന്ന മറുവാദമുണ്ട്. സേവന മേഖലയില്‍ കൂടുതല്‍ ഇളവു വേണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ മിക്ക രാജ്യങ്ങളും തയാറല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category