1 GBP = 91.10 INR                       

BREAKING NEWS

പ്രതിശ്രുത വരനൊപ്പം കിണറിന്റെ വശത്ത് നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വധു കിണറ്റില്‍ വീണു; യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വരനും കിണറ്റില്‍ വീണു; നിലവിളി കേട്ട് ഓടിക്കൂടിയവര്‍ കണ്ടത് മുങ്ങിത്താഴുന്ന ഇരുവരെയും; യുവാവിനെ രക്ഷിച്ചെങ്കിലും യുവതിയെ കണ്ടെത്താന്‍ വൈകി; സെല്‍ഫി ദുരന്തങ്ങള്‍ പതിവാകുന്നതിനിടെ മേഴ്സി സ്റ്റെഫിക്കു ദാരുണാന്ത്യം; ജനുവരിയില്‍ വിവാഹം നടക്കാനിരുന്ന യുവതിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്

Britishmalayali
kz´wteJI³

ചെന്നൈ: സെല്‍ഫി അപകടങ്ങള്‍ നാട്ടില്‍ പതിവായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചെന്നൈയില്‍ നിന്നും ഇത്തരമൊരു ദാരുണ വാര്‍ത്ത പുറത്തുവന്നു. പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മരിച്ചത് കിണറ്റില്‍ വീണായിരുന്നു. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് സംഭവം നടന്നത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മേഴ്സിയും തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി ഫാം സന്ദര്‍ശിക്കുകയായിരുന്നു. ഫാമിലെ കിണറിന്റെ വശത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ മേഴ്സി ആഗ്രഹം പ്രകടിപ്പിച്ചു. കിണറിന്റെ വശത്ത് വച്ചിരുന്ന ഗോവണിയില്‍ ഇരുവരും സെല്‍ഫി എടുക്കുന്നതിനായി കയറി. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മേഴ്സി കിണറ്റില്‍ വീഴുകയായിരുന്നു.

മേഴ്സിയെ രക്ഷിക്കുന്നതിനിടെ അപ്പുവും കിണറ്റില്‍ വീണു. ശേഷം അപ്പുവിന്റെ നിലവിളികേട്ട് ഫാമിലെ ജോലിക്കാര്‍ എത്തി അയാളെ രക്ഷിച്ചുവെങ്കിലും മേഴ്സിയെ കണ്ടെത്താനായില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേനാഗംങ്ങള്‍ സംഭവസ്ഥലത്തെത്തി തിരച്ചിനടത്തിയ ശേഷമാണ് മേഴ്സിയുടെ മൃതദേഹമാണ് കണ്ടെത്താനായത്. വീഴുന്നതിനിടെ യുവതിയുടെ തല കിണറ്റില്‍ ഇടിച്ചുണ്ടായ ആഘാതമാണ് മരണത്തിന് ഇടയാക്കിയത്.

മേഴ്സിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയലേക്ക് മാറ്റി. അതേസമയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അപ്പുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. മേഴ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്. 2020 ജനുവരിയിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category